കല്യാണത്തിന് പണം വാരിയെറിയുന്നവര്‍ക്ക് കടിഞ്ഞാണ്‍ വരുന്നു; കീശ കാലിയാവും! ദരിദ്രര്‍ക്ക് ചിരിക്കാം

  • Written By:
Subscribe to Oneindia Malayalam

ദില്ലി: കല്യാണ ചെലവ് അമിതമാക്കി ധൂര്‍ത്തടിക്കുന്നവര്‍ക്ക് കടിഞ്ഞാണ്‍ വരുന്നു. അമിതമായി ധൂര്‍ത്തടിക്കുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാനാണ് ആലോചന. ഇതുസംബന്ധിച്ച ബില്ല് പാര്‍ലമെന്റ് ഉടന്‍ പരിഗണിക്കും.

അഞ്ച് ലക്ഷത്തിലധികം തുക ചെലവഴിക്കുന്നത് തടയണമെന്നാവശ്യപ്പെടുന്ന സ്വകാര്യ ബില്ലാണ് ചര്‍ച്ചക്ക് വരുന്നത്. ഇത്തരത്തില്‍ പണം ചെലവഴിക്കുന്നവരില്‍ നിന്ന് നിശ്ചിത തുക സ്വീകരിച്ച് ദരിദ്ര കുടുംബത്തിലെ പെണ്‍കുട്ടികളുടെ വിവാഹത്തിന് ഉപയോഗിക്കാനാണ് നിര്‍ദേശം. ആഡംബര ഭക്ഷണം വിളമ്പുന്നതിനും നിയന്ത്രണമുണ്ടാവും.

സമ്പത്തുള്ളവര്‍ ഞെളിയണ്ട

കോണ്‍ഗ്രസ് പാര്‍ലമെന്റംഗം രഞ്ജീത് രഞ്ജനാണ് ഇതുസംബന്ധിച്ച് ബില്ല കൊണ്ടുവന്നത്. ബിഹാറിലെ വിവാദ രാഷ്ട്രീയ നേതാവായ പപ്പു യാദവിന്റെ ഭാര്യയാണ് രഞ്ജീത്. കല്യാണം സ്വന്തം സമ്പത്ത് മറ്റുള്ളവരെ കാണിക്കാനുള്ള മാര്‍ഗമാക്കിയവരാണ് ഇതുമൂലം കുടുങ്ങുക.

ദരിദ്രരുടെ കണ്ണീരൊപ്പാന്‍ മാര്‍ഗം

ചിലര്‍ അമിതമായി ചെലവഴിച്ച് കെങ്കേമമായി വിവാഹം നടത്തുന്നത് ദരിദ്ര കുടുംബാംഗങ്ങളെ വേദനിപ്പിക്കുന്നുണ്ടെന്നും ഇത്തരത്തില്‍ വലിയ തുക ചെലവഴിച്ച് വിവാഹം നടത്തുന്നവരില്‍ നിന്ന് പാവപ്പെട്ടവരുടെ വിവാഹം നടത്താന്‍ പണം സ്വീകരിക്കണമെന്നുമാണ് ബില്ലിലെ കാതല്‍.

 നേട്ടമുണ്ടാവുമെന്ന് കോണ്‍ഗ്രസ് നേതാവ്

പുതിയ നിര്‍ദേശം മൂലം സമൂഹത്തിന് ദോഷമാണോ നേട്ടമാണോ ഉണ്ടാകുന്നത് എന്ന കാര്യം പരിശോധിച്ച് തീരുമാനമെടുക്കാം. തന്റെ അഭിപ്രായത്തില്‍ സമൂഹത്തിന് നേട്ടമുണ്ടാവുമെന്നാണെന്നും രഞ്ജീത് പിടിഐയോട് പറഞ്ഞു. സമ്പന്നരുടെ പാത ദരിദ്രരും പിന്തുടരേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അത് ദരിദ്രരെ കൂടുതല്‍ കണക്കെണിയിലേക്ക് തള്ളിവിടുന്നുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഇതാണ് പുതിയ ബില്ല്

മാരേജ് (കംപല്‍സറി രജിസ്‌ട്രേഷന്‍ ആന്റ് പ്രിവെന്‍ഷന്‍ ഓഫ് വേസ്റ്റ്ഫുള്‍ എക്‌സ്‌പെന്റീച്ചര്‍) ബില്ല് ആണ് രഞ്ജീത് അവതരിപ്പിക്കുന്നത്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംപാതിക്ക് പാര്‍ലമെന്റ് ചേരുന്നത് മാര്‍ച്ച് ഒമ്പതുമുതലാണ്. ഈ സമയം ബില്ല് അവതരിപ്പിക്കുമെന്നാണ് അറിയുന്നത്.

 ചെലവ് സംബന്ധിച്ച് ആദ്യം അറിയിക്കണം

കല്യാണ ചെലവിലേക്ക് മാറ്റിവയ്ക്കുന്ന തുക ആദ്യംതന്നെ സര്‍ക്കാരിനെ അറിയിക്കണമെന്ന് ബില്ലില്‍ പറയുന്നു. ഇത് അഞ്ച് ലക്ഷത്തേക്കാള്‍ കൂടുതലുണ്ടെങ്കില്‍ നിശ്ചിത സംഖ്യ ദരിദ്രരുടെ വിവാഹത്തിലേക്ക് വാങ്ങണം. ചെലവഴിക്കുന്ന തുകയുടെ പത്ത് ശതമാനം ദരിദ്ര ക്ഷേമ ഫണ്ടിലേക്ക് വാങ്ങണമെന്നാണ് വ്യവസ്ഥ ചെയ്യുന്നത്.

ക്ഷണിക്കുന്നവരെത്ര, ഭക്ഷണം എല്ലാം രേഖയില്‍

ബില്ല് സഭയില്‍ പാസാകുകയാണെങ്കില്‍ കല്യാണചടങ്ങിന് 60 ദിവസം മുമ്പ് സര്‍ക്കാരിനെ അറിയിക്കേണ്ടി വരും. വിവാഹത്തിന് വിളിക്കുന്നവരുടെ എണ്ണം, ഭക്ഷണം, മറ്റു ചെലവഴിക്കുന്ന കാര്യങ്ങള്‍ എല്ലാം സര്‍ക്കാരിനെ അറിയിക്കണം. അത് ലംഘിക്കുന്നുണ്ടോ എന്ന് സര്‍ക്കാര്‍ നിരീക്ഷിക്കുകയും ചെയ്യും.

English summary
The menu at weddings and the number of guests should be limited to check extravagance, proposes a new bill to be taken up in parliament. A private member's bill to be raised in the Lok Sabha also suggests that those spending more than five lakhs on a wedding be asked to do a good turn by contributing towards weddings of girls from poor families. The bill has been initiated by Congress lawmaker Ranjeet Ranjan, the wife of controversial Bihar politician Pappu Yadav.
Please Wait while comments are loading...