'പ്രതിപക്ഷ യോഗം കോണ്‍ഗ്രസ് ഹൈജാക്ക് ചെയ്തു?'; 'ഇന്ത്യ' യോട് നിതീഷിന് താല്പര്യമില്ലായിരുന്നെന്ന് റിപ്പോര്‍ട്ട്
പാട്ന: കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ ഐക്യനിരക്ക് ഇന്ത്യ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന പേര് നല്കാന് ധാരണയായിരുന്നു. എന്നാല്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഈ പേരിനെ ശക്തമായി എതിര്‍ത്തിരുന്നതായി റിപ്പോര്‍ട്ട്. പാര്‍ട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതിപക്ഷ സഖ്യത്തിന്റെ പേരിനെക്കുറിച്ച് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും പേര് വെളിപ്പെടുത്തിയപ്പോള്‍ നിതീഷ് കുമാര്‍ ഞെട്ടിയെന്നുമാണ് വൃത്തങ്ങള്‍ പറയുന്നത്. ഒരു സഖ്യത്തിന് എങ്ങനെ ഇന്ത്യ എന്ന് പേരിടാന്‍ സാധിക്കും എന്ന് നിതീഷ് കുമാര്‍ ആശങ്കയോടെ ചോദിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. പ്രതിപക്ഷ ഐക്യനിര കോണ്‍ഗ്രസ് ഹൈജാക്ക് ചെയ്തു എന്ന് ഒരു കൂട്ടം ജെ ഡി യു നേതാക്കള്‍ വിശ്വസിക്കുന്നു.

'എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒന്നിപ്പിക്കുന്നതില്‍ നിതീഷ് കുമാറിന്റെ പങ്ക് നിഷേധിക്കാനാവില്ല. എന്നാല്‍ കോണ്‍ഗ്രസ് സഖ്യത്തെ ഹൈജാക്ക് ചെയ്ത രീതി ജെ ഡി യുവിന്റെയും ആര് ജെ ഡിയുടെയും നേതാക്കളെ തീര്‍ച്ചയായും ഞെട്ടിച്ചിരിക്കുന്നു,' എന്നാണ് വൃത്തങ്ങള്‍ പറയുന്നത്. അതേസമയം യോഗത്തില്‍ നിതീഷ് കുമാര്‍ കോപാകുലനായിട്ടില്ലെന്ന് ജെ ഡി യു പ്രസിഡന്റ് ലാലന് സിംഗ് പറഞ്ഞു.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ നേതൃത്വത്തിലുള്ള സഖ്യം പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ പോരാടാനും ഐക്യമുന്നണിയായി സ്വയം ഉയര്‍ത്തിക്കാട്ടാനുമാണ് പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന പേര് നല്‍കിയതെന്ന് വൃത്തങ്ങള്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഇന്ത്യ എന്ന പേര് മുന്നോട്ട് വെച്ചത്. 2024 ലെ തിരഞ്ഞെടുപ്പ് ഇന്ത്യയെ വീണ്ടെടുക്കാനുള്ള ബി ജെ പിക്കെതിരായ പോരാട്ടമാണ് എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇന്ത്യ എന്ന പേരിന് ടാഗ് ലൈനായി 'ജീതേഗ ഭാരത്' എന്നും നല്‍കിയിട്ടുണ്ട്. 'ഇന്ത്യ വിജയിക്കും' എന്നാണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അതേസമയം നിഷേധാത്മകതയില്‍ കെട്ടിപ്പടുത്ത സഖ്യങ്ങള്‍ ഒരിക്കലും വിജയിച്ചിട്ടില്ലെന്നാണ് ബി ജെ പി വൃത്തങ്ങള്‍ ഇതിനോട് പ്രതികരിച്ചത്. എന്‍ ഡി എ തുടര്‍ച്ചയായി മൂന്നാം തവണയും വിജയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബെംഗളൂരുവില്‍ പ്രതിപക്ഷ യോഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം എന്‍ ഡി എയുടെ വിപലുമായ യോഗം ചേര്‍ന്നിരുന്നു. 38 കക്ഷികളാണ് ഇതില്‍ പങ്കെടുത്തത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications