പെണ്‍കുട്ടികളോട് കെട്ടിപ്പിടിക്കാന്‍ ആവശ്യപ്പെടും; ബെംഗളുരുവില്‍ പീഡനക്കേസ് പ്രതി പിടിയില്‍

  • Posted By:
Subscribe to Oneindia Malayalam

ബെംഗളുരു: പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്ന പീഡനക്കേസിലെ പ്രതി ബെംഗളുരുവില്‍ പിടിയില്‍. പരസ്യമായി പെണ്‍കുട്ടികളെ ലൈംഗികമായി അപമാനിക്കുന്നത് പതിവാക്കിയ മണികാന്തയെന്ന ഇരുപത്തിരണ്ടുകാരനാണ് പോലീസിന്റെ പിടിയിലകപ്പെട്ടത്. നിര്‍മാണ ജോലി ചെയ്യുന്ന ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് പറഞ്ഞു.

പന്ത്രണ്ടാം ക്ലാസില്‍ പഠനം മതിയാക്കിയ ഇയാള്‍ നിര്‍മാണ ജോലിയിലേക്ക് തിരിയുകയായിരുന്നു. റോഡരികിലൂടെ നടന്നുപോകുന്ന പെണ്‍കുട്ടികളുടെ സമീപമെത്തിയശേഷം കെട്ടിപ്പിടിക്കാനും വിവാഹം കഴിക്കാനും ആവശ്യപ്പെടും. പിന്നീട് അവരെ അപമാനിച്ചശേഷം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

arrest

ബൈക്കിന്റെ നമ്പര്‍ കണ്ടെത്തിയാണ് പോലീസ് പ്രതിയെ പിടികൂടിയത്. ഇയാളെ കണ്ടുവെന്ന് പറയപ്പെടുന്ന സ്ഥലങ്ങളിലെ സിസിടിവിയും പോലീസ് പരിശോധിച്ചിരുന്നു. നേരത്തെ ഒരു പെണ്‍കുട്ടിയെ അപമാനിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടിയിരുന്നെങ്കിലും രക്ഷപ്പെടുകയായിന്നെന്ന് പോലീസ് പറഞ്ഞു.

ബെംഗളുരുവില്‍ പുതുവര്‍ഷരാവില്‍ സ്ത്രീകള്‍ക്കെ വ്യാപകമായ ലൈംഗിക അതിക്രമം നടന്നത് ഏറെ വിവാദമായിരുന്നു. ഒരു പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത് രാജ്യത്തിനുതന്നെ അപമാനമായി. പിന്നീട് നടന്ന അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു.


English summary
Bengaluru's Hug Me harasser arrested; accosted girls, asked them to marry him
Please Wait while comments are loading...