Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണും പെണ്ണും 25 കഴിഞ്ഞ് മതി വിവാഹം: മുഖ്യമന്ത്രി

പട്‌ന: സ്ത്രീകളും പുരുഷന്മാരും 25 വയസ്സ് കഴിഞ്ഞ ശേഷം വിവാഹം കഴിച്ചാല്‍ മതിയെന്ന് ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജി. ആരോഗ്യപ്രശ്‌നങ്ങള്‍ കുറയാനും സ്ത്രീകളിലെ പോഷകാഹാരക്കുറവി പരിഹരിക്കാനും വേണ്ടിയാണ് താന്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ പുരുഷന്മാര്‍ക്ക് 21 ഉം സ്ത്രീകള്‍ക്ക് 18 ഉം വയസ്സാണ് രാജ്യത്തെ വിവാഹപ്രായം.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തോറ്റ ക്ഷീണത്തില്‍ രാജിവെച്ച നിതീഷ് കുമാറിന് പകരക്കാരനായി മെയ് മാസത്തിലാണ് മഞ്ജി ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്. അന്ന് തൊട്ടിന്നോളം ഏറ്റവും കുറഞ്ഞത് മാസത്തില്‍ ഒന്ന് എന്ന കണക്കിന് വിവാദങ്ങള്‍ക്ക് കാരണമാകുന്നുണ്ട് ഇദ്ദേഹം. അത്താഴം കഴിഞ്ഞാല്‍ കുറച്ച് മദ്യപിച്ചാല്‍ പ്രശ്‌നമില്ല എന്ന് പറഞ്ഞതും, മുഖ്യന്‍ കയറിയ അമ്പലത്തില്‍ ശുദ്ധികലഹം നടത്തി എന്ന വിവാദവും അവയില്‍ ചിലത് മാത്രം.

jitanmanjhi

ആശ്രമ വ്യവസ്ഥിയില്‍ ഉണ്ടായിരുന്നത് പോലെ സ്ത്രീയും പുരുഷനും വിവാഹപ്രായം 25 ആക്കണമെന്നാണ് എന്റെ അഭിപ്രായം. സ്ത്രീകളിലെയും കുട്ടികളിലെയും പോഷകാഹാരക്കുറവ് പരിഹരിക്കാനും ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കാനും അതുകൊണ്ട് സാധിക്കും. ജനത ദര്‍ബാര്‍ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

24 വയസ്സ് വരെ ബ്രഹ്മചര്യവും 24 മുതല്‍ 48 വയസ്സ് വരെ ഗാര്‍ഹസ്ഥ്യവും 72 വയസ്സ് വരെ വാനപ്രസ്ഥവും 72 കഴിഞ്ഞാല്‍ മരണം വരെ സന്യാസവുമാണ് ആശ്രമ വ്യവസ്ഥ. പണ്ട് കാലങ്ങളില്‍ ഏഴടി ഉയരമുണ്ടായിരുന്ന മനുഷ്യന്‍ അഞ്ചടിയായി വളര്‍ച്ച കുറയുന്നതെന്ത് കൊണ്ടാണ് - മഞ്ജി ചോദിച്ചു. 25 വയസ്സിന് ശേഷമാണ് താന്‍ വിവാഹം ചെയ്തത്. എന്റെ ആരോഗ്യത്തിന് കാരണവും അത് തന്നെ - ബിഹാര്‍ മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+