കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെറ്റിംഗ് ആപ്പുകളും ലോൺ ആപ്പുകളും നിരോധിച്ചേക്കും; ചൈനീസ് ആപ്പുകൾക്കെതിരെ വീണ്ടും കേന്ദ്രം

Google Oneindia Malayalam News
 chineseapp-1675581645.jpg -Propertie

ദില്ലി: വീണ്ടും ചൈനീസ് ആപ്പുകൾ നിരോധിക്കാൻ കേന്ദ്ര നീക്കം. 138 ബെറ്റിംഗ് ആപ്പുകളും 94 ലോൺ ആപ്പുകളും നിരോധിച്ചേക്കും. നിരോധനം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഐടി മന്ത്രാലയത്തിന് നിർദ്ദേശം നൽകിയതായി ഓഫീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

ആറ് മാസം മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 288 ചൈനീസ് ലോൺ ലെൻഡിംഗ് ആപ്പുകളുടെ പ്രവർത്തനങ്ങൾ വിശകലനം ചെയ്തിരുന്നു. ഇവയിൽ 94 ആപ്പുകൾ ഇ-സ്റ്റോറുകളിൽ ലഭ്യമാണെന്നും മറ്റുള്ളവ തേഡ് പാർട്ടി ലിങ്കുകളിലൂടെ പ്രവർത്തിക്കുന്നവയാണെന്നുമാണ് കേന്ദ്രത്തിന്റെ കണ്ടെത്തൽ. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇവയെ നിരോധിക്കാനുള്ള നീക്കം. സെർവർ-സൈഡ് സുരക്ഷാ ദുരുപയോഗം ചെയ്യപ്പെടുകയും പൗരൻമാരുടെ വിവരങ്ങൾ ചോർത്തുന്നതിന് ചാരവൃത്തിക്കായി ഇവ ഉപയോഗിച്ചേക്കാനുള്ള സാധ്യത ഉണ്ടെന്നുമാണ് കണ്ടെത്തൽ. അതേസമയം ഇത്രയും ആപ്പുകൾ പരസ്യങ്ങളിൽ ഉൾപ്പെടുത്തരുതെന്ന് പരസ്യ കമ്പനികൾക്കും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

നേരത്തേ തെലങ്കാന, ഒഡീഷ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ഈ ആപ്പുകൾക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു.
ആപ്പുകൾ വഴി ലോണെടുക്കുന്ന പലരും തിരിചടക്കാനാകാതെ പൊറുതി മുട്ടുമ്പോൾ ലോണെടുത്ത ആളുകളിൽ നിന്നും ഭീഷണിപ്പെടുത്തി വ്യക്തിഗത വിവരങ്ങളും മോർഫ് ചെയ്ത ഫോട്ടോകളുമെല്ലാം ആവശ്യപ്പെടുകയാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇത്തരത്തിൽ അവരുടെ ഭീഷണികളിൽ പെട്ട് ജീവിതം അവസാനിപ്പിക്കുന്ന സംഭവങ്ങൾ തെലങ്കാനയിലും ആന്ധ്രയിലും വ്യാപകമായതോടെയായിരുന്നു വിഷയം ചർച്ചയായത്.

English summary
Betting apps and loan apps may be banned; Center again against Chinese apps
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X