Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഹാര്‍ ഇത്തവണ ആര്‍ക്കൊപ്പം? വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും, ആദ്യ ട്രെന്‍ഡ് പത്ത് മണിയോടെ

പാറ്റ്‌ന: രാജ്യം ഉറ്റുനോക്കുന്ന ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ചൊവ്വാഴ്ച രാവിലെ എട്ടിന് ആരംഭിക്കുകയാണ്. വോട്ടെണ്ണലിന് മുമ്പ് തന്നെ വലിയ രീതിയിലുള്ള മുന്നൊരുക്കങ്ങളിലാണ് രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും. വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ആര്‍ജെഡി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം ഗംഭീര വിജയം നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ജെഡിയു ക്യാമ്പ് ബീഹാറില്‍ കടുത്ത നിരാശയിലാണ്. എന്നാല്‍ ബീഹാറില്‍ അഞ്ച് വര്‍ഷം മുമ്പ് നടന്ന മഹാത്ഭുതം ആവര്‍ത്തിക്കുമെന്ന് ജെഡിയു ഉറച്ച് വിശ്വസിക്കുന്നുണ്ട്.

വോട്ടെണ്ണല്‍

വോട്ടെണ്ണല്‍

ബീഹാറിലെ 38 ജില്ലകളിലായി 55 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്. ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി കഴിഞ്ഞു. ഈസ്റ്റ് ചമ്പരണിലെ നാല് ജില്ലകളിലായി മൂന്ന് കൗണ്ടിംഗ് സെന്ററുകളാണ് തയ്യാറാക്കി. ഈസ്റ്റ് ചമ്പരണില്‍ 12 നിയമസഭാ സീറ്റുകളുണ്ട്. ഗയയില്‍ പത്തും സിവാനില്‍ എട്ടും ബെഗുസരയില്‍ ഏഴും മണ്ഡലങ്ങളുണ്ട്. മൂന്ന് സേനകളുടെ സുരക്ഷ ഇവിടെയുണ്ട്. സിഐഎസ്എഫ്, ബീഹാര്‍ മിലിട്ടറി പോലീസ്, ജില്ലാ ആംഡ് ഫോഴ്സ് എന്നിവര്‍ ചേര്‍ന്നാണ് സുരക്ഷ ഒരുക്കുന്നത്.

നാല് സഖ്യങ്ങള്‍

നാല് സഖ്യങ്ങള്‍

നാല് സഖ്യങ്ങളാണ് തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിച്ചത്. ആറോളം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിമാരും ഉണ്ടായിരുന്നു. എന്‍ഡിഎയില്‍ ബിജെപി, ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച, വിഐപി, ജെഡിയു എന്നിവരാണ് ഉണ്ടായിരുന്നത്. മഹാസഖ്യത്തില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ഒരുമിച്ചു.

പ്രോഗ്രസീവ് ഡെമോക്രാറ്റിക് അലയന്‍സ്

പ്രോഗ്രസീവ് ഡെമോക്രാറ്റിക് അലയന്‍സ്

പ്രോഗ്രസീവ് ഡെമോക്രാറ്റിക് അലയന്‍സ്, മറ്റൊരു സഖ്യമായിരുന്നു. ജെഎപി, ആസാദ് സമാജ് പാര്‍ട്ടി, ബിഎംപി, എസ്ഡിപിഐ എന്നിവരായിരുന്നു ഈ സഖ്യത്തിലുണ്ടായിരുന്നത്. ഗ്രാന്‍ഡ് ഡമോക്രാറ്റിക് സെക്കുലര്‍ ഫ്രണ്ടില്‍ ആര്‍എല്‍എസ്പി, ബിഎസ്പി, ജന്‍വാദി പാര്‍ട്ടി, മജ്ലിസ് പാര്‍ട്ടി എന്നിവര്‍ അണിനിരന്നു.

തൂക്കുമന്ത്രിസഭ

തൂക്കുമന്ത്രിസഭ

വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പ് മാരത്തണ്‍ ചര്‍ച്ചകളിലാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍. സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഈ സഹാചര്യത്തില്‍ രണ്ട് ജനറല്‍ സെക്രട്ടറിമാരെ കോണ്‍ഗ്രസ് ബീഹാറിലേക്ക് അയച്ചിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും തങ്ങളുടെ പാര്‍ട്ടി ആസ്ഥാനത്ത് തമ്പടിച്ചിരിക്കുകയാണ്.

 ആദ്യ ട്രന്‍ഡ് പത്ത് മണിയോടെ

ആദ്യ ട്രന്‍ഡ് പത്ത് മണിയോടെ

വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ ട്രെന്‍ഡിംഗ് പത്ത് മണിയോടെ അറിയാനാവുമെന്നാണ് കരുതുന്നത്. എല്ലാ മണ്ഡലത്തിലെയും ഫല സൂചനകള്‍ ലഭ്യമാകുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഉച്ചയോടെ തന്നെ ബീഹാര്‍ ആര് ഭരിക്കുമെന്ന് സംബന്ധിച്ചുള്ള കൃത്യമായ ചിത്രം പുറത്തുവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+