• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ഇന്ന്, തേജസ്വി യാദവ് ഉപമുഖ്യമന്ത്രി

Google Oneindia Malayalam News

പാട്‌ന: രാഷ്ട്രീയ പ്രതിസന്ധിക്ക് താല്‍ക്കാലിക വിരാമമിട്ട് കൊണ്ട് ബിഹാറില്‍ പുതിയ സര്‍ക്കാര്‍ ബുധനാഴ്ച അധികാരമേല്‍ക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിക്കുക. ജനതാദള്‍ യുണൈറ്റഡ് (ജെ ഡി യു) നേതാവ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇത് എട്ടാം തവണയാണ് ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്.

ആര്‍ ജെ ഡി നേതാവും നിലവിലെ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും. കോണ്‍ഗ്രസും മന്ത്രിസഭയുടെ ഭാഗമായേക്കും ഇടത് പാര്‍ട്ടികളേയും ചെറുകക്ഷികളേയും പരിഗണിക്കും എന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിനായിരിക്കും സ്പീക്കര്‍ സ്ഥാനം നല്‍കുക. ഇന്നാണ് ബി ജെ പി നയിക്കുന്ന എന്‍ ഡി എ സഖ്യത്തില്‍ നിന്ന് നിതീഷ് കുമാറും ജെ ഡി യുവും വിട്ട് പോന്നത്.

 'നിങ്ങളുടെ ആ ഉദ്ദേശ്യം ബീഹാറില്‍ നടക്കില്ല'; ബിജെപിയോട് തേജസ്വി യാദവ് 'നിങ്ങളുടെ ആ ഉദ്ദേശ്യം ബീഹാറില്‍ നടക്കില്ല'; ബിജെപിയോട് തേജസ്വി യാദവ്

1

ഇതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനവും നിതീഷ് കുമാര്‍ രാജിവെക്കുകയായിരുന്നു. ബി ജെ പി ബന്ധം ഉപേക്ഷിച്ചാല്‍ പിന്തുണക്കാമെന്ന് ആര്‍ ജെ ഡി നയിക്കുന്ന മഹാസഖ്യം നിതീഷ് കുമാറിനെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചതോടെ തേജസ്വി യാദവും നിതീഷ് കുമാറും ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു.

2

കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് ആര്‍ ജെ ഡി നയിക്കുന്ന മഹാസഖ്യം. ഇതോടെ 165 പേരുടെ പിന്തുണ നിതീഷ് കുമാറിന് ഉറപ്പിക്കാനായി. ബി ജെ പിയുമായുള്ള കടുത്ത ഭിന്നതയെ തുടര്‍ന്നാണ് നിതീഷ് കുമാര്‍ മുന്നണി വിടുന്നത്. ബി ജെ പിയുമായുള്ള സഖ്യം പാര്‍ട്ടിയെ ദുര്‍ബലമാക്കി എന്നാണ് ജെ ഡി യുവിനുള്ളിലെ ഭൂരിപക്ഷ അഭിപ്രായം.

3

മഹാരാഷ്ട്രയില്‍ ശിവസേനയെ പിളര്‍ത്തിയതിന് സമാനമായി ജെ ഡി യുവിനേയും പിളര്‍ത്താന്‍ ബി ജെ പി ശ്രമിക്കുന്നുണ്ടെന്ന് നിതീഷ് കുമാറും മനസിലാക്കി. ഇതോടെയാണ് ബി ജെ പിക്ക് അപ്രതീക്ഷിത ഷോക്ക് നല്‍കി നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചത്. അതേസമയം ചതി ജനം പൊറുക്കില്ല എന്നും, നിതീഷ് കുമാറിന്റെ മുഖ്യമന്ത്രി സ്ഥാനം ഔദാര്യമായിരുന്നു എന്നുമാണ് ബി ജെ പി കേന്ദ്രനേതൃത്വം പ്രതികരിച്ചത്.

4

അതേസമയം സപ്ത കക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് തേജസ്വി യാദവിനൊപ്പം മാധ്യമങ്ങളെ കണ്ട നിതീഷ് കുമാര്‍ വ്യക്തമാക്കുകയും ചെയ്തു. 243 അംഗ നിയമസഭയാണ് ബീഹാറിലുള്ളത്. ഒരു ആര്‍ ജെ ഡി എം എല്‍ എയുടെ മരണത്തെ തുടര്‍ന്ന് നിലവില്‍ ഇത് 242 ആണ് അംഗ സഖ്യ. ആര്‍ ജെ ഡി (79), കോണ്‍ഗ്രസ് (19), സിപിഐ (എം-എല്‍) (12), സി പി ഐ (2), സി പി ഐ എം (2), എഐഎംഐഎം (1), സ്വതന്ത്രന്‍ (1), ബി ജെ പി (77), ജെ ഡി യു (45), എച്ച് എ എം (എസ്) (4), എന്നിങ്ങനെയാണ് സീറ്റ് നില.

ഒരു വര്‍ഷം കൊണ്ട് 26.13 ലക്ഷം രൂപയുടെ വര്‍ധന; പ്രധാനമന്ത്രിയുടെ ആസ്തി എത്രയെന്നറിയാമോ?ഒരു വര്‍ഷം കൊണ്ട് 26.13 ലക്ഷം രൂപയുടെ വര്‍ധന; പ്രധാനമന്ത്രിയുടെ ആസ്തി എത്രയെന്നറിയാമോ?

5

എന്‍ ഡി എയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും നിതീഷ് കുമാറിനെ ബി ജെ പി മുഖ്യമന്ത്രിയാക്കുകയായിരുന്നു. ദേശീയ നേതൃത്വത്തിന്റെ തീരുമാനപ്രകാരമായിരുന്നു ഇത്. എന്നാല്‍ സംസ്ഥാന ബി ജെ പി ഘടകം ഇതിന് എതിര്‍പ്പുള്ളവരായിരുന്നു. നിതീഷ് കുമാര്‍ ഒരു വര്‍ഷവും 9 മാസവും പൂര്‍ത്തിയാക്കിയാണ് രാജി പ്രഖ്യാപിച്ചത്.

എന്റമ്മോ..പൊളി ഡ്രെസും അടിപൊളി പോസും; പ്രയാഗയുടെ പുത്തന്‍ ചിത്രങ്ങള്‍ കണ്ടോ

English summary
Bihar Crisis: Nitish Kumar to take oath as Bihar CM tomorrow, RJD's Tejashwi Yadav deputy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X