Get Updates
Get notified of breaking news, exclusive insights, and must-see stories!

തോല്‍പിച്ചത് എസ്‌ഐആറെന്ന് കോണ്‍ഗ്രസ്; '65 ലക്ഷം വോട്ട് എവിടെ?, മറിച്ചൊരു ഫലം പ്രതീക്ഷിച്ചോ?'

പാട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ പഴിച്ച് കോണ്‍ഗ്രസ്. എസ് ഐ ആറിന്റെ ഭാഗമായി സംസ്ഥാനത്തെ 65 ലക്ഷം വോട്ടര്‍മാരെ ഇല്ലാതാക്കി എന്നും ഇതില്‍ കൂടുതല്‍ പ്രതിപക്ഷ വോട്ടര്‍മാരായിരുന്നു എന്നും കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ ആരോപിച്ചു. എക്‌സ് പോസ്റ്റിലായിരുന്നു മാണിക്കം ടാഗോറിന്റെ പ്രതികരണം.

''നിങ്ങള്‍ 65 ലക്ഷം വോട്ടര്‍മാരെ (കൂടുതലും പ്രതിപക്ഷ വോട്ടര്‍മാരില്‍ നിന്ന്) ഇല്ലാതാക്കുമ്പോള്‍ തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിനത്തില്‍ നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നത്? മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കളിസ്ഥലം ചരിഞ്ഞാല്‍ ജനാധിപത്യത്തിന് നിലനില്‍ക്കാന്‍ കഴിയില്ല,' അദ്ദേഹം ട്വീറ്റ് ചെയ്തു. ബിഹാറിലേക് ഇത് വോട്ടര്‍മാരുടെ വിജയമല്ല, തിരഞ്ഞെടുപ്പ് കമ്മീഷന്റെയും എസ്ഐആറിന്റെയും വിജയമാണ് എന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജും പറഞ്ഞു.

Bihar Election Result

ജനാധിപത്യത്തിന്റെ കൊലപാതകമാണ് സംസ്ഥാനത്ത് നടന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ ബിജെപി പരിഹസിച്ച് തള്ളി. ബിഹാറിലെ ജനങ്ങള്‍ എന്‍ഡിഎയ്ക്ക് വോട്ട് ചെയ്തതാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു. 'മഹാഗത്ബന്ധന്‍ അധികാരത്തില്‍ വരണമെന്ന് ബീഹാറിലെ ജനങ്ങള്‍ ആഗ്രഹിച്ചില്ല, അതിനാല്‍ അവര്‍ എന്‍ഡിഎയ്ക്ക് വോട്ട് ചെയ്തു,' ബിജെപി നേതാവ് അരുണ്‍ കുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകള്‍ അവരുടെ നിരാശയാണ് കാണിക്കുന്നത് എന്നും ബിഹാറിന്റെ വികസനത്തിനായി ആളുകള്‍ വോട്ട് ചെയ്തു എന്നും അരുണ്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഇനി മുതല്‍ പ്രതിപക്ഷം കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കും എന്നും കാരണം അവര്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ല എന്നും ബിജെപിയുടെ ഗൗരവ് ഭാട്ടിയ പരിഹസിച്ചു. അതേസമയം മിന്നുന്ന ജയമാണ് എന്‍ഡിഎയ്ക്ക് ബിഹാറിലെ വോട്ടര്‍മാര്‍ സമ്മാനിച്ചത്.

243 അംഗ നിയമസഭയില്‍ 190 ഓളം സീറ്റുകളില്‍ എന്‍ഡിഎ ആണ് ലീഡ് ചെയ്യുന്നത്. ബിജെപി 81 സീറ്റിലും ജെഡിയു 80 സീറ്റിലും ലീഡ് ചെയ്യുന്നു. എല്‍ജെപി (ആര്‍വി) 21 സീറ്റില്‍ ലീഡ് ചെയ്യുമ്പോള്‍ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച (എസ്) നാല് സീറ്റിലും ആര്‍എല്‍എം മൂന്ന് സീറ്റിലും ആണ് ലീഡ് ചെയ്യുന്നത്. അതേസമയം മറുപക്ഷത്ത് മഹാഗത്ബന്ധന്‍ തകര്‍ന്നടിഞ്ഞു. 49 സീറ്റില്‍ മാത്രമാണ് ഇന്ത്യസഖ്യത്തിന്റെ ഭാഗമായ മഹാഗത്ബന്ധന്‍ ലീഡ് ചെയ്യുന്നത്. ആര്‍ജെഡി 34 സീറ്റിലും കോണ്‍ഗ്രസ് 8 സീറ്റിലും ഇടത് പാര്‍ട്ടികള്‍ 7 സീറ്റിലും ലീഡ് ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+