കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവര്‍ അമ്മയുടെ ആത്മാവിനെ ഒറ്റിക്കൊടുത്തു: ഒപിഎസ്സിനും ഇപിഎസ്സിനുമെതിരെ ആഞ്ഞടിച്ച് ടിടിവി

Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഔദ്യോഗിക വസതി പോയസ് ഗാര്‍ഡനിലെ റെയ്ഡിനെതിരെ ടിടിവി ദിനകരന്‍. പോയസ് ഗാര്‍ഡനിലെ റെയ്ഡ് രാഷ്ട്രീയ കുടിപ്പകയും ഒറ്റിക്കൊടുപ്പാണെന്നാണ് അണ്ണാഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും ശശികലയുടെ മരുമകനുമായ ടിടിവി ദിനകരന്‍ ആരോപിക്കുന്നത്. വെള്ളിയാഴ്ച രാത്രി പോയസ് ഗാര്‍ഡനിലെ ഓഫീസ് ബ്ലോക്കിലും മറ്റ് മൂന്ന് മുറികളിലുമാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.

വോയ്സ് മെസേജ് ലോക്കിംഗ്: പുതിയ ഫീച്ചറുകളുമായി വാട്സ്ആപ്പ്, വോയ്സ്- വീഡിയോ കോളിംഗിലും പുതിയ ഫീച്ചര്‍!!വോയ്സ് മെസേജ് ലോക്കിംഗ്: പുതിയ ഫീച്ചറുകളുമായി വാട്സ്ആപ്പ്, വോയ്സ്- വീഡിയോ കോളിംഗിലും പുതിയ ഫീച്ചര്‍!!

ടിബറ്റില്‍ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത,ലോകത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തം!!ടിബറ്റില്‍ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത,ലോകത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തം!!

ജയലളിതയുടെ തോഴിയായിരുന്ന ശശികല ഉപയോഗിച്ചിരുന്ന മുറികളിലും അമ്മയുടെ പഴ്സണല്‍ സെക്രട്ടറി പൂങ്കുന്ദ്രന്‍ ഉപയോഗിച്ചിരുന്ന മുറിയിലും മാത്രമാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. തമിഴ്നാട് സര്‍ക്കാരിനെതിരെ രംഗത്തെത്തിയ ടിടിവി മുഖ്യമന്ത്രി ഇ പളനിസാമിയ്ക്കെതിരെയും മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിനെതിരെയും ആരോപണം ഉന്നയിക്കുന്നുണ്ട്. പോയസ് ഗാര്‍ഡനിലെ റെയ്ഡിനെതിരെ പ്രതിഷേധവുമായി എഐഎഡിഎംകെ പ്രവര്‍ത്തകര്‍ രാത്രിയില്‍ പോയസ് ഗാര്‍ഡനിലെത്തിയിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.

 അമ്മയുടെ ആത്മാവിനെ ഒറ്റിക്കൊടുത്തു

അമ്മയുടെ ആത്മാവിനെ ഒറ്റിക്കൊടുത്തു


ജയലളിത കഴിഞ്ഞിരുന്ന മുറി ഞങ്ങള്‍ക്ക് ക്ഷേത്രം പോലെയാണെന്നും അമ്മയുടെ ആത്മാവിനെ ഇ പളനിസാമിയും ഒ പനീര്‍ശെല്‍വവും ചേര്‍ന്ന് ഒറ്റിക്കൊടുത്തുവെന്നും ടിടിവി ദിനകരന്‍ ആരോപിക്കുന്നു. ഓഫീസ് ബ്ലോക്കിന് പുറമേ ജയലളിതയുടെ തോഴിയായിരുന്ന വികെ ശശികല ഉപയോഗിച്ച മുറികളിലും പൂങ്കുന്ദ്രന്‍റെ ഓഫീസിലും മാത്രമാണ് പരിശോധന നടത്തിയതെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മുതിര്‍ന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

