• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആരോടും സംസാരിക്കാൻ കഴിയാത്തത് ഏറ്റവും വലിയ ശിക്ഷ; കശ്മീർ വിഷയത്തിൽ പ്രകാശ് ജാവദേക്കർ!

ദില്ലി: കശ്മീർ വിഷയത്തിൽ പ്രതികരിച്ച് വാര്‍ത്താവിനിമയ വിക്ഷേപണ വകുപ്പുമന്ത്രി പ്രകാശ് ജാവദേക്കർ. ജനങ്ങള്‍ക്ക് എല്ലാം സ്വന്തം മനസില്‍ സൂക്ഷിക്കേണ്ടി വരികയും മറ്റാരോടും പറയാന്‍ കഴിയാതെ വരികയും ചെയ്യുന്നതാണ് ഏറ്റവും വലിയ ശിക്ഷ. ഇവിടെയാണ് ആശയ വിനിമയത്തിന്റെ ശക്തിയും ആവശ്യകതയുമെന്ന് അദ്ദേഹം പറ‍ഞ്ഞു. പ്രത്യേക പദവി എടുത്തുമാറ്റിയ ആഗസ്റ്റ് അഞ്ചുമുതല്‍ കശ്മീരില്‍ ആശയവിനിമയ ഉപാധികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്.

<strong>സിസ്റ്റർ ലൂസിക്ക് വേണ്ടി ശബ്ദിക്കുന്നവരെല്ലാം തീവ്രവാദികൾ; ഭീഷണിയുമായി സീറോ മലബാർ സഭയുടെ കുറിപ്പ്!</strong>സിസ്റ്റർ ലൂസിക്ക് വേണ്ടി ശബ്ദിക്കുന്നവരെല്ലാം തീവ്രവാദികൾ; ഭീഷണിയുമായി സീറോ മലബാർ സഭയുടെ കുറിപ്പ്!

കശ്മീരിലെ സംഭവഗതികളിൽ വലിയ തോതിലുള്ള വിമർശനമാണ് ഉയരുന്നത്. ഇതിനിടയിലാണ് ഒരു കേന്ദ്രമന്ത്രി ഇത്തരത്തിൽസ പ്രസ്താവന നടത്തിയിരിക്കുന്നത്. അതേസമയം ശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും നിലപാടുകള്‍ക്കെതിരെയും അദ്ദേഹം പരാമർശം ഉന്നയിച്ചു.

യുഎന്നിന് നൽകിയ കത്ത്

യുഎന്നിന് നൽകിയ കത്ത്

പാകിസ്താന്‍ യുഎന്നിന് നല്‍കിയ കത്തില്‍ രാഹുലിന്റെ പേര് പരാമര്‍ശിച്ചത് ചൂണ്ടിക്കാണിച്ചാണ് കേന്ദ്രമന്ത്രി രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയത്. രാഹുല്‍ രാജ്യത്തെ അപമാനിച്ചെന്നും, യു.എന്നില്‍ ഇന്ത്യയെ ലക്ഷ്യംവെയ്ക്കാന്‍ പാകിസ്താന് അവസരം നല്‍കിയെന്നും പ്രകാശ് ജാവദേക്കര്‍ ആരോപിച്ചു. കശ്മീരിലെ കലാപങ്ങളുമായി ബന്ധപ്പെട്ട് രാഹുൽഗാന്ധി നടത്തിയ പ്രസ്താവന വോട്ടുബാങ്ക് രാഷ്ട്രീയം മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾ പ്രതിസന്ധിയിൽ

ജനങ്ങൾ പ്രതിസന്ധിയിൽ

അതേസമയം കശ്മീരിൽ കശ്മീരില്‍ പൊലീസ് അന്വേഷിച്ചെത്തിയവരെ കിട്ടിയില്ലെങ്കില്‍ അവരുടെ അച്ഛനെയോ സഹോദരങ്ങളെയോ പിടിച്ചുകൊണ്ടുപോകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിപക്ഷ നേതാക്കളെ കശ്മീരിൽ കാലുകുത്താൻ സമ്മതിക്കാത്തതും രൂക്ഷ വിമർശനത്തിനാണ് ഇടയാക്കുന്നത്. രാഹുൽ ഗാന്ധിയോട് വിമാനത്തിൽവെച്ച് കശ്മീർ സ്വദേശികൾ പറഞ്ഞ കഥന കഥകളും ലോകം മുഴുവൻ കേട്ടതാണ്.

യെച്ചൂരി കശ്മീരിൽ...

യെച്ചൂരി കശ്മീരിൽ...

അതേസമയം സിപിഎം കേന്ദ്രകമ്മറ്റി അംഗം തരിഗാമിയെ സന്ദർശിക്കാൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം ചെയ്യൂരി കശ്മീരിൽ എത്തി. ആദ്യ തവണ കശ്മീരിൽ ഇറങ്ങാൻ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടില്ലെങ്കിലും പിന്നീട് കോടതി ഉത്തരവ് അനുസരിച്ചാണ് യെച്ചൂരി കശ്മീരിൽ എത്തിയിരിക്കുന്നത്. ശ്രീനഗര്‍ വിമാനത്താവളത്തിൽ നിന്ന് സുരക്ഷ അകമ്പടിയോടെ യെച്ചൂരി യൂസഫ് താരിഗാമിയുടെ വസതിയിലേക്ക് പോകുകയായിരുന്നു.

കർശന ഉപാദി

കർശന ഉപാദി


മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞ ദിവസമാണ് സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നല്‍കിയത്. തരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു കോടതിയുടെ തീരുമാനം. എന്നാൽ കർശന നിബന്ധനകളാണ് കോടതി മുന്നോട്ട് വെച്ചത്. താരിഗാമിയെ കാണുക മാത്രമായിരിക്കണം ലക്ഷ്യമെന്നും മറ്റ് പരിപാടികൾ പാടില്ലെന്നും സുപ്രീംകോടതി യെച്ചൂരിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

കശ്മീരിൽ തങ്ങാനുള്ള അനുവാദം

കശ്മീരിൽ തങ്ങാനുള്ള അനുവാദം

വ്യാഴാഴ്ച കശ്മീരിൽ തങ്ങാനുള്ള അനുവാദം വേണമെന്ന് യെച്ചൂരി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള അനുമതി ഇതുവരെ നൽകിയിട്ടില്ല. താരിഗാമിയെ കണ്ടശേഷം അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം ജമ്മു കശ്മീരിലേക്ക് എത്തിയ രാഷ്ട്രീയ നേതാക്കളെയെല്ലാം ശ്രീനഗർ വിമാനത്താവളത്തിൽ വെച്ച് തിരിച്ചയക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെയും ഇങ്ങനെ തിരിച്ചയച്ചിരുന്നു. ഇതിന് പിന്നാലെയാണ് യെച്ചൂരി കോടതിയെ സമീപിച്ചത്.

English summary
Biggest punishment is not being able to contact anyone: Prakash Javadekar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X