കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവേശന പരീക്ഷയില്‍ ഹൈടെക് കോപ്പിയടി

  • By Mithra Nair
Google Oneindia Malayalam News

പാട്‌ന: ഒരു നാണക്കേട് മാറും മുമ്പെ കോപ്പിയടിയുമായി ബിഹാറിലെ വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ഇത്തവണ അത്യാന്താധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ ക്രമക്കേടുകള്‍ നടത്തിയിരിക്കുന്നത്. പാട്‌നയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ മെഡിക്കല്‍, എഞ്ചിനീയറിംഗ പ്രവേശന പരീക്ഷയില്‍ ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിച്ച പതിമൂന്ന് വിദ്യാര്‍ത്ഥികളെയാണ് പോലീസ് പിടികൂടിയത്.

ഇത്തവണ അറസ്റ്റില്‍ ആയവരില്‍ കൂടുതലും പെണ്‍കുട്ടികളാണ് . എട്ട് പെണ്‍കുട്ടികളാണ് അറസ്റ്റിലായത്. പ്രീതി സാഗര്‍, കുമാരി മധു, സീമ പ്രവീണ്‍, പായല്‍ കുമാരി, ശ്വേത, ജ്യോതി ആനന്ദ്, പൂജ, ഭാഗേശ്വരി എന്നിവരാണ് പിടിക്കപ്പെട്ടത്. ഇതാദ്യമായാണ് പരീക്ഷാ ക്രമക്കേട് നടത്തിയതിന് ഇത്രയധികം പെണ്‍കുട്ടികള്‍ പിടിയിലാകുന്നത്.

bihar-map-600.jpg -Properties

ഇതിലൊരാള്‍ക്ക് ബ്ലൂടൂത്ത് വഴി ഉത്തരങ്ങള്‍ പറഞ്ഞ് കൊടുക്കുന്ന കാര്യം അധ്യാപകന്റെ ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മറ്റുളളവരും പിടിയിലായത്. ഈ പെണ്‍കുട്ടിയുടെ ചെവിയില്‍ ചെറിയ മൈക്രോഫോണും ഘടിപ്പിച്ചിരുന്നു.

ബിഹാറില്‍ കോപ്പിയടി പുതിയൊരു സംഭവം ഒന്നുമല്ല. പത്താംക്ലാസ് പരീക്ഷയ്ക്ക് ഉത്തരങ്ങളുമായി ബഹുനില കെട്ടിടത്തിന് മുകളിലേക്ക് കയറുന്നവരുടെ ചിത്രം രാജ്യാന്തരതലത്തില്‍ തന്നെ വന്‍ ശ്രദ്ധ നേടിയിരുന്നു. കൂടാതെ കഴിഞ്ഞ കൊല്ലം പോലീസ് തെരഞ്ഞെടുപ്പ് പരീക്ഷയില്‍ ക്രമക്കേട് കാട്ടിയതിന് നൂറ് പേരെ പിടികൂടിയിരുന്നു

English summary
Students using unfair means in examinations remain undeterred in Bihar despite the recent hue and cry over cases of widespread cheating in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X