കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രധാനമന്ത്രിയാവാന്‍ എനിക്ക് മോഹമില്ല..പക്ഷേ'; നിതീഷ് കുമാറിന്റെ മനസ്സിലെ ലക്ഷ്യം ഇത്..

Google Oneindia Malayalam News

ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രം ഇപ്പോള്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആണ്. നിതീഷിന്റെ നീക്കങ്ങളെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബിജെപിയുടെ സഖ്യത്തില്‍ നിന്ന് നിതീഷ് ഇറങ്ങിവന്നപ്പോള്‍ വലിയൊരു കൊടുങ്കാറ്റ് തന്നെയാണ് വീശിയിരിക്കുന്നത്...എന്‍ഡിഎ വിട്ടിറങ്ങുമ്പോള്‍ നിതീഷിന് ആശങ്കകളൊന്നും ഉണ്ടായിരുന്നില്ല. കാരണം താന്‍ തന്നെ ആയിരിക്കും ബീഹാറിന്റെ മുഖ്യമന്ത്രി എന്ന കാര്യത്തില്‍ നിതീഷിന് അത്രമാത്രം ഉറപ്പുണ്ടായിരുന്നു.

ഒട്ടും വ്യത്യസ്തമായില്ല, അതുപോലെ തന്നെ കാര്യങ്ങള്‍ നടന്നു. എന്നാല്‍ ദേശീയതലത്തില്‍ നടക്കുന്ന ചര്‍ച്ച മറ്റൊന്നാണ്...നിതീഷ് കുമാര്‍ സ്ഥാനാര്‍ത്ഥിയാകുമോ എന്നാണ് ആ ചര്‍ച്ച, പല കോണുകളില്‍ നിന്നും ഇതേ ചോദ്യം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിക്കുകയാണ്. നിതീഷ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആകുമോ..ഇപ്പോൾ വിഷയത്തില്‍ വ്യക്തത വരുത്തി ചോദ്യത്തിനുള്ള ഉത്തരവുമായി നിതീഷ് കുമാര്‍ എത്തിയിരിക്കുകയാണ്.

1

'എല്ലാവരെയും ഒന്നിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞാന്‍ പോസിറ്റീവ് ആയ ജോലിയാണ് ചെയ്യുന്നത്. എനിക്ക് ധാരാളം ഫോണ്‍ കോളുകള്‍ വരുന്നുണ്ട്, ഞാന്‍ എല്ലാം ചെയ്യുന്നു. ഞാന്‍ എല്ലാം ചെയ്യും എന്നാല്‍ ആദ്യം ഞാന്‍ ഇവിടെ എന്റെ ജോലി ചെയ്യട്ടേ,'' നിതീഷ് കുമാര്‍ പറഞ്ഞുതായി വാര്‍ത്താ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

'നരേന്ദ്ര മോദിക്ക് ആകാമെങ്കിൽ എന്തുകൊണ്ട് ആയിക്കൂട?'; നിതീഷ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകണമെന്ന് തേജസ്വി'നരേന്ദ്ര മോദിക്ക് ആകാമെങ്കിൽ എന്തുകൊണ്ട് ആയിക്കൂട?'; നിതീഷ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകണമെന്ന് തേജസ്വി

2

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് താന്‍ കണ്ണുവെച്ചേക്കുമെന്ന അഭ്യൂഹങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു. ''ഞാന്‍ കൂപ്പുകൈകളോടെയാണ് ഇത് പറയുന്നത്, എനിക്ക് അത്തരം ചിന്തകളൊന്നുമില്ല...എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് എന്റെ ജോലി. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് കാണാന്‍ ഞാന്‍ ശ്രമിക്കും. അവര്‍ അങ്ങനെ ചെയ്താല്‍ അത് നന്നായിരിക്കും, ''അദ്ദേഹം പറഞ്ഞു.

രക്ഷാബന്ധന്‍ കളറാക്കി ബോളിവുഡ് താരങ്ങള്‍, ആഘോഷത്തില്‍ ആറാടി പ്രിയങ്കയും സല്‍മാന്‍ ഖാനും ഹൃതിക്കും....കാണാം ചിത്രങ്ങള്‍

3


ആഗസ്റ്റ് 10 ന് ബീഹാര്‍ മുഖ്യമന്ത്രിയായി എട്ടാം തവണ സത്യപ്രതിജ്ഞ ചെയ്ത ശേഷം, അദ്ദേഹം നടത്തിയ ഒരു പ്രതികരമാണ് ഇപ്പോള്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് കാരണം. 'അദ്ദേഹം ( നരേന്ദ്ര മോദി) 2014 ല്‍ വിജയിച്ചു, പക്ഷേ 2024 ല്‍ അദ്ദേഹം വിജയിക്കുമോ?' പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താന്‍ ഒന്നിനും മത്സരിക്കുന്നവനല്ലെന്നും 2014ല്‍ വന്നയാള്‍ 2024ല്‍ ജയിക്കുമോ എന്നതാണ് ചോദിക്കാനുള്ള ചോദ്യമെന്നും നിതീഷ് കുമാര്‍ പറഞ്ഞിരുന്നു.

4

ഈ ഒരു പ്രതികരണമാണ് മോദിക്കെതിരെ നിതീഷ് എത്തുമെന്ന ചര്‍ച്ചയ്ക്ക് തുടക്കമിടാന്‍ കാരണം. എന്‍ഡിഎ വിടാനുള്ള നിതീഷിന്റെ തീരുമാനം ബീഹാര്‍ രാഷ്ട്രീയത്തില്‍ മാത്രമല്ല. പ്രതിഫലിച്ചത്, ബിജെപിയുടെ ദേശീയ നേതൃത്വത്തെ ഒന്നാകെയാണ് നിതീഷ് പിടിച്ചുകുലുക്കിയത്.
നിതീഷിനെ വെറുതെ അവഗണിച്ചുകളയാണെന്ന ധാരണയില്ല ബിജെപിക്ക്, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിതീഷ് എത്തുമോ എന്ന ഭയവും ബിജെപിക്കുണ്ട്. ‌

Recommended Video

cmsvideo
ദേശിയ പതാകയുമായുള്ള ബന്ധം ആഴത്തിലാകണം: PM Modi | *Politics
5

നിതീഷ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആകണമെന്നാണ് ആര്‍ജെഡി നേതാവും ബീഹാര്‍ ഉപ മുഖ്യമന്ത്രിയും ആയ തേജസ്വി യാദവ് പറഞ്ഞത്. നിതീഷിന് പരിചയ സമ്പത്തുണ്ട്. ഭരണപരിചയമുണ്ട്, രാജ്യസഭ ഒഴികെ എല്ലാ സഭകളിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാകാമെങ്കിൽ തീർച്ചയായും നിതീഷിനും പ്രധാനമന്ത്രിയാകാം എന്ന് ആണ് , തേജസ്വി പറഞ്ഞത്. 2024 ൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്നും തേജസ്വി വ്യക്തമാക്കി.

English summary
Bihar Chief Minister Nitish Kumar does not want to become PM,opens Up His future plan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X