കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങള്‍ ലക്ഷ്യമിട്ടത് ബിജെപിയെ ശക്തിപ്പെടുത്തുക മാത്രം, എന്‍ഡിഎയുടെ ജയത്തില്‍ സന്തോഷമെന്ന് ചിരാഗ്

Google Oneindia Malayalam News

പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പ് കറുത്ത കുതിരകളാകുമെന്ന് കരുതിയ എല്‍ജെപി വലിയ പരാജയമാണ് ഇത്തവണ നേടിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം യുടേണ്‍ അടിച്ചിരിക്കുകയാണ് ചിരാഗ് പാസ്വാന്‍. ഞങ്ങള്‍ വിചാരിച്ചത് തന്നെയാണ് നടന്നതെന്ന് ചിരാഗ് പറഞ്ഞു. ബിജെപിയെ ശക്തിപ്പെടുത്താനാണ് എല്‍ജെപി ഒറ്റയ്ക്ക് മത്സരിച്ചത്. എന്‍ഡിഎ ഭൂരിപക്ഷം നേടിയതിന് സഹായമൊരുക്കിയത് തന്റെ പാര്‍ട്ടിയാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ഫലത്തില്‍ സന്തോഷമുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ താന്‍ കുറച്ച് കാര്യങ്ങള്‍ നേടി. സീറ്റ് കുറഞ്ഞതിനേക്കാള്‍ മനസ്സില്‍ കണ്ട കാര്യം വിജയിച്ചെന്നും ചിരാഗ് പറഞ്ഞു.

1

നേരത്തെ നിതീഷിനെതിരെ സംസ്ഥാനത്താകെ വലിയ പ്രചാരണം നടത്തിയിരുന്നു എല്‍ജെപി. ചിരാഗാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം നിതീഷ് മുഖ്യമന്ത്രിയായി വരില്ലെന്നും ചിരാഗ് പറഞ്ഞിരുന്നു. എന്തിനേറെ തേജസ്വി യാദവ് മുഖ്യമന്ത്രിയാകുമെന്ന് വരെ അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ എല്‍ജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന നിലപാടിലായിരുന്നു ബിജെപി. അതേസമയം ഒരു സീറ്റ് മാത്രമാണ് എല്‍ജെപിക്ക് തെരഞ്ഞെടുപ്പ് നേടാനായത്. ജെഡിയുവിന്റെ സീറ്റുകള്‍ എല്‍ജെപി പ്രതീക്ഷിച്ചത് പോലെ കുറയുകയും ചെയ്തു. എന്നാല്‍ മഹാസഖ്യത്തിന്റെ വോട്ടുകള്‍ ഇല്ലാതാക്കാനാണ് ചിരാഗിനെ ബിജെപി കളത്തിലിറക്കിയതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം.

എല്ലാ പാര്‍ട്ടികളെയും പോലെ ഞങ്ങളും കൂടുതല്‍ സീറ്റുകള്‍ നേടാനാണ് ശ്രമിച്ചത്. എന്നാല്‍ മനസ്സില്‍ കണ്ട ലക്ഷ്യം ബിജെപിയെ എന്‍ഡിഎയിലെ വലിയ പാര്‍ട്ടിയായി ഉയര്‍ത്തുകയാണ്. അതിന് ഞങ്ങളെ കൊണ്ട് സാധിച്ചു. ഫലത്തില്‍ സന്തോഷമുണ്ടെന്നും ചിരാഗ് പറഞ്ഞു. അതേസമയം തന്റെ ഏക ലക്ഷ്യം നിതീഷ് കുമാറിനെ പരാജയപ്പെടുത്തുകയായിരുന്നു. അതിലൂടെ കുറച്ച് സീറ്റുകള്‍ നേടി, ബിജെപിയുമായി ചേര്‍ന്ന് ഭരിക്കാനായിരുന്നു താന്‍ ലക്ഷ്യമിട്ടതെന്നും ചിരാഗ് പറഞ്ഞു. നേരത്തെ ജെഡിയുവിന് 20 സീറ്റുകളോളം നഷ്ടമായത് ചിരാഗ് കാരണമാണെന്ന് ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിയും പറഞ്ഞിരുന്നു.

Recommended Video

cmsvideo
Leave BJP-RSS, Bless Tejashwi: Digvijay Singh Appeals To Nitish Kumar

40 സീറ്റിലെങ്കിലും എല്‍ജെപിയുടെ സാന്നിധ്യം എന്‍ഡിഎയെ ബാധിച്ചതായിട്ടാണ വിലയിരുത്തുന്നത്. ജെഡിയുവിന് വെറും 43 സീറ്റാണ് ലഭിച്ചത്. 28 സീറ്റുകളാണ് നഷ്ടായത്. ബിജെപിയുടെ സീറ്റുകള്‍ 53ല്‍ നിന്ന് 74 സീറ്റിലേക്ക് ഉയര്‍ന്നു. തന്റെ പാര്‍ട്ടി വോട്ടു ശതമാനം ഉയര്‍ത്തിയെന്ന് ചിരാഗ് പറഞ്ഞു. അതേസമയം ജെഡിയുവിനുള്ളില്‍ കടുത്ത എതിര്‍പ്പുകള്‍ ബിജെപിക്കെതിരെയുണ്ട്. എല്‍ജെപിയെ അവര്‍ നിയന്ത്രിച്ചില്ലെന്നാണ് പരാതി. അതേസമയം താന്‍ ജെഡിയുവിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് അമിത് ഷായെ അറിയിച്ചിരുന്നു. തന്റെ അജണ്ട ബിജെപിയോടും പറഞ്ഞിരുന്നു. അത് നിതീഷ് അംഗീകരിക്കാത്തത് കൊണ്ട് അവര്‍ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പോവുകയാണെന്നും താന്‍ പറഞ്ഞിരുന്നുവെന്നും ചിരാഗ് പറഞ്ഞു.

English summary
bihar election 2020: bjp emerge stronger, our goal is fulfilled says chirag paswan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X