കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകല്‍; അസോസിയേഷന്‍ നേതാവ് ഉള്‍പ്പെടെ മൂന്ന് പോലീസുകാര്‍ അറസ്റ്റില്‍

  • By Anwar Sadath
Google Oneindia Malayalam News

മുസാഫര്‍പുര്‍: പണത്തിനുവേണ്ടി പ്രതിയെ തട്ടിക്കൊണ്ടുപോയ മൂന്നു പോലീസുകാരെ അറസ്റ്റ് ചെയ്തു. ബിഹാറിലെ മുസഫര്‍പുര്‍ അഹിയപുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സര്‍വേഷ് കുമാര്‍ സി്, സഞ്ജിത് കുമാര്‍, എംഡി അക്ബര്‍ എന്നിവരാണ് അറസ്റ്റിലായത് എംഡി അക്ബര്‍ ജില്ലാ പോലീസ് അസോസിയേഷന്‍ പ്രസിഡന്റ് ആണ്.

മൂന്നുപേരെ അറസ്റ്റ് ചെയ്തതായി ജില്ലാ പോലീസ് ഓഫീസര്‍ വിവേക് കുമാര്‍ സ്ഥിരീകരിച്ചു. മക്‌സുദ്പുര്‍ ഗ്രാമത്തിലെ ശശി കുമാറിനെയാണ് ഇവര്‍ തട്ടിക്കൊണ്ടുപോയത്. ഒരു എടിഎം കവര്‍ച്ചയുമായി ബന്ധപ്പെട്ട പ്രതികള്‍ക്ക് വിവേക് കുമാര്‍ സഹായം നല്‍കിയതായി ആരോപിച്ചായിരുന്നു കസ്റ്റഡിയിലെടുത്തത്.

arrest-logo

പിന്നീട് വീട്ടുകാരെ വിളിച്ച് 3 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കിയാല്‍ കേസില്‍നിന്നും ഒഴിവാക്കാമെന്നും വാഗ്ദാനം ചെയ്തു. എന്നാല്‍, വിവേക് കുമാറിന്റെ പിതാവ് ഉമേഷ് യാദവ് പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതികളെ പിടികൂടുകയും ചെയ്തു.

സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോലീസുകാരുടെ സഹായികളായ അഞ്ചുപേര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കുവേണ്ടി തിരലച്ചില്‍ നടത്തുകയാണ്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ അഹിയപുര്‍ പോലീസ് സ്‌റ്റേഷനില്‍ 60 കേസുകളാണ് എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. ഒരു കേസിലും ഇതുവരെ പ്രതികളെ പിടികൂടിയില്ല.

English summary
Bihar policemen hold man ‘hostage’ in a bid to extort money, arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X