കൊലയാളിയെ ഉപയോഗിച്ച് വധിച്ചു: വാഹനാപകടമെന്ന് വരുത്തിത്തീർക്കാൻ ശ്രമം, പിന്നിൽ ഭാര്യയും മകനും
ബെംഗളൂരു: ബെംഗളൂരുവിൽ അപകട മരണത്തിന്റെ ചുരുളഴിച്ച് പോലീസ്. ക്ലയന്റിനെ കാണാൻ പോകുന്ന വഴിക്ക് വാഹനമടിച്ചാണ് 58കാരനായ സുബ്ബരായപ്പ അപകടത്തിൽപ്പെടുന്നതെന്നാണ് പോലീസ് നൽകുന്ന വിവരം. ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റതിന്റെ ആഘാതത്തിൽ സുബ്ബരായപ്പ ഉടൻ തന്നെ മരണമടയുകയായിരുന്നു. ഇതോടെ മകൻ ദേവരാജ് ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട് കേസ് കൊടുത്തത്.
അപകടത്തിന് ശേഷം വൈറ്റ്ഫീൽഡിൽ അപകടം നടന്ന സ്ഥലത്തെത്തി പോലീസ് പരിശോധന നടത്തിയതോടെ റോഡിൽ ധാരാളം പാച്ചുകളും ഹമ്പുകളും ഉണ്ടെന്നും സിസിടിവി ക്യാമറകൾ പ്രവർത്തിക്കാത്തതാണ് പോലീസിൽ സംശയത്തിന് ഇടയാക്കിയത്. ഇതോടെ അന്വേഷണം വഴിമാറുകയായിരുന്നു. ഇതോടെ
യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് സമീപ പ്രദേശങ്ങളിലെ സിസിടിവികളിൽ നിന്നുള്ള ദൃശ്യങ്ങൾ ശേഖരിക്കുകയായിരുന്നു. അപകട സ്ഥലത്തിന് സമീപം രജിസ്ട്രേഷൻ നമ്പർ ഇല്ലാതെ ഒരു എസ്‌യുവി കണ്ടെത്തിയത് പോലീസിൽ സംശയം വർധിപ്പിക്കുകയും ചെയ്തു.

ഈ വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അനിൽ കുമാർ എന്നയാളുടേതാണ് കാറെന്ന് പോലീസ് കാർ കണ്ടെത്തുകയായിരുന്നു. കോൾ റെക്കോർഡ് വിശദാംശങ്ങൾ വിശകലനം ചെയ്ത കാർഷിക ഉൽപന്നങ്ങൾ വാങ്ങാൻ താൽപ്പര്യമുണ്ടെന്ന് പറഞ്ഞ് അനിൽ കുമാർ മരിച്ച സുബ്ബരായപ്പയെ വിളിച്ചതായി പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. അനിൽ കുമാർ വിളിച്ച ഫോൺ ഇരയുടെ ഭാര്യ യശോദമ്മയിൽ നിന്ന് കടമെടുത്തതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
പോലീസ് അനിലിനെ പിടികൂടി ചോദ്യം ചെയ്തതിൽ നിന്നാണ് അദ്ദേഹത്തെ കൊലപ്പെടുത്താൻ യശോദമ്മയും മകൻ ദേവരാജും ആറ് ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും തുറന്ന് സമ്മതിച്ചത്. അനിൽകുമാറും യശോദമ്മയും തമ്മിലുള്ള വിവാഹേതര ബന്ധം കണ്ടെത്തിയതോടെ സ്വത്തിൽ നിന്ന് അവരുടെ പങ്ക് നഷ്ടപ്പെടുമെന്ന ആശങ്കയിലാണെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.












Click it and Unblock the Notifications