കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പദ്മാവതിയുടെ ആത്മഹൂതി, മുത്തലാഖും ഹലാലയും, ബനാറസ് ഹിന്ദു സർവകലാശാലയുടെ ചോദ്യപേപ്പറിങ്ങനെ...

ഇസ്ലാമിലെ ഹലാല എന്താണ്, ഗോതമ്പിന് അലാവുദ്ദീൻ ഖിൽജി നിശ്ചയിച്ചിരുന്ന വിലയെന്താണ്, മുത്തലാഖും, ഹലാലയും ഇസ്ലാമിലെ സാമൂഹിക വിപത്ത് എന്നീ വിഷയങ്ങളിൽ ഉപന്യാസം തയ്യാറാക്കുക

  • By Ankitha
Google Oneindia Malayalam News

ദില്ലി: ബനറാസ് ഹിന്ദു സർവകലാശലയുടെ ചോദ്യം പേപ്പർ വിവാദത്തിൽ. രണ്ടാം വർഷം ബിഎ ഹിസ്റ്ററിയുടെ ചോദ്യപേപ്പറിലാണ് വിവാദ ചോദ്യങ്ങളുള്ളത്. ഇസ്ലാമിലെ ഹലാല എന്താണ്, ഗോതമ്പിന് അലാവുദ്ദീൻ ഖിൽജി നിശ്ചയിച്ചിരുന്ന വിലയെന്താണ്, മുത്തലാഖും, ഹലാലയും ഇസ്ലാമിലെ സാമൂഹിക വിപത്ത് എന്നീ വിഷയങ്ങളിൽ ഉപന്യാസം തയ്യാറാക്കുക തുടങ്ങിയവയാണ് ചോദ്യ പേപ്പറിൽ ഉണ്ടായിരുന്നത്. ചോദ്യ പോപ്പർ വിവാദമായതോടെ സർവകലാശാലക്കെതിരെ ഒരു വിഭാഗം വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു.

padmavathi

 ബാൽ താക്കറെയോട് ചെയ്തത് ക്രൂരത... ഉദ്ധവിന് മുന്നറിയിപ്പുമായി റാണെ, എല്ലാം വെളിപ്പെടുത്തും ബാൽ താക്കറെയോട് ചെയ്തത് ക്രൂരത... ഉദ്ധവിന് മുന്നറിയിപ്പുമായി റാണെ, എല്ലാം വെളിപ്പെടുത്തും

ബനറാസ് സർവകലാശാല യുടെ ഭാഗത്ത് നിന്ന് നേരത്തേയും ഇത്തരത്തിലുള്ള സംഭവം ഉണ്ടായിരുന്നു. പെളിറ്റിക്കൽ സയൻസ് ചോദ്യപേപ്പറിൽ കൗടില്യന്റെ അർഥശാസ്ത്രത്തിലെ ജിഎസ്ടിയെ സംബന്ധിച്ചും മനുവിന്റെ സിദ്ധാന്തമനുസരിച്ചുള്ള ആഗോളവത്കരണത്തെ സംബന്ധിച്ചും ചോദ്യങ്ങൾ ഉണ്ടായിരുന്നു.

യുഎന്നിൽ ഒറ്റപ്പെട്ട് അമേരിക്ക; ട്രംപിന്റെ പ്രഖ്യാപനം തള്ളി, പുതിയ സമാധാന നിർദേശവുമായി യുഎസ്യുഎന്നിൽ ഒറ്റപ്പെട്ട് അമേരിക്ക; ട്രംപിന്റെ പ്രഖ്യാപനം തള്ളി, പുതിയ സമാധാന നിർദേശവുമായി യുഎസ്

 പദ്മാവതിയെ സംബന്ധിച്ചും ചോദ്യം

പദ്മാവതിയെ സംബന്ധിച്ചും ചോദ്യം

പദ്മവാതിയെ സംബന്ധിച്ചുള്ള ചോദ്യങ്ങളും ചോദ്യപേപ്പറിലുണ്ടായിരുന്നു. റാണി പദ്മാവതിയുടെ ആത്മഹൂതി എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കാനായിരുന്നു ചോദ്യം. പത്തു മാർക്കാണ് ഈ ഒരു ചോദ്യത്തിന് സർവകലാശല നൽകിയിരുന്നത്. പീഡനം ഒഴിവാക്കാൻ വേണ്ടിയാണ് ഹിന്ദു സ്ത്രീകൾ ആത്മഹത്യ ചെയ്യുന്നതാണ് ആത്മഹൂതിയെന്ന് ചരിത്രകാരൻമാർ പറയുന്നത്. എന്നാൽ ഇതു സംബന്ധിച്ചുള്ള പാഠഭാഗങ്ങൾ സിലബസിലുണ്ടായിരുന്നു. എന്നാൽ പദ്മാവദി രാജ്ഞിയുടെ അസ്ഥിത്വത്തെ സംബന്ധിച്ചുള്ള എതിരഭിപ്രായത്തെ സംബന്ധിച്ചുള്ള കാര്യങ്ങളാണ് തങ്ങൾക്ക് പഠിക്കാനുണ്ടായിരുന്നെന്നു വിദ്യാർഥി പറയുന്നുണ്ട്.