 രാഷ്ട്രീയ പകപോക്കല്‍ മാത്രം

രാഷ്ട്രീയ പകപോക്കല്‍ മാത്രം


അമ്മയുടെ മുറിയില്‍ പരിശോധന നടത്താന്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ജയ ടിവി മാനേജിംഗ് ഡയറക്ടര്‍ വിവേക് ജയരാമന്‍ ഇത് തങ്ങളെ വേദനിപ്പിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ഇതിനൊന്നും എനിക്ക് ഉത്തരമില്ല.. ഇത് രാഷ്ട്രീയ പകപോക്കലാണ് വിവേക് ജയരാമന്‍ പറയുന്നു. ജയ ടിവിയിലും ജയിലിലടച്ച അണ്ണാ ഡിഎംകെ നേതാക്കളുടെ വീടുകളിലുമായി അഞ്ച് ദിവസം നീണ്ട ആദായനികുതി വകുപ്പ് റെയ്ഡ് നടന്നതിന് പിന്നാലെയാണ് പോയസ് ഗാര്‍ഡനില്‍ റെയ്ഡ് നടക്കുന്നത്.

 1,430 കോടിയുടെ അനധികൃത സ്വത്തുക്കള്‍

1,430 കോടിയുടെ അനധികൃത സ്വത്തുക്കള്‍


ജയ ടിവിയിലും ജയിലിലടച്ച അണ്ണാ ഡിഎംകെ നേതാക്കളുടെ വീട്ടിലും നടത്തിയ റെയ്ഡുകളിലായി പിടിച്ചെടുത്ത അനധികൃത സ്വത്തിന്‍റെ കണക്ക് വെളിപ്പെടുത്തി ആദായനികുതി വകുപ്പ്. വികെ ശശികലയുടെ വീടിന് പുറമേ സഹോദര്‍ വികെ ദിവാകരന്‍റെ വീട്ടിലുമായി നടന്ന റെയ്ഡിലായി 1,430 കോടിയുടെ അനധികൃത സ്വത്തുക്കളാണ് കണ്ടെത്തിയത്. ഇതില്‍ ഏഴ് കോടി പണമായും അ‍ഞ്ച് കോടി സ്വര്‍ണ്ണം, വജ്രാഭരണങ്ങളുമായാണ് കണ്ടെടുത്തിട്ടുള്ളത്. . തമിഴ്നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി, ദില്ലി എന്നിവിടങ്ങളിലായി 187 സ്ഥലങ്ങളാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അഞ്ച് ദിവസത്തിനിടെ റെയ്ഡ് ചെയ്തത്.

പാര്‍ട്ടിയുടെ വായടപ്പിക്കാന്‍

പാര്‍ട്ടിയുടെ വായടപ്പിക്കാന്‍


അണ്ണാഡിഎംകെയുടെ ടിവി ചാനലായ ജയാ ടിവിയ്ക്കെതിരെയുള്ള നീക്കം കരുതിക്കൂട്ടിയുള്ളതാണെന്നാണ് ശശികല പക്ഷത്തിന്‍റെ ആരോപണം. ഇ പളനിസാമി സര്‍ക്കാരും വിമതരായ ഒപിഎസ് പക്ഷവും ചേര്‍ന്ന് ശശികലയെയും ടിടിവി ദിനകരനെയും പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. സര്‍ക്കാരിനെതിരെ നിരന്തരം ജയാ ടിവി വിമര്‍ശനങ്ങളുമായി രംഗത്തെത്തുന്നതാണ് ചാനലിനെ ലക്ഷ്യം വയ്ക്കാന്‍ ഇടയാക്കിയിട്ടുള്ളതെന്നും ശശികല പക്ഷം ആരോപിക്കുന്നു.

