പട്‌ന സെന്‍ട്രല്‍ ജയിലില്‍ നിന്ന് കുറ്റവാളികള്‍ രക്ഷപ്പെട്ടു; ലക്ഷ്യം ഇന്ത്യയില്‍ ആക്രമണം!!
ജയില്‍ ചാടിയത് അഞ്ച് തടവുകാര്‍
പട്‌ന: പട്‌ന സെന്‍ട്രല്‍ ജയിലില്‍ നിന്ന് അഞ്ച് തടവുകാര്‍ ജയില്‍ ചാടി. വെള്ളിയാഴ്ച രാത്രി അഞ്ച് തടവുകാര്‍ ജയില്‍ ചാടിയതായി എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം രാജ്യത്തുണ്ടാകുന്ന മൂന്നാമത്തെ വലിയ ജയില്‍ ചാട്ടമാണ് ബീഹാറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
പ്രദീപ് സിംഗ്, ദിയോധാരി റായ്, സോനു പാണ്ഡെ, ഉപേന്ദ്ര ഷാ, സോനു സിംഗ് എന്നിവരാണ് തടവുചാടിയത്. അസുഖത്തെ തുടര്‍ന്ന് ജയിലിലെ ആശുപത്രി വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നവരാണ് ടോയ്‌ലറ്റിന്റെ ജനല്‍ തകര്‍ത്ത് പുറത്തുകടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ ഒരാള്‍ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ടതും മറ്റ് നാല് പേര്‍ ജീവപര്യന്തം അനുഭവിയ്ക്കുന്നവരുമാണ്.

നവംബര്‍ 27ന് ഖലിസ്താന്‍ ലിബറേഷന്‍ ഫോഴ്‌സ് ഭീകരന്‍ ഹര്‍മീന്ദര്‍ സിംഗ് മിന്റു ഉള്‍പ്പെടെ ആറ് പേരാണ് പഞ്ചാബിലെ നാഭാ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജയില്‍ ജീവനക്കാരെ ആക്രമിച്ച് രക്ഷപ്പെട്ടത്.ഒക്ടോബര്‍ 30ന് ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ എട്ട് സിമി പ്രവര്‍ത്തകര്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications