ബെംഗളൂരു പുനരധിവാസ പാക്കേജിന് രൂപം നല്‍കി; കര്‍ണാടക യുപി ആകില്ലെന്ന് മുസ്ലിം ലീഗ്
ബെംഗളൂരു: സര്‍ക്കാര്‍ കുടിയിറക്കിയവര്‍ക്ക് ആശ്വാസമായി മുസ്ലിം ലീഗ് പ്രതിനിധി സംഘം ബെംഗളൂരുവില്‍. പുനരധിവാസം ഉറപ്പിച്ചുവെന്ന് സംഘത്തിലുണ്ടായിരുന്ന യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി അഡ്വ. ഷിബു മീരാന്‍ അറിയിച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി സംഘം കൂടിക്കാഴ്ച നടത്തി. പുനരധിവാസ പാക്കേജിന് രൂപം നല്‍കിയെന്നും നാളെ പ്രഖ്യാപിക്കുമെന്നും ഷിബു മീരാന്‍ പറയുന്നു.
ബെംഗളൂരുവിലെ കുടിയിറക്കല്‍ ദൗര്‍ഭാഗ്യകരമാണ്. കര്‍ണാടക ഒരിക്കലും യുപിയോ മധ്യപ്രദേശോ ആകില്ല. പുനരധിവാസം ഉറപ്പാക്കും. താല്‍ക്കാലിക താമസവും ശാശ്വതമായ പുനരധിവാസവും മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നല്‍കിയിട്ടുണ്ട്. മുസ്ലിം ലീഗ് സംഘത്തോടൊപ്പം കര്‍ണാടക ന്യൂനപക്ഷ മന്ത്രി സമീര്‍ അഹമ്മദും ഇരകളെ കാണാന്‍ എത്തിയിരുന്നു. നാളെ നല്ല വാര്‍ത്ത തേടിവരുമെന്ന് ജനങ്ങളോട് മന്ത്രി പറഞ്ഞു.

അഡ്വ. ഷിബു മീരാന്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ: ''ഇന്ന് മുസ്ലിം ലീഗ് നേതൃ സംഘം കര്‍ണാടക മുഖ്യമന്ത്രിയുമായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച്ച നടത്തി. സി കെ സുബൈര്‍, ഫൈസല്‍ ബാബു, സി കെ ശാക്കിര്‍, സിദ്ധീഖ് തങ്ങള്‍, പി മുനീര്‍ എന്നിവരോടൊപ്പം ആ സംഘത്തിന്റെ ഭാഗമായി.
ദൗര്‍ഭാഗ്യകരമായ ഒരു കുടിയൊഴിപ്പിക്കല്‍ നടപടി ബംഗളുരുവില്‍ ഉണ്ടായതിന്റെ ആശങ്ക ഞങ്ങള്‍ പങ്കുവച്ചു..അവരെ തെരുവിലേക്ക് വലിച്ചെറിയില്ല.. ഏറ്റവും മാതൃകാപരമായ പുനരധിവാസ പാക്കേജിന് രൂപം നല്‍കി കഴിഞ്ഞു. നാളെ നടക്കുന്ന ഉന്നത തല യോഗത്തിന് ശേഷം അത് പ്രഖ്യാപിക്കും.. കര്‍ണാടക യു പി യോ മധ്യ പ്രദേശോ അല്ല, ആകുകയുമില്ല.. താല്‍ക്കാലികമായ താമസസ്ഥലം, ശാശ്വതമായ പുനരധിവാസം രണ്ടും ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു..
സംഭവസ്ഥലം സന്ദര്‍ശിക്കുന്നുണ്ട് എന്ന് പറഞ്ഞ ഉടനേ അദ്ദേഹം ന്യുനപക്ഷ വകുപ്പ് മന്ത്രി സമീര്‍ അഹമ്മദ് ഖാനോട് ലീഗ് സംഘത്തോടൊപ്പം അവിടേക്ക് പോകാന്‍ നിര്‍ദ്ദേശം നല്‍കി... പി കെ കുഞ്ഞാലികുട്ടി സാഹിബ് സമീര്‍ അഹമ്മദുമായി സംസാരിച്ചു.. ഫഖീര്‍ കോളനിയിലെത്തി ഞങ്ങളുടെ സാന്നിദ്ധ്യത്തില്‍ തന്നെ അദ്ദേഹം ഇരകളോട് സംസാരിച്ചു...ഏറ്റവും ആശ്വാസകരമായ വാര്‍ത്ത നാളെ നിങ്ങളെ തേടിയെത്തുമെന്ന് സാക്ഷി നിറുത്തി തന്നെ അദ്ദേഹം പ്രഖ്യാപിച്ചു. നിറ കൈയടികളോടെ ആ മനുഷ്യര്‍ അതേറ്റെടുത്തു.....
