കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പ് സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ബിന്നി

  • By Meera Balan
Google Oneindia Malayalam News

ദില്ലി: കെജ്രിവാള്‍ സര്‍ക്കാരിനെ ദില്ലിയുടെ ഭരണത്തില്‍ നിന്ന് താഴെയിറക്കുമെന്ന് വിനോദ് കുമാര്‍ ബിന്നി. എഎപി പുറത്താക്കിയ ബിന്നി പാര്‍ട്ടിയ്‌ക്കെതിരെ ശക്തമായ ഭീഷണിയുമായിട്ടാണ് രംഗത്തെത്തിയത്. തന്നോടൊപ്പം നാല് എംഎല്‍എ മാര്‍ ഉണ്ടെന്നും ഇവരെല്ലാം ആപ്പിനുള്ള പിന്തുണ പിന്‍വലിയ്ക്കുമെന്നുമാണ് ബിന്നിയുടെ ഭീഷണി.

70 അംഗം നിയമസഭയില്‍ 27 അംഗങ്ങളാണ് ആപ്പിനുള്ളത്. എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒരു ജെഡയു അംഗം, ഒരു സ്വതന്ത്ര സ്ഥാനര്‍ത്ഥി എന്നിങ്ങനെ 37 പേരുടെ പിന്തുണയോടെയാണ് കെജ്രിവാള്‍ അധികാരത്തിലേറുന്നത്. കേവല ഭൂരിപക്ഷം 36 ആയിരുന്നു വേണ്ടത്.

Vinod Kumar Binny

ഈ സാഹചര്യത്തിലാണ് ജെഡിയു എംഎല്‍എ ഷോയിബ് ഇഖ്ബാലും സ്വതന്ത്ര എംഎല്‍എയായ രണ്‍ബീര്‍ ഷോകീനും ബിന്നിയുടെ പക്ഷം ചേര്‍ന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത പക്ഷം 48 മണിയ്ക്കൂറിനുള്ളില്‍ ഈ രണ്ട് എംഎല്‍എ മാരും ഗവര്‍ണറെ കണ്ട് പിന്തുണ പിന്‍വലിയ്ക്കുമെന്നാണ് ബിന്നി ഭീഷണിപ്പെടുത്തിയിരിയ്ക്കുന്നത്.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിയ്ക്കാത്ത എഎപി സര്‍ക്കാരിനെതിരെയുള്ള പോരാട്ടം തുടരുമെന്നും വിനോദ് കുമാര്‍ ബിന്നി. ഇഖ്മാബലും ഷോകീനും പിന്തുണ പിന്‍വലിച്ചാല്‍ ആപ്പ് സര്‍ക്കാരിന്റെ നില പരുങ്ങലിലാകുമെന്നുറപ്പാണ്.

ആപ്പില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന ആരോപണവും ആഫ്രിയ്ക്കന്‍ സ്ത്രീകളോട് സോമനാഥ് ഭാരതി സ്വീകരിച്ച സമീപനവും മുന്‍ നയതന്ത്രഞ്ജയും എഎപിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമായ മധു ഭാധുരിയെ പാര്‍ട്ടിയില്‍ നിന്ന് രാജി വയ്ക്കുന്നതിന് പ്രേരിപ്പിച്ചു.

വനിതാ അംഗത്തിന്റെ രാജിയോടെ പാര്‍ട്ടിയുടെ സ്ത്രീകളോടുള്ള സമീപനത്തെപ്പറ്റി പൊതുസമൂഹം എങ്ങനെ വിലയിരുത്തുമെന്ന ആശങ്ക നേതാക്കള്‍ക്കുണ്ട്. മധു ഭാധുരിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് പാര്‍ട്ടിയുടെ പ്രതികരണം. ബിന്നിയുടെ പുറത്താക്കല്‍, വനിതാ അംഗത്തിന്റെ രാജി, പിന്തുണ പിന്‍വലിയ്ക്കല്‍ എന്നിങ്ങനെ ആപ്പിന് മുന്നില്‍ പ്രതിസന്ധികള്‍ ഏറി വരികയാണ്.

English summary
Vinod Kumar Binny, the expelled Aam Aadmi Party legislator who had called off a hunger strike within hours last week, is back. This time he claims he has the support of four more Delhi MLAs and is threatening to pull the rug from under the Arvind Kejriwal government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X