മുത്തലാക്ക് പഠന വിഷയമായിരുന്നില്ല

മുത്തലാക്ക് പഠന വിഷയമായിരുന്നില്ല

പദ്മാവദിയെ കുറിച്ചു സിലബസിൽ പരാമർശിച്ചിട്ടുണ്ടായിരുന്നുവെങ്കിലും മുത്തലാഖിനെ കുറിച്ച് പാഠഭാഗങ്ങളിൽ പരാമർശമില്ലായിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് അധ്യാപകൻ ക്ലാസെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുത്താലാഖിനെ കുറിച്ച് ഉത്തരമെഴുതിയതെന്ന് വിദ്യാർഥികൾ പറയുന്നുണ്ട്.

വിഭാഗത്തെ അപമാനിക്കാൻ ശ്രമിക്കുന്നു

വിഭാഗത്തെ അപമാനിക്കാൻ ശ്രമിക്കുന്നു

ബനറാസ് സർവകലാശാല അധികൃതർ ഇത്തരത്തിലുള്ള ചോദ്യം ഉൾപ്പെടുത്തിയ ഒരു വിഭാഗം ജനങ്ങളെ മനപൂർവം അപമാനിക്കാൻ വേണ്ടിയാണെന്നു ഒരു വിഭാഗം കുട്ടികൾ ആരോപിക്കുന്നുണ്ട്. ഇത്തരം ചോദ്യങ്ങൾ വിദ്യാർഥികൾ തമ്മിലുള്ള വിഘടനത്തിന് കാരണമാകുമെന്നും ഇവർ ആരോപിക്കുന്നുണ്ട്. വിദ്യാർഥികളെ തമ്മിൽ തെറ്റിക്കാനാ‍ അധികൃതർ മനപൂർവം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നു ഇവർ കൂട്ടിച്ചേർത്തു.

ചോദ്യത്തെ പിന്തുണച്ച് അധ്യാപകന്റെ

ചോദ്യത്തെ പിന്തുണച്ച് അധ്യാപകന്റെ

വിഷയവുമായി ബന്ധപ്പെട്ട് ബനറാസ് സർവകലാശാലയിലെ ചരിത്രം വിഭാഗം അസിസ്റ്റ് പ്രഫസർ രംഗത്തെത്തിയിട്ടുണ്ട്. വിദ്യാർഥികളോട് ഇത്തരം കാര്യങ്ങളെ കുറിച്ച് ചോദ്യക്കുകയോ പഠിപ്പിക്കുകയോ ചെയ്തില്ലെങ്കിൽ ഇത്തരം കാര്യങ്ങൾ എങ്ങനെയാണ് പഠിക്കുക. മധ്യകാല ചരിത്രം പഠിക്കുമ്പോൾ ഇത്തരത്തിലുള്ള സംഭവങ്ങൾ പഠിക്കുന്നത് സ്വാഭാവികം മാത്രമാണ്. ഇത്തരകാര്യങ്ങൾ കുട്ടികളെ നാം പഠിപ്പിക്കണം എങ്കിൽ മാത്രമേ യഥാർഥ ചരിത്രം പഠിക്കാനാകുകയുള്ളുവെന്നും അദ്ദേഹം എൻഐഎയോട് പറഞ്ഞു.

 പഠനത്തിന്റെ ഭാഗം

പഠനത്തിന്റെ ഭാഗം

ചരിത്രം പഠിക്കുമ്പോൾ ഇത്തരത്തിലുള്ള കാര്യങ്ങൾ പഠിക്കേണ്ടി വരും. ഇസ്ലാമിന്റെ ചരിത്രത്തെ കുറിച്ചു പഠിക്കുമ്പോൾ ഇതുപോലുള്ള ചരിത്ര സംഭവങ്ങൾ പഠിപ്പിക്കേണ്ടി വരും. അല്ലാതെ സഞ്ജയ് ലീല ഭൻസാലിയെ പോലെയുള്ളവരല്ല വിദ്യാർഥികൾക്ക് ചരിത്രം പഠിപ്പിക്കേണ്ടതെന്നും ശ്രീവാസ്തവ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ ജെഎൻയുവിലേയും അലിഗഡ് സർവകലാശാലയിലെയും പരീക്ഷ സബ്രദായങ്ങളെ കുറിച്ചും ശ്രവാസ്തവ ചോദ്യം ചെയ്തിരുന്നു.

English summary
Padmavati, the protagonist of a poem by a 16th century Sufi poet and the character at the centre of the raging controversy over the Sanjay Leela Bhansali film by the same name, features as a question in the MA second-year history paper of BHU, as does a question on triple talaq.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X