രാവിലെ നാട്ടില്‍ നിന്നൊരു എം എല്‍ എ വന്നു പോയിരുന്നു. ഇന്നലെ ഒരു എം പി യും.. കര്‍ണാടകയില്‍ യു പി മോഡല്‍ ബുള്‍ഡോസര്‍ രാജ് എന്ന് സ്ഥാപിക്കണം, നാട്ടില്‍ കോണ്‍ഗ്രസിനെതിരെ ക്യാമ്പയിന്‍ നടത്തണം.. ഇവിടെ വന്ന് ആ കൊട്ടേഷന്‍ നടപ്പാക്കി അവര്‍ മടങ്ങി.. എന്താണ് കെ ടി ജലീല്‍ ബുള്‍ഡോസര്‍ രാജ്? മതത്തിന്റെ പേരില്‍ വംശീയ അജണ്ട മുന്‍ നിറുത്തി മനുഷ്യരെ ഇടവേളയില്ലാതെ നിരന്തരം തെരുവിലിറക്കുക.. പുനരധിവാസം, നഷ്ട പരിഹാരം ഈ വാക്കുകള്‍ അവിടെ കേള്‍ക്കാറില്ല.. കുടിയൊഴിപ്പിക്കുന്നവര്‍ എവിടേക്കു പോകുമെന്ന് ഭരണകൂടം അന്വേഷിക്കാറില്ല....
കര്‍ണാടകയില്‍ നടന്നത് ദൗര്‍ഭാഗ്യകരമാണ്.. സംഭവിക്കരുതാത്തതാണ്..
പക്ഷേ അവിടുത്തെ ഗവര്‍മെണ്ട് അവരെ ഏറ്റെടുക്കാനും പുനരധിവസിപ്പിക്കാനും തയ്യാറാണ്.. യു പി, അസം, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടക്കുന്ന സംഭവങ്ങളില്‍ നിന്ന് കര്‍ണാടക വ്യത്യസ്ഥമാകുന്നത് അത് കൊണ്ടാണ്.. എന്തുകൊണ്ടാണ് ഒരു എം പി യും ഒരു എം എല്‍ എ യും ഇവിടെ വന്നിട്ട് മുഖ്യമന്ത്രിയെ, മന്ത്രിയെ ഒന്നും കാണണ്ട, കലക്ടറെ പോലും കാണാതിരുന്നത്? ആ മനുഷ്യര്‍ക്ക് ഒരു കൂര കെട്ടി കൊടുക്കണം എന്നാവശ്യപ്പെടാതെ തിരക്കിട്ടു മടങ്ങിയത്...
ഉത്തരം ഒന്ന് മാത്രമേ ഉള്ളു.. നിങ്ങളാ മനുഷ്യരെ സഹായിക്കാനോ സംരക്ഷിക്കാനോ അല്ല വന്നത്... കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയം പറയാനാണ്.. അത് വഴി നഷ്ടമായ വിശ്വാസ്യതയും ന്യൂനപക്ഷ വോട്ട് ബാങ്കും തിരിച്ച് പിടിക്കാനാണ്.. ആ കൊട്ടേഷന്‍ നടപ്പാക്കി നിങ്ങള്‍ മടങ്ങി.. അതിവൈകാരികമായി നിങ്ങള്‍ പറഞ്ഞ കൊടും തണുപ്പില്ലേ? ബംഗളൂരുവില്‍ ഈ രാത്രിയും അതുണ്ട്. പക്ഷേ അവരാരും തണുത്ത് വിറച്ച് കിടക്കില്ല.. പട്ടിണിപ്പാവങ്ങളാണ് എന്ന് വികാരം കൊണ്ടില്ലേ?പക്ഷെ അവരാരും ഈ രാത്രി വിശന്നുറങ്ങില്ല.. ഉടുതുണിക്ക് മറുതുണിയില്ലാത്തവര്‍ എന്ന് സഹതപിച്ചില്ലേ നിങ്ങള്‍.. ഇപ്പോള്‍ ആവശ്യത്തിന് കുപ്പായങ്ങള്‍ ഉണ്ട്...
നിങ്ങളെ പോലെ കൈ വീശി വന്ന് കൈവീശിയല്ല ഞങ്ങള്‍ മടങ്ങുക.. മുകളില്‍ പറഞ്ഞതൊക്കെ ഉറപ്പാക്കിയിട്ടാണ്... നിങ്ങള്‍ റിലീഫ് പ്രവര്‍ത്തകര്‍ എന്ന് പരിഹസിച്ച ബംഗളൂരു കെ എം സി സി യുടെ ക്യാമ്പ് അവിടെ ഇപ്പോഴുമുണ്ട്.. പുനരധിവാസ പാക്കേജ് നടപ്പാക്കുന്നത് വരെ അവര്‍ക്കാവശ്യമായ മരുന്ന്, വസ്ത്രം, ഭക്ഷണം, മറ്റ് ആവശ്യ സാധനങ്ങള്‍ ഒന്നും മുടങ്ങില്ല എന്നുറപ്പാക്കാന്‍... രാഷ്ട്രീയമായ ഇടപെടല്‍, ആവശ്യമായ പുനരധിവാസം, അത് വരെ അത്യാവശ്യം വേണ്ട സഹായം.. മൂന്നും പൂര്‍ത്തിയാക്കിയിട്ടാണ് മുസ്ലിം ലീഗ് നേതൃ സംഘം മടങ്ങുന്നത്... വന്ന വാഹനം മൂലയിലൊതുക്കി ,അറിയാത്ത ഇംഗ്ലീഷില്‍ കോണ്‍ഗ്രസിനെ നാല് ചീത്തയും വിളിച്ച് അതെ വാഹനത്തില്‍ നിങ്ങളും മടങ്ങി... രണ്ടും കേരളം വിലയിരുത്തട്ടെ...''












Click it and Unblock the Notifications