കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി തിളക്കത്തില്‍ ബിഹാര്‍ എന്‍ഡിഎ പിടിക്കും; മഹാസഖ്യത്തിന്റെ തോല്‍വി ഇങ്ങനെ... അഭിപ്രായ സര്‍വ്വെ

Google Oneindia Malayalam News

പട്‌ന: ബിഹാറില്‍ മല്‍സര രംഗത്ത് നിരവധി പാര്‍ട്ടികളും മുന്നണികളുമുണ്ടെങ്കിലും നേരിട്ടുള്ള പോരാട്ടം കണക്കാക്കുന്നത് എന്‍ഡിഎയും മഹാസഖ്യവും തമ്മിലാണ്. ജെഡിയു, ബിജെപി എന്നിവരാണ് എന്‍ഡിഎയിലെ പ്രധാനികള്‍. കഴിഞ്ഞ 15 വര്‍ഷമായി മുഖ്യമന്ത്രി പദവിയില്‍ തുടരുന്ന നിതീഷ് കുമാറിന്റെ ജനപ്രീതി ഇടിഞ്ഞു എന്നാണ് പുതിയ അഭിപ്രായ സര്‍വ്വെ ഫലം വ്യക്തമാക്കുന്നത്.

അതേസമയം, എന്‍ഡിഎ തന്നെ അധികാരം നിലനിര്‍ത്തുമെന്നും അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിളക്കത്തിലാകുമെന്നും ലോക്‌നിധി-സിഎസ്ഡിഎസ് അഭിപ്രായ സര്‍വ്വെയില്‍ വ്യക്തമാക്കുന്നു. സര്‍വ്വേ ഫലത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...

എന്‍ഡിഎയുടെ ജയം

എന്‍ഡിഎയുടെ ജയം

ജെഡിയു, ബിജെപി എന്നിവരെ കൂടാതെ ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയും മുകേഷ് സാഹ്നിയുടെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുമാണ് എന്‍ഡിഎയിലുള്ളത്. ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവരടങ്ങിയ മഹാസഖ്യത്തേക്കാള്‍ മുന്നിട്ട് നില്‍ക്കുക എന്‍ഡിഎ ആകുമെന്ന് സര്‍വ്വെ ഫലം വ്യക്തമാക്കുന്നു.

വോട്ട് കുറയും

വോട്ട് കുറയും

ആറ് ശതമാനം വോട്ട് എന്‍ഡിഎക്ക് അധികമായി ലഭിക്കുമെന്നാണ് സര്‍വ്വെ ഫലം. 38 ശതമാനം വോട്ട് നേടിയാകും എന്‍ഡിഎ അധികാരത്തിലെത്തുക. മഹാസഖ്യത്തിന് 32 ശതമാനം വോട്ടുകളും ലഭിക്കും. അതേസമയം, 2015ലെ വോട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ എന്‍ഡിഎക്ക് 5 ശതമാനം വോട്ട് കുറയുകയാണ് ചെയ്യുക.

മഹാസഖ്യം മുന്നേറും, പക്ഷേ..

മഹാസഖ്യം മുന്നേറും, പക്ഷേ..

2015ല്‍ മഹാസഖ്യത്തിന് 29 ശതമാനം വോട്ടാണ് ലഭിച്ചത്. ഇത്തവണ 32 ആയി ഉയരും. പക്ഷേ, കേവല ഭൂരിപക്ഷം നേടാന്‍ ഇവര്‍ക്ക് സാധിക്കില്ല. ജനാധിപത്യ മതേതര മുന്നണിയുടെ സാന്നിധ്യമാണ് മഹാസഖ്യത്തിന് തിരിച്ചടി നല്‍കുക. മഹാസഖ്യത്തിന് ലഭിക്കേണ്ട വോട്ടുകള്‍ ജനാധിപത്യ മതേതര സഖ്യവും പിടിക്കും. ഇത് എന്‍ഡിഎക്ക് നേട്ടമാകുകയും ചെയ്യും.

