കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഭ്യന്തരവും ധനകാര്യവും ആർക്ക്?; ബീഹാറിൽ കോളടിക്കുക തേജസ്വിക്കും കൂട്ടര്‍ക്കുമോ?സാധ്യതയിങ്ങനെ

Google Oneindia Malayalam News

ന്യൂഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ദേശീയ രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയ ചലനം ഇപ്പോഴും അടങ്ങിയിട്ടില്ല.നിതീഷിന്റെ ഓരോ ചലനവും ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുകയാണ്. നിതീഷ് മന്ത്രിസഭയെ സംബന്ധിച്ചും തേജസ്വി യാദവിനെ സംബന്ധിച്ചും നാളെ സുപ്രധാന ദിവസമാണ്. നാളെയാണ് നിതീഷ് തന്റെ മന്ത്രിസഭ വിപുലീകരിക്കുന്നത്. സിംഹഭാഗം സീറ്റുകളും സഖ്യ പങ്കാളിയായ ആര്‍ജെഡിക്കാണ് ലഭിക്കുക എന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആര്‍ജെഡിക്ക് 16 ക്യാബിനറ്റ് സീറ്റുകളും നിതീഷിന്റെ ജനതാദള്‍ യുണൈറ്റഡിന് 11 സീറ്റുകളുമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസില്‍ നിന്ന് രണ്ട് നിയമസഭാംഗങ്ങളും ജിതിന്‍ റാം മാഞ്ചിയുടെ എച്ച്എഎമ്മില്‍ (ഹിന്ദുസ്ഥാനി അവാം മോര്‍ച്ച) ഒരാളും ഒരു സ്വതന്ത്ര അംഗവും ഉണ്ടാകുമെന്നാണ് സൂചന. തന്റെ പാര്‍ട്ടിയിലെ മിക്ക മന്ത്രിമാരെയും നിലനിര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് വിവരം.എന്നാല്‍ സുപ്രധാന വകുപ്പകള്‍ എങ്ങനെ വീതം വെച്ചുനല്‍കുമെന്ന കാര്യത്തില്‍ ഒരു സൂചനയുമില്ല.

ഭൂമിക്കും മേലെ; ഒരുലക്ഷത്തിലേറെ അടി ഉയരത്തില്‍ പറന്ന് ദേശീയപതാക; വീഡിയോഭൂമിക്കും മേലെ; ഒരുലക്ഷത്തിലേറെ അടി ഉയരത്തില്‍ പറന്ന് ദേശീയപതാക; വീഡിയോ

1

ആഭ്യന്തരം, ധനകാര്യം, നികുതി, റോഡ് നിര്‍മാണം തുടങ്ങിയ വകുപ്പകള്‍ ആര്‍ജെഡുിക്ക് പോകുമോ അതോ നിതീഷ് തന്നെ നിലനിര്‍ത്തുമോ എന്ന കാര്യത്തില്‍ ആണ് ഇപ്പോഴും വ്യക്തത വരാത്തത്. കഴിഞ്ഞ സര്‍ക്കാരില്‍ നിതീഷ് കുമാര്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്നു. മഹാസഖ്യ സര്‍ക്കാരില്‍ ഉപമുഖ്യന്ത്രിയായ തേജസ്വി യാദവിന് ആരോഗ്യം, ധനകാര്യം, റോഡ് നിര്‍മ്മാണം എന്നിവ ലഭിക്കുമെന്ന് ഊഹാപോഹമുണ്ട്, അത് നേരത്തെ ബിജെപിയുടെ ഭാഗമായിരുന്നു. അടുത്തയാഴ്ച നിയമസഭയില്‍ പുതിയ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കും.

അരിയും ചുണ്ണാമ്പും തിന്നപ്പോള്‍ മുഖം ചുവന്നു; മോഷണം ആരോപിച്ച് സ്ത്രീയെ വിവസ്ത്രയാക്കി മര്‍ദ്ദിച്ചുഅരിയും ചുണ്ണാമ്പും തിന്നപ്പോള്‍ മുഖം ചുവന്നു; മോഷണം ആരോപിച്ച് സ്ത്രീയെ വിവസ്ത്രയാക്കി മര്‍ദ്ദിച്ചു

2

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷമുള്ള ആദ്യ ബീഹാര്‍ നിയമസഭാ സമ്മേളനം ഓഗസ്റ്റ് 24 ന് ആരംഭിക്കും. ആദ്യ സമ്മേളനം ആഗസ്റ്റ് 24 ന് ആക്കിയതിന് പിന്നില്‍ നിതീഷ് കുമാറിന്റെ നിഗൂഢമായ നീക്കമുണ്ടെന്നാണ് വിലയിരുത്തല്‍.
ഈ സമ്മേളനത്തിലാണ് ജെഡിയു-ആര്‍ജെഡി+ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കേണ്ടത്, എന്നാല്‍ സ്പീക്കര്‍ ഇപ്പോഴും നിതീഷ് കുമാറിന്റെ മുന്‍ പങ്കാളിയായ ബിജെപിയില്‍ നിന്നാണ്. ഒറ്റനോട്ടത്തില്‍ എല്ലാം സുരക്ഷിതമാണെങ്കിലും റിസ്‌ക് എടുക്കാന്‍ നിതീഷും സഖ്യവും തയ്യാറാല്ല.

3

സ്പീക്കര്‍ എന്ന വെല്ലുവിളി മുന്നിലുള്ളത് അവഗണിച്ചുകളയാന്‍ പറ്റാത്ത റിസ്‌ക് തന്നെയാണ്.ആദ്യം അത് മാറ്റണമെന്നാണ് സഖ്യം
സാങ്കേതികമായി, ഗവര്‍ണര്‍ സെഷന്‍ വിളിക്കുന്നു, പക്ഷേ അദ്ദേഹം സര്‍ക്കാരിന്റെ ശുപാര്‍ശ അനുസരിച്ച് പ്രവര്‍ത്തിക്കണം.പുതിയ മഹാസഖ്യത്തിലെ 55 നിയമസഭാംഗങ്ങള്‍ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹയ്‌ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം മാത്രമേ ഇത് സഭയില്‍ അവതരിപ്പിക്കാന്‍ കഴിയൂ വെന്നാണ് ചട്ടം..

4

ആഗസ്റ്റ് 24ല്‍ സമ്മേളിക്കുമ്പോള്‍ ഈ പ്രശ്‌നം തീരും. പുതിയ മഹാസഖ്യത്തിന് 164 എം‌എൽ‌എമാരുടെ പിന്തുണയുണ്ട്, 243 ലെ ഹൗസിൽ ആവശ്യമായ 122 നേക്കാൾ കൂടുതൽ. ഓഗസ്റ്റ് 25 ന് നിതീഷ് കുമാർ വിശ്വാസവോട്ടെടുപ്പ് നേരിടുന്നതിന് മുമ്പ്, അവിശ്വാസ വോട്ടെടുപ്പിലൂടെ നിലവിലെ സ്പീക്കറെ മാറ്റി സെഷന്റെ ആദ്യ ദിവസം തന്നെ പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുകയും ചെയ്യും. അതിനുമുമ്പ് സിൻഹ രാജിവച്ചേക്കും..

ഇത് ദില്‍ഷയുടെ രണ്ടാം ഭാവമോ!!! പുതിയ ചിത്രം പങ്കുവെച്ച് ദില്‍ഷ; സോഷ്യല്‍ മീഡിയയുടെ കണ്ണുടക്കിയത് ക്യാപ്ഷനിലും

English summary
Bihar politics: CM nitish kumar will expand his cabinet tomorrow, maximum seats will go to rjd
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X