 ഓപ്പറേഷന്‍ ക്ലീന്‍ മണിയില്‍ കുടുങ്ങി

ഓപ്പറേഷന്‍ ക്ലീന്‍ മണിയില്‍ കുടുങ്ങി

ആദായനികുതി വകുപ്പിന്‍റെ ഓപ്പറേഷന്‍ ക്ലീന്‍ മണി എന്ന പദ്ധതിയുടെ ഭാഗമായാണ് ജയ ടിവി ആസ്ഥാനത്തും ശശികലയുടെയും ബന്ധുക്കളുടേയും വീട്ടിലും ഓഫീസിലുമുള്‍പ്പെടെയുള്ള 187 ഓളം സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് ജയ ടിവിയുടെ തലപ്പത്തെത്തിയ ശശികലയുടെ മരുമന്‍ വിവേക് ജയരാമന്‍റെ ബാങ്ക് അക്കൗണ്ടുകളും ആദായനികുതി വകുപ്പ് മരവിപ്പിച്ചിട്ടുണ്ട്. ശശികലയുടെ വീടിന് പുറമേ ഭര്‍ത്താവ് നടരാജന്‍രെ തഞ്ചാവൂരിലെ വസതി, അനന്തിരവള്‍ കൃഷ്ണപ്രിയയുടെ വീട്, ശശികലയുടെ സഹോദരന്‍ വികെ ദിവാകരന്‍റെ വീട്ടിലും അഞ്ച് ദിവസത്തിനിടെ റെയ്ഡ് നടത്തിയിരുന്നു.

 റെയ്‍ഡിന് പിന്നില്‍

റെയ്‍ഡിന് പിന്നില്‍

ഷെല്‍ കമ്പനികളുണ്ടെന്നും നികുതി വെട്ടിച്ച് സമ്പാദിച്ചിട്ടുുമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ആദായനികുതി വകുപ്പ് നവംബര്‍ 10 മുതല്‍ റെയ്ഡ് ആരംഭിച്ചത്. വ്യാപകമായി പണമിടപാടുകളും നടക്കുന്നുണ്ടെന്നത് സംബന്ധിച്ച് ധനകാര്യ മന്ത്രാലയത്തിന്‍റെ ഇന്‍റലിജന്‍സ് വിഭാഗത്തിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 കേന്ദ്രത്തിനെതിരെ ദിനകരന്‍

കേന്ദ്രത്തിനെതിരെ ദിനകരന്‍

അണ്ണാഡിഎംകെ നേതാക്കളുടേയും പാര്‍ട്ടി ചാനലിന്‍റെ ആസ്ഥാനത്തും നടന്ന റെയ്ഡിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഗുഡാലോചന ഉണ്ടെന്ന് ആരോപിച്ച് ശശികലയുടെ മരുകന്‍ ടിടിവി ദിനകരന്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയില്‍ വെച്ച് മുതിര്‍ന്ന ഡിഎംകെ നേതാവ് കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തി മടങ്ങി ദിവസങ്ങള്‍ക്ക് ശേഷമാണ് വ്യാപക റെയ്ഡ് നടക്കുന്നത്. തന്നെയും ശശികലയെയും രാഷ്ട്രീയത്തില്‍ നിന്ന് പുറത്തു ചാടിക്കാനുള്ള നീക്കങ്ങളുുടെ ഭാഗമാണ് ഇതെന്നും ടിടിവി അവകാശപ്പെടുന്നു.

 ചിന്നമ്മ... തോഴി... ജയില്‍ വാസം

ചിന്നമ്മ... തോഴി... ജയില്‍ വാസം


അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ശശിലകല ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണുള്ളത്. നാല് വര്‍ഷം തടവും 10 കോടി പിഴയുമാണ് ശശികലയ്ക്ക് വിധിച്ച ശിക്ഷ. രോഗ ബാധിതനായി ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവ് നടരാജനെ കാണുന്നതിനായി അ‍ഞ്ച് ദിവസത്തെ എമര്‍ജന്‍സി പരോള്‍ അനുവദിച്ചിരുന്നു. പരോള്‍ അവസാനിച്ച് ശശികല ജയിലിലേയ്ക്ക് മടങ്ങിപ്പോയതിന് പിന്നാലെയാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്.

English summary
TTV Dinakaran, the party's sidelined number 2 slammed the Tamil Nadu government over raids at former Tamil Nadu Chief Minister J Jayalalithaa's Poes Garden residence in Chennai late on Friday evening calling the move as "betrayal" and "political vendetta".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X