Get Updates
Get notified of breaking news, exclusive insights, and must-see stories!

പടക്കത്തിന്റെ മുകളിലിരുന്നാൽ ഓട്ടോ വാങ്ങിനൽകുമെന്ന് ബെറ്റ്; യുവാവിന് ദാരുണാന്ത്യം

ബെം​ഗളൂരു: ദീപാവലി ദിനത്തിൽ സുഹൃത്തുക്കളോട് ബെറ്റ് വെച്ച് പടക്കത്തിന് മുകളിൽ ഇരുന്ന യുവാവിന് ​ദാരുണാന്ത്യം. 32 വയസ്സുകാരാനായ ശബരീഷ് ആണ് മരണപ്പെട്ടത്. പടക്കം പൊട്ടിക്കാൻ ഇറങ്ങുമ്പോൾ എല്ലാവരും മദ്യ ലഹരിയിലായിരുന്നു എന്നാണ് വിവരം.

പടക്കം കത്തിച്ച് ബോക്സിന് മുകളിൽ ഇരിക്കുന്നവർക്ക് പുതിയ ഓട്ടോറിക്ഷ ലഭിക്കുമെന്നായിരുന്നു പന്തയം. ശബരീഷ് ഈ പന്തയം ഏറ്റെടുക്കുകയായിരുന്നു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

death

ശബരീഷ് ബോക്സിന്റെ മുകളിൽ ഇരിക്കുന്നതും. സുഹൃത്തുക്കൾ അദ്ദേഹത്തിന് ചുറ്റിലും നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അതിൽ ഒരാൾ പടക്കത്തിന് തീ കൊളുത്തുന്നതും എല്ലാവരും സുരക്ഷിതമായി മാറിനിൽക്കുന്നതും കാണാം. പടക്കം പൊട്ടുന്നത് കാത്ത് ശബരീഷ് ഒറ്റയ്ക്ക് ബോക്സിന് മുകളിൽ ഇരുന്നു.

കുറച്ച് സമയം ശബരീഷ് അങ്ങനെ ഇരിക്കുന്നതും പെട്ടെന്ന് പടക്കം പൊട്ടുന്നതും കാണാവുന്നതാണ്. പടക്കം പൊട്ടിയ ശേഷം ഉയർന്ന പൊടിപടലങ്ങൾക്കിടയിലൂടെ ശബരീഷിനെ നോക്കാനായി സുഹൃത്തുക്കൾ ഓടിയെത്തി. അപ്പോഴേക്കും ശബരീഷ് പിറകിലേക്ക് കുഴഞ്ഞു വീണു.

സ്ഫോടനത്തിന്റെ ആഘാതത്തിൽ അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് വിവരം. കാര്യങ്ങൾ വിശദമായി പോലീസ് അന്വേഷിക്കുകയാണ്. മനപൂർവ്വം അല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ ഉൾപ്പെട്ട ആറ് പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ‌ ( സൗത്ത് ബെം​ഗളൂരു ) ലോകേഷ് പറഞ്ഞു.

വിശദമായ അന്വേഷണ നടത്തി മരണത്തിന് ഉത്തരവാദികളായവർക്കെതിരെ സ കർശന നടപടി സ്വീകരിക്കണമെന്നാണ് ശബരീഷിന്റെ ബന്ധുക്കൾ ആവശ്യപ്പെടുന്നത്യ സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+