കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു സ്വദേശിനിക്ക് ശതാബ്ദി ട്രെയിനില്‍ അതിക്രമം: അക്രമിയെ കണ്ടെത്താനാകാതെ പോലീസ്

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരു സ്വദേശിനിയെ ട്രെയിന്‍ യാത്രയ്ക്കിടെ ഉപദ്രവിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാനാകാതെ പോലീസ്. മൈസൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് ശതാബ്ദി ട്രെയിനില്‍ യാത്ര ചെയ്യവേയാണ് 26കാരിക്ക് നേരെ പീഡനശ്രമമുണ്ടായത്.സംഭവം കഴിഞ്ഞ് അഞ്ചുദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ പോലീസിനായിട്ടില്ല.

നുണകള്‍ പ്രചരിപ്പിച്ച് മാധ്യമങ്ങളാണ് ഹരികുമാറിനെ കൊന്നത്; ഏതെങ്കിലും ഒരു ആരോപണത്തിന് തെളിവുണ്ടോ?നുണകള്‍ പ്രചരിപ്പിച്ച് മാധ്യമങ്ങളാണ് ഹരികുമാറിനെ കൊന്നത്; ഏതെങ്കിലും ഒരു ആരോപണത്തിന് തെളിവുണ്ടോ?

മൈസൂരില്‍ സിവില്‍ എന്‍ഞ്ചിനീയറായി ജോലി നോക്കുന്ന യുവതി വീട്ടിലേക്ക് വരും വഴിയാണ് സംഭവം ഉണ്ടായത്.വിന്‍ഡോ സീറ്റില്‍ മയക്കത്തിലായിരുന്ന യുവതിയെ സമീപത്തിരുന്ന 40 വയസു തോന്നിക്കുന്നയാള്‍ സ്പര്‍ശിക്കുകയായിരുന്നു.ഉടന്‍ ഉണര്‍ന്ന് ബഹളം വച്ചെങ്കിലും സഹയാത്രികരാരും തന്നെ യുവതിയെ സഹായിച്ചില്ലെന്നും യുവതി പോലീസിനു നല്കിയ പരാതിയില്‍ പറയുന്നു. പിതാവിനെ വിളിച്ച് സംഭവമറിയിച്ചതോടെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാള്‍ യുവതിയോട് പരുഷമായി മാപ്പ് പറഞ്ഞ് കെങ്കേരി സ്റ്റേഷനില്‍ ഇറങ്ങുകയും നിനക്ക് എന്താ ചെയ്യാന്‍ കഴിയുന്നത് ചെയ്യ് എന്ന് പറയുകയുമുണ്ടായി.

molestation

തുടര്‍ന്ന് യുവതി പീഡനത്തിന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. സിസിടിവി ഫൂട്ടേജുകള്‍ പരിശോധിക്കുന്ന പോലീസ് റെയില്‍വേ റിസര്‍വേഷന്‍ ചാര്‍ട്ടും പരിശോധിച്ച് വരികയാണ്. എന്നാല്‍ ഇത് വരെ പ്രതിയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ഇക്കഴിഞ്ഞ ഒക്ടോബറില്‍ സമാനമായ സംഭവം കേരള എക്‌സ്പ്രസിലും ഉണ്ടായിരുന്നു. ഇരുപത്തിരണ്ടുകാരിയായ പെണ്‍കുട്ടിയെ ടിടിഇ ആണ് കടന്നുപിടിച്ചത്. അരുണ്‍ കുമാര്‍ റായ്‌ക്കെതിരെ പെണ്‍കുട്ടിയുടെ പരാതി പ്രകാരം വകുപ്പുതല നടപടികള്‍ ഉണ്ടായിരുന്നു.

English summary
Bengaluru woman molested on shathabdi train police not arrested accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X