മാതാപിതാക്കളുടെ സ്വകാര്യചിത്രങ്ങള്‍ ആവശ്യപ്പെട്ടു!!മകന്റെ ഫേസ്ബുക്ക് സുഹൃത്തിന്റെ ബ്ലാക്ക്‌മെയിലിങ്!

Subscribe to Oneindia Malayalam

ബംഗലൂരു: മാതാപിതാക്കളുടെ അശ്ശീലചിത്രങ്ങള്‍ ആവശ്യപ്പെട്ട മകന്റെ ഫേസ്ബുക്ക് സുഹൃത്തിനെതിരേ ബംഗലൂരു നിവാസികളായ ഭാര്യയും ഭര്‍ത്താവും പരാതി കൊടുത്തു. 13 കാരന്‍ മകന്റെ ഫേസ്ബുക്ക് സുഹൃത്തിനെതിരെയാണ് പരാതി. തങ്ങളുടെ സ്വകാര്യചിത്രങ്ങള്‍ ഇയാളുടെ പക്കല്‍ ഉണ്ടെന്നും അത് വെച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യുകയുമാണെന്നാമാണ് പരാതി. തേജല്‍ പട്ടേല്‍ എന്നയാള്‍ക്കെതിരെയാണ് പരാതി.

ഒരു വര്‍ഷമായി ഇയാള്‍ മകന്റെ ഫേസ്ബുക്ക് സുഹൃത്താണെന്ന് മാതാപിതാക്കള്‍ പറയുന്നു. മകനില്‍ നിന്നും മാതാപിതാക്കളുടെ സ്വകാര്യചിത്രങ്ങള്‍ കൈവശപ്പെടുത്തിയ ഇയാള്‍ ഒരു കോടി രൂപ നല്‍കിയില്ലെങ്കില്‍ അവ സോഷ്യല്‍ മീഡിയയില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.

facebook

പോലീസ് നടത്തിയ അന്വേഷണത്തില്‍ തേജസ് പട്ടേല്‍ 13 കാരന് ഫേസ്ബുക്കിലൂടെ പല അശ്ശീല സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും അയച്ചിരുന്നതായി കണ്ടെത്തി. ക്രമേണ ആണ്‍കുട്ടി പോര്‍ണോഗ്രഫിക്ക് അടിമയാകുകയായിരുന്നുവെന്നും ഒരു ദിവസം 8 മുതല്‍ 10 മണിക്കൂറുകള്‍ വരെ ഓണ്‍ലൈനില്‍ ചെലവഴിച്ചിരുന്നതായും കണ്ടെത്തി. നഗരത്തിലെ മറ്റു പല കുട്ടികളെയും തേജസ് പട്ടേല്‍ ഇത്തരത്തില്‍ ഇരയാക്കിയിരുന്നതായി പോലീസ് പറഞ്ഞു.

English summary
Bengaluru: Minor's Facebook friend blackmails parents
Please Wait while comments are loading...