അമ്പതു രൂപയ്ക്കുവേണ്ടി കൂലിപ്പണിക്കാരനെ കൊലപ്പെടുത്തി; ഇന്ത്യയുടെ മറ്റൊരു മുഖം

  • Posted By:
Subscribe to Oneindia Malayalam

പറ്റ്‌ന: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുതിക്കുകയാണെന്നും സമീപ ഭാവിയില്‍ ലോകത്ത് മുന്‍നിരയിലെത്തുമെന്നുമൊക്കെ കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയിലെ ദരിദ്രകോടികള്‍ ഇപ്പോഴും മോശം പരിതസ്ഥിതിയിലാണ് ജീവിക്കുന്നത്. കര്‍ഷകര്‍ക്കും കൂലിപ്പണിക്കാര്‍ക്കും 50 രൂപപോലും എത്ര വിലപ്പെട്ടതാണെന്നത് ബിഹാറില്‍ നിന്നുള്ള ഒരു വാര്‍ത്ത തെളിയിക്കുന്നു.

കടമായി വാങ്ങിയ 50 രൂപ തിരിച്ചുവാങ്ങുന്നതുമായി ബന്ധപ്പെട്ട് രണ്ട് കൂലിപ്പണിക്കാര്‍ നടത്തിയ തര്‍ക്കത്തിനൊടുവില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ബിഹാറിലെ അരാരിയ ജില്ലിയിലാണ് സംഭവം. ഇവിടുത്തെ മൊഹാനിയ ഗ്രാമത്തിലെ കൂലിപ്പണിക്കാരനായ മുഹമ്മദ് നൗഷാദ്(35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുഹമ്മദ് ഇന്റേസാര്‍ അറസ്റ്റിലായി.

murder

നൗഷാദ് ഇന്റേസാറില്‍ നിന്നും രണ്ടുദിവസം മുന്‍പ് 50 രൂപ കടമായി വാങ്ങിയിരുന്നു. ചൊവ്വാഴ്ച ഇത് തിരിച്ചുവാങ്ങാനായി നൗഷദിന്റെ വീട്ടിലെത്തി. എന്നാല്‍ തിരിച്ചു നല്‍കാന്‍ തന്റെ കൈയ്യില്‍ പണമില്ലെന്നും വൈകിട്ട് തരമാമെന്നും നൗഷാദ് പറഞ്ഞെങ്കിലും ഇന്റേസാര്‍ വഴക്കുകൂടുകയായിരുന്നു. ഇതിനിടെ മണ്‍വെട്ടികൊണ്ട് ഇന്റേസാര്‍ നൗഷാദിന്റെ തലയ്ക്കടിച്ചതാണ് മരണകാരണമായത്.

നാഷാദിനെ ഉടന്‍ സമീപമുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം മരിച്ചു. തമ്മിലടി നടത്തിയ ഇരുവരും ബന്ധുക്കളാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പാവപ്പെട്ടവരായ ഇവര്‍ കൂലിപ്പണിക്കാരാണെന്നും ചെറിയ വരുമാനത്തില്‍ ജീവിതം തള്ളിനീക്കുന്നവരാണെന്നും പോലീസ് വ്യക്തമാക്കി. ചെറിയ കല്ലുകളും മണലും വാഹനത്തില്‍ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ജോലിയാണ് ഇരുവരും ചെയ്യുന്നത്. ദിവസം 200 മുതല്‍ 400 വരെയാണ് ഇവരുടെ കൂലി.

English summary
Bihar daily wager killed for Rs 50
Please Wait while comments are loading...