മുന്‍ കേന്ദ്രമന്ത്രി തിരികെ കോണ്‍ഗ്രസിലേക്ക്; നടപടി പിന്‍വലിച്ചു, ബിഹാറില്‍ കിടിലന്‍ നീക്കങ്ങള്‍
പട്ന: ഈ വര്‍ഷം അവസാന നടക്കാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്തുവില കൊടുത്തും അധികാരം തിരിച്ചു പിടിക്കാനാണ് ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിന്‍റെ ശ്രമം. മുഖ്യമന്ത്രി പദവിയില്‍ ഹാട്രിക് വിജയം തേടാനിറങ്ങുന്ന ജെഡിയു നേതാവ് നിതീഷ് കുമാറിനേയും ബിജെപിയും കൂട്ടായ പരിശ്രമത്തിലൂടെ പരാജയപ്പെടത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ്, ആര്‍ജെഡി നേതാക്കള്‍ അവകാശപ്പെടുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘടനാ സംവിധാനവും ശക്തിപ്പെടുത്തിവരികയാണ്. ബൂത്ത് തലം മുതല്‍ പ്രത്യേക ശ്രദ്ധയാണ് സംഘടനാ സംവിധാനത്തിലെ പാളിച്ചകള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് സ്വീകരിച്ചു വരുന്നത്.

തുടക്കം കുറിച്ചു
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിഹാറിലെ ഒരുക്കങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തോടെ കോണ്‍ഗ്രസ് നേരത്തെ തുടക്കം കുറിച്ചിരുന്നു. പല മേഖലകളിലും ബ്ലോക്കുകളിലും പുതിയ ഭാരവാഹികളെ പാര്‍ട്ടി ഇതിനോടകം തന്നെ നിയമിച്ചു കഴിഞ്ഞു. ബൂത്ത് തലം മുതലുള്ള കമ്മറ്റികള്‍ പുനഃസംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്.

പുനഃസംഘടന
കഴിഞ്ഞ മാസം ആദ്യത്തോടെ തന്നെ കമ്മറ്റികളുടെ പുനഃസംഘടന അവസാനിക്കേണ്ടതായിരിന്നെങ്കിലും കൊവിഡ് വ്യാപനം ശക്തമായിരുന്നതിനാല്‍ വൈകുകയായിരുന്നു. പിസിസിക്ക് 4 വര്‍ക്കിങ് പ്രസിഡന്‍റുമാരെ നിയമിച്ചാണ് അഴിച്ചു പണിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന് പുറമെ അകന്ന് നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാനും കോണ്‍ഗ്രസ് നീക്കം തുടങ്ങിയിട്ടുണ്ട്.

ഷക്കീല്‍ അഹമ്മദിനെ
ഇതിന്‍റെ ഭാഗമായാണ് മുന്‍ കേന്ദ്ര മന്ത്രി ഷക്കീല്‍ അഹമ്മദിനെ തിരികെ പാര്‍ട്ടിയിലേക്ക് തിരികെ എടുക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്.
കഴിഞ്ഞ വർഷം ബീഹാറിലെ ലോക്‌സഭാ സീറ്റിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചതിനെ തുടര്‍ന്ന് ഷക്കീൽ അഹമ്മദിനെ കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിരുന്നു. ഈ നടപടി പാര്‍ട്ടി കഴിഞ്ഞ ദിവസം റദ്ദാക്കുകയായിരുന്നു.

