• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബെംഗളൂരു അക്രമം: 50 ലക്ഷത്തിന്റെ സ്വത്ത് നശിപ്പിക്കപ്പെട്ടെന്ന് കോൺഗ്രസ് എംഎൽഎ,എഐആർ രജിസ്റ്റർ ചെയ്തു

ബെംഗളൂരു: ബെംഗളൂരു അക്രമത്തിനിടെ 20 ലക്ഷത്തിനിടെ ലക്ഷത്തിന്റെ സ്വർണ്ണം മോഷണം പോയതായും 50 ലക്ഷത്തിന്റെ സ്വത്തുവകകൾ നശിപ്പിപ്പിക്കപ്പെട്ടതായും കോൺഗ്രസ് എംഎൽഎ ശ്രീനിവാസ മൂർത്തി. ബെഗളൂരു നഗരത്തിലുള്ള എംഎൽഎയുടെ വീടാണ് ആഗസ്റ്റ് 11ന് രാത്രി ആക്രമികൾ തീവെച്ചും കല്ലെറിഞ്ഞും തകർത്തത്. രണ്ട് തവണ എംഎൽഎ ആയിരുന്നിട്ടുള്ള ഇദ്ദേഹം പോലീസിന് സമർപ്പിച്ച പരാതിയിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

എച്ച് വണ്‍ ബി വിസ പരിഷ്‌കരിക്കും; ഗ്രീന്‍ കാര്‍ഡ് എടുത്തുകളയും- വന്‍ പ്രഖ്യാപനുമായി ബൈഡന്‍

 അക്രമം ആസൂത്രിതം

അക്രമം ആസൂത്രിതം

താൻ കുടുംബസമേതം ക്ഷേത്ര ദർശനത്തിന് പോയപ്പോഴായാണ് 2000-3000നും ഇടയിലുള്ള അക്രമികൾ ആഗസ്റ്റ് 11ന് രാത്രിയിൽ വീടിനും എംഎൽഎയുടെ ഓഫിസീനും നേരെ ആസൂത്രിതമായി അക്രമം അഴിച്ചുവിടുന്നതെന്നാണ് പരാതിയിൽ പറയുന്നത്. കെട്ടിടം കൊള്ളയടിച്ച അക്രമികൾ സ്വർണ്ണവും ആഭരണങ്ങളും ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കളെല്ലാം കൊള്ളയടിച്ചെന്നും കെട്ടിടം തീവെച്ച് നശിപ്പിച്ചെന്നും എംഎൽഎ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

പോലീസിൽ പരാതി

പോലീസിൽ പരാതി

അക്രമികൾ കെട്ടിടം മുഴുവൻ നശിപ്പിച്ച വിവരം വീട്ടിൽ തിരിച്ചെത്തിയ ശേഷം മാത്രമാണ് തിരിച്ചറിയുന്നത്. വീടിന്റെ സ്ഥിതിയെക്കുറിച്ച് അറിഞ്ഞപ്പോൾ ഞാൻ തിരിച്ച് വരാനൊരുങ്ങിയതാണ്. പ്രദേശത്തെ സ്ഥിതി കണക്കിലെടുത്ത് തിരിച്ചുവരരുതെന്നും ക്രമസമാധാന നില കാത്തുസൂക്ഷിക്കണമെന്നും പോലീസുകാർ എന്നോട് ആവശ്യപ്പെട്ടു. അതുകൊണ്ട് മാത്രമാണ് വരാതിരുന്നതെന്നും എംഎൽഎ വ്യക്തമാക്കി. ആഗസ്റ്റ് 14നാണ് എംഎൽഎ സംഭവത്തിൽ പോലീസിൽ പരാതി നൽകുന്നത്.

 സ്വർണ്ണവും വിലപിടിപ്പുള്ളവയും

സ്വർണ്ണവും വിലപിടിപ്പുള്ളവയും

ആഗസ്റ്റ് 13ന് പോലീസ് സംരക്ഷണത്തിൽ ഞാൻ തിരിച്ചെത്തിയപ്പോൾ എനിക്ക് കാണാൻ കഴിഞ്ഞത് പൂർണ്ണമായി കത്തി നശിച്ച എന്റെ വീടാണ്. ഈ സംഭവത്തോടെ ഞാൻ വളരെ അസ്വസ്ഥനായിരുന്നു. അതുകൊണ്ടാണ് ഉടൻ തന്നെ എനിക്ക് പരാതി നൽകാൻ കഴിയാതിരുന്നത്. 20 ലക്ഷം മൂല്യം വരുന്ന 500 ഗ്രാം സ്വർണ്ണം മോഷണം പോയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച എംഎൽഎ വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള മറ്റ് പല വസ്തുക്കളും കാണാതായിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. സ്വത്തുക്കൾ സംബന്ധിച്ച രേഖകൾ, വാഹനങ്ങൾ, ആറ് ഗോദ് റെജ് അലമാരകൾ, രണ്ട് കമ്പ്യൂട്ടറുകൾ, രണ്ട് ലാപ്ടോപ്പുകൾ, രണ്ട് ടെലിഫോണുകൾ, രണ്ട് ടിവികൾ, എന്നിവ മോഷ്ടിക്കപ്പെടുകയോ അഗ്നിക്കിരയാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.

വാഹനങ്ങളും സ്വത്തുക്കളും

വാഹനങ്ങളും സ്വത്തുക്കളും

തന്റെ 50 ലക്ഷം രൂപയിലധികം വരുന്ന സ്വത്തുക്കളാണ് അക്രമികൾ വീട് ആക്രമിക്കപ്പെട്ടതോടെ നഷ്ടമായിട്ടുള്ളതെന്നും എംഎൽഎ പറയുന്നു. ഹോണ്ട കാറും രണ്ട് റോയൽ എൻഫീൽഡ് ബൈക്കുകളും, യമഹ ബൈക്ക്, ബജാജ്ബൈക്ക്, സ്കൂട്ടർ എന്നിവ ഉൾപ്പെടെ 20 ലക്ഷം വില വരുന്ന വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയിട്ടുള്ളത്. തങ്ങളുടെ കുടുംബത്തിന് മൂന്ന് കോടിയുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളതെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് മൂർത്തിയുടെ മരുമകൻ നവീൻ ഫേസ്ബുക്കിൽ ഷെയർ ചെയ്തതിനെ തുടർന്നാണ് അക്രമികൾ എംഎൽഎയുടെ വീട് ലക്ഷ്യം വെച്ച് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഇതാണ് ബെംഗളൂരു നഗരത്തിൽ വ്യാപിച്ച അക്രമ സംഭങ്ങളിലേക്ക് എത്തിനിന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ 250 ഓളെ പേരെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. നവീനും നേരത്തെ അറസ്റ്റിലായിരുന്നു.

സ്വത്തുക്കൾ കണ്ടുകെട്ടും?

സ്വത്തുക്കൾ കണ്ടുകെട്ടും?

അക്രമത്തിലൂടെയുണ്ടായ നഷ്ടം നികത്താൻ അക്രമികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് നേരത്തെ ആഗസ്റ്റ് 12ന് കർണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കിയിരുന്നു. ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തിലുള്ള കലാപങ്ങൾ നടക്കുമ്പോഴുൾ സ്വത്തുക്കൾക്കുണ്ടാകുന്ന നഷ്ടംനികത്താൻ നാശനഷ്ടങ്ങൾ വരുത്തിയവരിൽ നിന്ന് ഈടാക്കേണ്ടതുണ്ടെന്ന സുപ്രീം കോടതി ഉത്തരവ് പ്രകാരം അക്രമികളിൽ അവ ഈടാക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

English summary
Bengaluru violence: Over Rs 20 lakh gold stolen, property worth Rs 50 lakh damaged MLA Akhanda Srinivas Murthy claims in FIR
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X