അവശനെന്ന് ബിനീഷ് കൊടിയേരി: സ്റ്റെപ്പ് പോലും കയറാനാവുന്നില്ലെന്ന് ഉദ്യോഗസ്ഥരോട്, വീണ്ടും ഇഡി ഓഫീസിൽ
ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. നാലാം ദിവസമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിനായി ബിനീഷ് കൊടിയേരിയെ എൻഫോഴ്സ്മെന്റ് ഓഫീസിലെത്തിക്കുന്നത്. തനിക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ അറിയിച്ച ബിനീഷ് താൻ അവശനാണെന്നും വ്യക്തമാക്കിയിരുന്നു. എൻഫോഴ്സ്മെന്റിലേക്ക് ഏറെ ശ്രമകരമായാണ് ബിനീഷ് പടികൾ കയറിയെത്തിയത്. എൻഫോഴ്സ്മെന്റ് കസ്റ്റഡി ചൊവ്വാഴ്ച അവസാനിക്കുന്നതോടെ വൈദ്യ പരിശോധനയ്ക്ക് ശേഷം ബിനീഷ് കൊടിയേരിയെ കോടതിയിൽ ഹാജരാക്കും.
ബെംഗളൂരു മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും ബിനീഷ് കൊടിയേരിയെ കസ്റ്റഡയിൽ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. നാല് ദിവസം മുമ്പ് അറസ്റ്റിലായ ബിനീഷിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ ബിനീഷ് കൊടിയേരി ജാമ്യാപേക്ഷ സമർപ്പിക്കും. അറസ്റ്റിലായ ശേഷം ബിനീഷ് കൊടിയേരി കാണാൻ ആരെയും അനുവദിക്കാത്ത എൻഫോഴ്സ്നെന്റിന്റെ നടപടി ബിനീഷിന്റെ അഭിഭാഷകർ കോടതിയിൽ ഉന്നയിക്കും. കസ്റ്റഡിയിലെടുത്ത ശേഷം തനിക്ക് പീഡനമേറ്റമെന്ന് ബിനീഷ് കൊടിയേരി ആരോപണമുന്നയിച്ച സാഹചര്യത്തിൽ ഇക്കാര്യവും അഭിഭാഷകർ കോടതിയിൽ ഉന്നയിക്കും. കേസിൽ എൻഫോഴ്സ്മെന്റ് സ്വീകരിച്ച നടപടികൾക്കെതിരെ ബിനീഷ് കൊടിയേരി ബംഗളൂരു ഹൈക്കോടതിയിലും ബിനീഷ് ഹർജി നൽകിയിരുന്നു.

ഒക്ടോബർ 29നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കൊടിയേരിയെ അറസ്റ്റ് ചെയ്യുന്നത്. രാവിലെ ബെംഗളൂരുവിലുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സോണൽ ഓഫീസിലേയ്ക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. നേരത്തെ ഒക്ടോബർ നാലിനും ബെംഗളൂരു മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു.
ബെംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപുമായി ബിനീഷ് കൊടിയേരിക്കുള്ള ബന്ധം നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇരുവരും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടിന്റെ സ്രോതസ്സ് എൻഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു. ഹോട്ടൽ ബിസിനസ് നടത്തുന്നതിനുൾപ്പെടെ ബിനീഷ് അനുപിന് പലപ്പോഴായി പണം നൽകിയിരുന്നു. 50 ലക്ഷം രൂപയാണ് വിവിധ ബാങ്ക് അക്കൌണ്ടുകളിൽ നിന്നായി അനൂപിന് ലഭിച്ചിട്ടുള്ളത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications