കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനിയെന്ത് ബ്ലോക്ക്; ബെംഗളൂരു ട്രാഫിക്കിനെ കീഴടക്കാന്‍ വരുന്നൂ ബൈക്ക് ടാക്‌സി!

  • By Shalini Sharma
Google Oneindia Malayalam News

ബെംഗളൂരു: ഐ ടി നഗരം, ഗാര്‍ഡന്‍ സിറ്റി തുടങ്ങിയ സല്‍പ്പേരുകള്‍ മാത്രമല്ല, നീണ്ട് നീണ്ട് പോകുന്ന ട്രാഫിക് ബ്ലോക്കുകളുടെ നഗരം എന്ന ദുഷ്‌പേരും ബെംഗളൂരുവിനുണ്ട്. കൊറമംഗല, എം ജി റോഡ്, വൈറ്റ് ഫീല്‍ഡ്, സില്‍ക്ക് ബോര്‍ഡ് എന്നിങ്ങനെ പോകുന്നു നഗരത്തിലെ കുപ്രശസ്തങ്ങളായ ട്രാഫിക് ബ്ലോക്കുകള്‍. ഇവിടങ്ങളില്‍ ഒരു കിലോമീറ്റര്‍ കടന്നുകിട്ടണമെങ്കില്‍ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വേണം.

രാവിലെ ഓഫീസില്‍ പോകാന്‍ സമയം വൈകിപ്പോയോ, ട്രാഫിക് ബ്ലോക്കിനെ പേടിക്കാതെ നിങ്ങളെ സമയത്ത് ഓഫീസിലെത്തിക്കും. ഓട്ടോ റിക്ഷയിലും ടാക്‌സിയിലും ഒന്നുമല്ല. ബൈക്കില്‍. നഗരത്തിലെ ട്രാഫിക് ബ്ലോക്കുകളെ തോല്‍പ്പിക്കാനായി ഇറങ്ങിയിരിക്കുന്ന ഹേ ബോബ് എന്ന ബൈക്ക് ടാക്‌സിയെക്കുറിച്ചാണ് പറയുന്നത്, വളരെ രസകരമായി തോന്നുന്നു അല്ലേ, ബാക്കി വായിക്കൂ..

ബൈക്ക് ടാക്‌സി ആപ്പ്

ബൈക്ക് ടാക്‌സി ആപ്പ്

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പോയി ബൈക്ക് ടാക്‌സി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ആപ്പ് വഴി തന്നെ ബൈക്ക് ടാക്‌സിയും ബുക്ക് ചെയ്യാം. ട്രാഫിക്കിനെ തോല്‍പിക്കാം വേഗത്തില്‍ എത്തേണ്ട സ്ഥലത്ത് എത്തുകയും ചെയ്യാം.

ശ്രേയ ശര്‍മ പറയുന്നു

ശ്രേയ ശര്‍മ പറയുന്നു

കൊറമംഗല സ്വദേശിനിയായ ശ്രേയ ശര്‍മ ബൈക്ക് ടാക്‌സി അനുഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ. രാവിലെ എട്ടരയ്ക്കാണ് ശ്രേയ ബൈക്ക് ടാക്‌സിയില്‍ കയറിയത്. 4 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ വെറും 30 രൂപ മാത്രമേ ചെലവായിട്ടുള്ളൂ എന്ന് ശ്രേയ ശര്‍മ പറയുന്നു. പോരാത്തതിന് വളരെ നല്ല സര്‍വ്വീസും.

എല്ലാവര്‍ക്കും സൗകര്യം

എല്ലാവര്‍ക്കും സൗകര്യം

2015 ആഗസ്ത് 29നാണ് വിശാല്‍ കുമാര്‍ ഹേ ബോബ് തുടങ്ങുന്നത്. ടാക്‌സിക്കും ഓട്ടോയ്ക്കും പണം മുടക്കാൻ പ്രയാസമുള്ളവർക്ക് ചെലവ് കുറഞ്ഞ മാർഗത്തിൽ ഒരു ഗതാഗത സൗകര്യം അതായിരുന്നു ഹേ ബോബിൻറെ ലക്ഷ്യം.

സർവ്വീസ് കൂടുതൽ സ്ഥലങ്ങളിൽ

സർവ്വീസ് കൂടുതൽ സ്ഥലങ്ങളിൽ

നഗരത്തിൽ വർധിച്ച് വരുന്ന ട്രാഫിക് ബ്ലോക്കുകൾ പരിഗണിച്ച് കൊറമംഗല, എം ജി റോഡ്, ജയനഗർ, എച്ച് എസ് ആർ ലേ ഔട്ട്, മാറത്തഹള്ളി തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൂടി തങ്ങളുടെ സർവ്വീസ് വ്യാപിപ്പിക്കാനാണ് ഹേ ബോബിൻറെ തീരുമാനം.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Forget about morning traffic in Bengaluru. Now, you can download a Bike Taxi app, Hey Bob. A new initiative, this is considered to be the best these days to beat the intolerable Bengaluru traffic.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X