ദിവസക്കൂലി 500 രൂപ, കൂലിപ്പണിക്കാരന് 37.5 ലക്ഷം രൂപയുടെ ആദായ നികുതി നോട്ടീസ്!!
പട്‌ന: ലക്ഷങ്ങളുടെ ആദായ നികുതി നോട്ടീസ് വന്നാല്‍ നിങ്ങളെന്ത് ചെയ്യും. അന്തം വിട്ട് നില്‍ക്കും, പതറി പോകും എന്നൊക്കെയുള്ള ഉത്തരങ്ങളാവും പലര്‍ക്കും പറയാനുണ്ടാവുക. എന്നാല്‍ ബീഹാറിലെ ഒരു കൂലിപ്പണിക്കാരനും ഇതുപോലെ ഒരു നോട്ടീസ് ലഭിച്ചിരിക്കുകയാണ്. ആക േെപടിച്ച് വിറച്ചിരിക്കുകയാണ് ഇയാള്‍.

37.5 ലക്ഷം രൂപയാണ് ഇയാളോട് അടയ്ക്കാന്‍ ആദായ നികുതി വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. ജീവിതത്തില്‍ ഇന്നേ വരെ പത്ത് ലക്ഷം തികച്ച് കാണാത്തയാളോടാണ് ആദായ നികുതി ഇത്രയും വലിയ തുക അടയ്ക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. സംഭവം ഇപ്പോള്‍ പോലീസ് സ്‌റ്റേഷനില്‍ വരെ എത്തിയിരിക്കുകയാണ്.
ബീഹാറിലെ ഖഗാരിയ ജില്ലയിലെ മഘൗന ഗ്രാമവാസിയായ ഗിരീഷ് യാദവിനാണ് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചത്. ഇയാളൊരു ദിവസ വേതനക്കാരനായ തൊഴിലാളിയാണ്. ദിവസേന അഞ്ഞൂറ് രൂപ മാത്രമാണ് ഇയാളുടെ കൂലി. അങ്ങനെയുള്ള ഗിരീഷിന് എങ്ങനെ 37 ലക്ഷത്തിന്റെ ആദായ നികുതി വന്നു എന്നാണ് ചോദ്യം.
സ്വന്തമായി ഇത്രയും തുകയും ആസ്തിയൊന്നും തനിക്കില്ലെന്നും ഗിരീഷ് പറയുന്നു. ഗിരീഷ് നോട്ടീസ് കണ്ടതിന് ശേഷം ആകെ മാനസിക സംഘര്‍ഷത്തിലാണ്. എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ലാതെ നില്‍ക്കുകയാണ്. ഒടുവില്‍ വീടിന് അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കിയിരിക്കുകയാണ് ഗിരീഷ്.
ആംആദ്മി പാര്‍ട്ടിയെ പൂട്ടി സിബിഐ; മനീഷ് സിസോദിയയുടെ വീട്ടില്‍ റെയ്ഡ്, കാണാം ചിത്രങ്ങള്‍
ഗിരീഷിന്റെ പരാതി പ്രകാരം അന്വേഷണം ആരംഭിച്ചതായി പോലീസ് പറയുന്നു. പ്രഥമദൃഷ്ട്യാ ഇതൊരു തട്ടിപ്പ് കേസാണെന്നാണ് മനസ്സിലാവുന്നതെന്നും അലൗലി പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ പുരേന്ദ്ര കുമാര്‍ പറഞ്ഞു. ഗിരീഷ് യാദവിന്റെ തന്നെ പേരിലുള്ള പാന്‍ കാര്‍ഡിന്റെ പേരില്‍ തന്നെയാണ് ഈ തുക അടയ്ക്കണമെന്ന നോട്ടീസ് വന്നത്.
ദില്ലിയില്‍ പണ്ട് ഒരു ചെറിയ ജോലിയുണ്ടായിരുന്നു. അവിടെ വെച്ച് പാന്‍ കാര്‍ഡ് എടുക്കാന്‍ ഒരാള്‍ വഴി ശ്രമിച്ചത്. എന്നാല്‍ ആ ദല്ലാളിനെ കുറിച്ച് പിന്നീട് ഒന്നും കേട്ടിട്ടില്ലെന്നും ഗിരീഷ് പറഞ്ഞു. രാജസ്ഥാനിലെ ഒരു കമ്പനിയുമായി ഗിരീഷിന് പങ്കാളിത്തമുണ്ടെന്നാണ് നോട്ടീസില്‍ പറയുന്നു.
അതേസമയം താന്‍ ഇതുവരെ രാജസ്ഥാനില്‍ പോയിട്ടില്ലെന്നാണ് ഗിരീഷ് പറയുന്നത്. സ്വകാര്യ വിവരങ്ങളും രേഖകളും കൈക്കലാക്കി നടത്തിയ തട്ടിപ്പാകാമെന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും, വ്യക്തമായ ഉത്തരം അതിന് ശേഷം മാത്രമേ ലഭിക്കൂ എന്നുള്ള നിലപാടിലാണ് പോലീസ്.












Click it and Unblock the Notifications