2019 മെയ് മാസത്തിൽ
ബിഹാറിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ശക്തിസിങ് ഗോഹിൽ ഷക്കീല്‍ അഹമ്മദിനെ "കോൺഗ്രസ് കുടുംബത്തിലേക്ക്'' സ്വാഗതം ചെയ്തു. 2019 മെയ് മാസത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട് ഒരു വർഷം പൂര്‍ത്തിയാകുന്നതിനിടെയാണ് മുതിര്‍ന്ന് നേതാവിനെതിരായ നടപടി പാര്‍ട്ടി പിന്‍വിച്ചത്. സസ്പെന്‍ഷന്‍ പിന്‍വിച്ചുകൊണ്ടുള്ള എ ഐ സി സി ജനറൽ സെക്രട്ടറി മോത്തിലാൽ വോറയുടെ കത്തും ഗോഹിൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പാര്‍ട്ടിയുടെ തീരുമാനത്തില്‍
വളരെ വേഗത്തില്‍ തന്നെ ഷക്കീല്‍ സിങ് മുഹമ്മദിനെ പോലുള്ള ഒരു മുതിര്‍ന്ന നേതാവിന്‍റെ സസ്പെന്‍ഷന്‍ നടപടി റദ്ദാക്കിയതില്‍ സന്തോഷമുണ്ടെന്നും ഗോഹില്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിയുടെ തീരുമാനത്തില്‍ ഷക്കീല്‍ അഹമ്മിദിന്‍റെ ഭാഗത്ത് നിന്നും ഇതവുരെ പ്രതികരണം ഉണ്ടായിട്ടില്ല. എന്നാല്‍ പാര്‍ട്ടി നടപടിയില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചെന്നാണ് ഷക്കീലുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍
കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പില്‍ മധുമബാനി മണ്ഡലത്തില്‍നിന്നും ഷക്കീല്‍ അഹമ്മദ് സ്വതന്ത്രനായി മത്സരിച്ചത്. 2004 ൽ കോൺഗ്രസ് ടിക്കറ്റില്‍ മധുബാനി സീറ്റില്‍ നിന്ന് വിജയിച്ചായിരുന്നു ഷക്കീല്‍ അഹമ്മദ് കേന്ദ്രമന്ത്രിയായത്. മധുബാനി മേഖലയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ഷക്കീല്‍ അഹമ്മദിന്‍റെ മടക്കം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുണകരമാവുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്.

സഖ്യത്തിലേക്ക് ഇടത് പാര്‍ട്ടികളും
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും നയിക്കുന്ന മഹാസഖ്യത്തിന്‍റെ ഭാഗമായി മത്സരിക്കുമെന്ന് ഇടതു പാര്‍ട്ടികളായ സിപിഐയും സിപിഎമ്മും പ്രഖ്യാപിച്ചു. നേതൃതലത്തില്‍ പലതവണയായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇടത് പാര്‍ട്ടികള്‍ കൂടി സഖ്യത്തിന്‍റെ ഭാഗമായത്.

ചര്‍ച്ചകള്‍
അവസാനവട്ടമായി രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍ ജഗദാനന്ദ് സിങ്ങുമായി ചർച്ച നടത്തിയശേഷമാണ് സിപിഐ സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡെയും സിപിഎം സെക്രട്ടറി അവധേഷ് കുമാറും തങ്ങളും സഖ്യത്തിന്‍റെ ഭാഗമാവുകയാണെന്ന കാര്യം വ്യക്തമാക്കിയത്. അതേസമയം സിപിഐ(എംഎല്‍) ഇതുവരെ സഖ്യം സംബന്ധിച്ചുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

മാഞ്ചി എന്‍ഡിഎ പാളയത്തിലേക്ക്
സീറ്റ് ധാരണയെ ചൊല്ലി അഭിപ്രായ ഐക്യത്തില്‍ എത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച നേരത്തെ മഹാസഖ്യം വിട്ടിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇടതുപാര്‍ട്ടികളുടെ സഖ്യപ്രവേശ്നം എളുപ്പത്തില്‍ സാധ്യമായത്. ഹിന്ദുസ്ഥാന്‍ ആവാമി മോര്‍ച്ചയ്ക്ക് നീക്കിവെച്ച സീറ്റുകള്‍ ഇടതുപാര്‍ട്ടികള്‍ക്ക് നല്‍കും.

സീറ്റ് വിഭജനം
മഹാസഖ്യത്തിലെ സീറ്റ് വിഭജനത്തിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസിനും ആര്‍ജെഡിയിക്കും ഇടയില്‍ നേരത്തെ ധാരണയുണ്ടായിരുന്നു. സംസ്ഥാനത്തെ 243 നിയമസഭാ സീറ്റുകളിൽ 163 സീറ്റുകളുടെ വിഭജനം ആർജെഡിയുടെയും 80 സീറ്റുകളുടെ വിഭജനം കോൺഗ്രസിന്‍റെയും ഉത്തരവാദിത്തമാണെന്നാണ് ധാരണ. കോണ്‍ഗ്രസിന് നല്‍കിയ 80 സീറ്റില്‍ നിന്നായിരിക്കും സിപിഎം, സിപിഐ കക്ഷികള്‍ക്ക് സീറ്റുകള്‍ വിട്ടു നല്‍കുക.
തെങ്ങില്‍ കയറും; ഓട്ടോയും ഓടിക്കും... മലപ്പുറത്തെ ഈ ബിഎഡ് വിദ്യാര്‍ഥിനി വേറെ ലെവലാണ്..