Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാർ ഉപതിരഞ്ഞെടുപ്പ്; അട്ടിമറി ആരോപണങ്ങള്‍ നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലില്‍ കൃത്രിമം നടക്കുന്നുവെന്ന ആര്‍ജെഡിയുടെ ആരോപണം നിഷേധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍. തിരഞ്ഞെടുപ്പ് കമ്മീഷന് മേല്‍ ആരുടേയും സമ്മർദ്ദം ഇല്ലെന്നും സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെന്നും കമ്മീഷന്‍ വ്യക്തമാക്കി. ചില മണ്ഡലങ്ങളില്‍ റീ കൌണ്ടിങ് ആവശ്യപ്പെട്ടിട്ടുണ്. ഇതി പരിശോധിച്ച് വരികയാണ്. ഇതിനോടകം 146 സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. അത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ കക്ഷികള്‍ വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച് രംഗത്ത് വന്നതോടെയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രതികരണം.

ശക്തമായ മത്സരം നടക്കുന്ന പന്ത്രണ്ട് സീറ്റുകളിലെ വോട്ടെണ്ണലില്‍ അട്ടിമറി ശ്രമം നടക്കുന്നുവെന്നായിരുന്നു ആർജെഡിയുടെ ആരോപണം. നിതീഷ് കുമാർ, സുശീൽ മോദി തുടങ്ങിയവർ മുഖ്യമന്ത്രിയുടെ റെസിഡൻഷ്യൽ ഓഫീസിൽ ഇരുന്ന് ജില്ലാ മജിസ്‌ട്രേറ്റുകൾക്കും മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്നും ഈ അട്ടിമറി ശ്രമങ്ങള്‍ക്ക് ഒരു തരത്തിലും വഴങ്ങില്ലെന്നുമായിരുന്നു ആര്‍ജെഡി നേതൃത്വം വ്യക്തമാക്കിയത്.

voting-

Recommended Video

cmsvideo
    വമ്പന്‍ കുതിപ്പുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ | Oneindia Malayalam

    100 ല്‍ താഴെ വോട്ടുകള്‍ക്കാണ് പല മണ്ഡലങ്ങളിലും ദേശീയ ജനാധിപത്യ സഖ്യ സ്ഥാനാർത്ഥികള്‍ വിജയിക്കുന്നത്. ഈ സീറ്റുകളില്‍ റീ കൌണ്ടിങ് ആവശ്യപ്പെടുമെന്നും ജെഡിയു നേതാവ് മനോജ് ഝാ പറഞ്ഞു. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം 119 സീറ്റില്‍ വിജയിച്ചെന്നും ആർജെഡി അവകാശപ്പെടുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് പുറത്തുവിടുന്നില്ലെന്നാണ് ആര്‍ജെഡിയുടെ ആരോപണം. മഹാസഖ്യം വിജയിച്ച സ്ഥലങ്ങളില്‍ ലിസ്റ്റും ആര്‍.ജെ.ഡി ട്വീറ്ററിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ നിതീഷ് കുമാര്‍ സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും ആര്‍ജെഡി ആരോപിച്ചിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+