കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാര്‍: ബിജെപിക്ക് ലാലു പ്രസാദ് യാദവിന്റെ വെല്ലുവിളി

  • By Muralidharan
Google Oneindia Malayalam News

പട്‌ന: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിഹാറില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ വെല്ലുവിളി. തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണ് ലാലു ബി ജെ പിയെ വെല്ലുവിളിക്കുന്നത്. ജെ ഡി യു നേതാവ് നിതീഷ് കുമാറിനെ തങ്ങളുടെ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് ശേഷമാണ് ലാലു ഈ വെല്ലുവിളി ഉയര്‍ത്തിയത്.

തിങ്കളാഴ്ചയാണ് ജെ ഡി യു - ആര്‍ ജെ ഡി സഖ്യം ബിഹാറില്‍ ഒരുമിച്ച് മത്സരിക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി നിതീഷ് കുമാറിനെ പ്രഖ്യാപിക്കുകയും ചെയ്തു. ബി ജെ പിക്കെതിരെ വിശാലസഖ്യം എന്നതാണ് ബിഹാറില്‍ ലാലുവും നിതീഷും ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചെങ്കിലും എത്ര സീറ്റില്‍ ആരൊക്കെ മത്സരിക്കണം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

lalu

2010 ലെ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ ബി ജെ പിയുടെ ഒപ്പമാണ് മത്സരിച്ചത്. 141 സീറ്റുകളില്‍ മത്സരിച്ച നിതീഷിന്റെ പാര്‍ട്ടിക്ക് 117 എണ്ണത്തില്‍ ജയിക്കാന്‍ പറ്റി. രാം വിലാസ് പാസ്വാന്റെ എല്‍ ജി പിക്ക് ഒപ്പമായിരുന്നു ലാലു മത്സരിച്ചത്. 168 സീറ്റുകളില്‍ മത്സരിച്ചെങ്കിലും 24 സീറ്റുകള്‍ ജയിക്കാനേ ആര്‍ ജെ ഡിക്ക് കഴിഞ്ഞുള്ളൂ. 243 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസിന് വെറും നാല് സീറ്റേ കിട്ടിയുള്ളൂ.

കഴിഞ്ഞ തവണ ബി ജെ പിക്ക് ഒപ്പം മത്സരിച്ച നിതീഷ് കുമാറിന്റെ ജെ ഡി യു ഇപ്പോള്‍ ബി ജെ പിക്ക് ശത്രുപക്ഷത്താണ്. ശത്രുപക്ഷത്ത് എന്നല്ല പ്രധാന ശത്രു എന്ന് തന്നെ പറയണം. പാസ്വാനൊപ്പം ജെ ഡി യുവിന് എതിരെ മത്സരിച്ച ലാലു പ്രസാദ് യാദവാകട്ടെ ഇപ്പോള്‍ നിതീഷിനൊപ്പവും. കഴിഞ്ഞ പ്രാവശ്യം എതിരാളിയായിരുന്ന പാസ്വാന്‍ ഇത്തവണ ബി ജെ പിക്ക് ഒപ്പമുണ്ടായേക്കും.

English summary
A day after announcing Bihar CM Nitish Kumar's name as the grand alliance's CM candidate ahead of assembly polls, RJD chief Lalu Prasad Yadav on Tuesday dared the BJP to declare its CM candidate.
Read in English: Bihar: Lalu Yadav dares BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X