Get Updates
Get notified of breaking news, exclusive insights, and must-see stories!

പാവങ്ങളെ ചികിത്സിയ്ക്കാത്ത ഡോക്ടര്‍മാരുടെ കൈവെട്ടും:ബീഹാര്‍ മുഖ്യമന്ത്രി

മോട്ടിഹാരി: പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സ നിഷേധിയ്ക്കുന്ന ഡോക്ടര്‍മാരുടെ കൈ വെട്ടുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ രാം മഞ്ജി. പാവപ്പെട്ടവന്റെ ജീവന് വിലകല്‍പ്പിയ്ക്കാത്ത ഡോക്ടര്‍മാരുടെ കൈ താന്‍ വെട്ടുമെന്നും ഇതിന്റെ പേരില്‍ എന്ത് കേസുണ്ടായാലും നേരിടാന്‍ തയ്യാറാണെന്നുമാണ് ബീഹാര്‍ മുഖ്യന്‍ പറയുന്നത്.

ഈസ്റ്റ് ചംമ്പാരനില്‍ ഒരു ആശുപത്രിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുത്ത ശേഷം സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. പാവങ്ങളുടെ ജീവന്‍ പന്താടുന്ന ഡോക്ടര്‍മാര്‍ ആരുമാകട്ടെ അവരുടെ കൈ വെട്ടാന്‍ താന്‍ തയ്യാറാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. തന്റെ പരാമര്‍ശങ്ങളിലൂടെ പലപ്പോഴും മാധ്യമ ശ്രദ്ധ നേടുന്ന മുഖ്യമന്ത്രിയാണ് ജിതന്‍.

Jitan

ഈസ്റ്റ് ചന്പാരനിലെ ആശുപത്രി പാവങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. മോഹിത്താരിയിലെ മഹാദളിതുകളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യക്തി ശുചിത്വത്തിന്റെയും പരിസര ശുചിത്വത്തിന്റെയും ആവശ്യകതയെപ്പറ്റി മുഖ്യമന്ത്രി മഹാദളിതുകളുമായി സംസാരിച്ചു. അവനവന്റെ ശുചിമുറികള്‍ അവനവന്‍ തന്നെ വൃത്തിയാക്കണമെന്നും താന്‍ തന്നെയാണ് തന്റെ ശുചിമുറി വൃത്തിയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആദിവാസികളും മറ്റും മദ്യത്തിന്റെ ഉപയോഗത്തില്‍ നിന്ന് മോചിതരാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദളിതര്‍ക്ക് ശുദ്ധമായ കുടിവെള്ളവും ശൗചാലയങ്ങളും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+