കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് പ്രതിരോധ പ്രവർത്തനം; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ബിൽഗേറ്റ്സ്

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്സ്. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് മഹാമാരിയെ പിടിച്ച് കെട്ടുന്നതിൽ ഇന്ത്യ നടപ്പാക്കുന്ന പ്രവർത്തനങ്ങളെ ബിൽഗേറ്റ്സ് അഭിനന്ദിച്ചത്.

'ഇന്ത്യയില്‍ കോവിഡ് നേരിടുന്നതിലും രോഗബാധിതരുടെ എണ്ണം കുറയ്ക്കുന്നതിലും (ഫ്ലാറ്റൻ ദ് കർവ്) താങ്കളും താങ്കളുടെ സർക്കാരും സ്വീകരിച്ച നടപടികളെ ഞങ്ങൾ അഭിന്ദിക്കുന്നു, കത്തിൽ ബിൽഗേറ്റ്സ് പറഞ്ഞു. ലോക്ക് ഡൗൺ നടപ്പിലാക്കിയത്, ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി ഐസൊലേഷൻ പ്രാവർത്തികമാക്കിയത്, രോഗം സ്ഥിരീകരിച്ചവരെ ക്വാറന്റൈൻ ചെയ്ത നടപടികൾ, പരിചരണം, ആരോഗ്യമേഖലയെ ശക്തിപ്പെടുത്താൻ കൂടുതൽ തുക അനുവദിച്ചത്, കൂടാതെ രോഗവ്യാപനം തടയാൻ ഡിജിറ്റൽ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിയത്, എന്നിവയെല്ലാം അഭിനന്ദനം അർഹിക്കുന്നുവെന്നും കത്തിൽ ബിൽഗേറ്റ്സ് ചൂണ്ടിക്കാട്ടി.

bill-gates-m

കൊവിഡിനെതിരായ പ്രതിരോധ പ്രവർത്തനത്തിന് ഡിജിറ്റൽ സാങ്കേതിക വിജ്യ ഉപയോഗിക്കുന്നതിൽ താൻ ഏറെ സന്തോഷവാണ്. കൊറോണ വൈറസ് ട്രാക്കിംഗ്, കോൺടാക്റ്റ് ട്രെയ്‌സിംഗ്, ആരോഗ്യ സേവനങ്ങളുമായി ആളുകളെ ബന്ധിപ്പിക്കൽ എന്നിവയ്ക്കായി ആരോഗ്യ സേതു ഡിജിറ്റൽ അപ്ലിക്കേഷൻ ഉപയോഗിക്കുന്നതും കത്തിൽ ബിൽഗേറ്റ്സ് പ്രത്യേകം പ്രതിപാദിച്ചു.

എല്ലാ ഇന്ത്യക്കാരും ആവശ്യമായ സാമൂഹിക അകലം പാലിക്കുന്നുവെന്നത് പ്രശംസനീയമാണെന്നും ബിൽഗേറ്റ്സ് കത്തിൽ പറഞ്ഞു. ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡ ഗേറ്റ്സും നേതൃത്വം നൽകുന്ന ദ് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ ഇതുവരെ 250 മില്യൻ ഡോളറാണ് കോവിഡിനെ നേരിടാൻ വാഗ്ദാനം ചെയ്തിരിക്കുന്നത്.

Recommended Video

cmsvideo
Rahul Gandhi Says Rice Should Not Be Used For Making Sanitizers | Oneindia Malayalam

അതിനിടെ ലോകം കോവിഡ് 19-നെതിരെ പോരാടുന്നതിനിടയില്‍ യുഎസ് ആസ്ഥാനമായുള്ള സര്‍വേ ഗവേഷണ സ്ഥാപനമായ മോര്‍ണിംഗ് കണ്‍സള്‍ട്ട് നടത്തിയ സർവ്വേയിൽ ലോകത്തെ പത്ത് പ്രധാന നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാം സ്ഥാനം കരസ്ഥമാക്കി. നരേന്ദ്ര മോദിയുടെ ലഭിച്ച റേറ്റിങ് 68 പോയിന്റാണ്. തൊട്ടുപിന്നില്‍ മെക്‌സിക്കോയുടെ ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവരാണ്.

സൗദിയിലെ പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ അവസരം; 25000 പേര്‍ ഒരുങ്ങി, സൗദി എയര്‍ലൈന്‍സ് റെഡിസൗദിയിലെ പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ അവസരം; 25000 പേര്‍ ഒരുങ്ങി, സൗദി എയര്‍ലൈന്‍സ് റെഡി

മുന്‍ ആംആദ്മി കൗണ്‍സിലര്‍ക്കെതിരെ യുഎപിഎ ചുമത്തി പൊലീസ്; നടപടി ദില്ലി കലാപത്തില്‍മുന്‍ ആംആദ്മി കൗണ്‍സിലര്‍ക്കെതിരെ യുഎപിഎ ചുമത്തി പൊലീസ്; നടപടി ദില്ലി കലാപത്തില്‍

കോൺഗ്രസിൽ വിളളൽ, രാഹുൽ ഗാന്ധിയെ ഞെട്ടിച്ച് വിശ്വസ്തൻ മിലിന്ദ് ദിയോറ, അഭിപ്രായ വ്യത്യാസം!കോൺഗ്രസിൽ വിളളൽ, രാഹുൽ ഗാന്ധിയെ ഞെട്ടിച്ച് വിശ്വസ്തൻ മിലിന്ദ് ദിയോറ, അഭിപ്രായ വ്യത്യാസം!

English summary
Bil gates praises Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X