മഹാസഖ്യത്തിന് തിരിച്ചടി ഇവര്‍

മഹാസഖ്യത്തിന് തിരിച്ചടി ഇവര്‍

ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി, മായാവതിയുടെ ബിഎസ്പി, അസദുദ്ദീന്‍ ഒവൈസിയുടെ എംഐഎം എന്നീ കക്ഷികളാണ് ജനാധിപത്യ മതേതര സഖ്യത്തിലുള്ളത്. ഇവരുടെ സാന്നിധ്യം മഹാസഖ്യത്തിന് തിരിച്ചടിയാകും. മഹാസഖ്യത്തില്‍ നിന്ന് സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് മുന്നണി വിട്ടതാണ് ഉപേന്ദ്ര കുശ്വാഹ. കുശ്വാഹ വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള ചില മണ്ഡലങ്ങള്‍ ബിഹാറിലുണ്ട്.

മൂന്നാം മുന്നണി

മൂന്നാം മുന്നണി

മൂന്നാം മുന്നണി എന്നാണ് ജനാധിപത്യ മതേതര മുന്നണി സ്വയം വിശേഷിപ്പിക്കുന്നത്. ഇവര്‍ ഏഴ് ശതമാനം വോട്ട് പിടിക്കുമെന്ന് സര്‍വ്വെയില്‍ പറയുന്നു. ഇത് പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കും. കൂടാതെ എല്‍ജെപി ഒറ്റയ്ക്ക് മല്‍സരിക്കുന്നതും മഹാസഖ്യത്തിന് തിരിച്ചടിയാകുമെന്നും പല മുന്നണികളുടെ ഭൂരിപക്ഷം എല്‍ജെപി കാരണം കുറയുമെന്നും അഭിപ്രായ സര്‍വ്വെയില്‍ പറയുന്നു.

ജനകീയത കുറഞ്ഞു

ജനകീയത കുറഞ്ഞു

എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ നിതീഷ് കുമാറിന്റെ ജനകീയത ഇടിഞ്ഞുവെന്ന് സര്‍വ്വെയില്‍ വ്യക്തമാക്കുന്നു. ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിക്കും കുടുംബത്തിനും പിന്തുണ വര്‍ധിച്ചു എന്നാണ് സര്‍വ്വെ ഫലം. കഴിഞ്ഞ 15 വര്‍ഷമായി നിതീഷ് കുമാര്‍ ആണ് ബിഹാര്‍ മുഖ്യമന്ത്രി. ഇപ്പോള്‍ ശക്തമായ ഭരണവിരുദ്ധവികാരം നിലനില്‍ക്കുന്നു എന്ന് സര്‍വ്വെയില്‍ വ്യക്തമാക്കുന്നു.

ലാലു തിരിച്ചുകയറി

ലാലു തിരിച്ചുകയറി

2015ല്‍ നിതീഷ് കുമാറിന്റെ ജനപിന്തുണ 40 ശതമാനം ആയിരുന്നു. അന്ന് ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിന് 9 ശതമാനം മാത്രമേ പിന്തുണയുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ നിതീഷിന്റെ ജനപിന്തുണ 31 ശതമാനമായി കുറഞ്ഞു. ലാലുവിന്റെ കുടുംബത്തിന്റേത് 30 ശതമാനമായി വര്‍ധിക്കുകയും ചെയ്തു. നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ക്ക് മതിപ്പ് കുറഞ്ഞിട്ടുണ്ട്.

ബിഹാറില്‍ വന്‍ ട്വിസ്റ്റ്; നിതീഷിനെ ഒറ്റപ്പെടുത്താന്‍ പുതിയ നീക്കം, മഹാസഖ്യത്തിനൊപ്പം ചിരാഗ് എത്തുമോബിഹാറില്‍ വന്‍ ട്വിസ്റ്റ്; നിതീഷിനെ ഒറ്റപ്പെടുത്താന്‍ പുതിയ നീക്കം, മഹാസഖ്യത്തിനൊപ്പം ചിരാഗ് എത്തുമോ

English summary
Bihar Elections 2020: Lokniti-CSDS Opinion Poll, NDA get 6 percentage vote lead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X