വിലാപയാത്രയ്ക്കിടെ അപകടം; സൈനികരുടെ മൃതദ്ദേഹങ്ങൾ സുളൂരിലെത്തിച്ചു; ദില്ലിയിലേക്ക് കൊണ്ടുപോകും
ഊട്ടി/കോയമ്പത്തൂർ: ജനറൽ ബിപിൻ റാവത്ത് അടക്കമുള്ള 13 സൈനിക ഉദ്യോഗസ്ഥരുടെ മൃതദ്ദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയ്ക്കിടെ രണ്ട് അപകടം. വെല്ലിങ്ടൺ പരേഡ് ഗ്രൗണ്ടിലെ വിലാപയാത്ര കഴിഞ്ഞ് സുളുരിലെ സൈനിക കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. വെല്ലിങ്ങ്ടണ്ണിൽ നിന്ന് ഊട്ടി ചുരമിറങ്ങവേയാണ് അപകടമുണ്ടായത്. സങ്കീർണമായ യാത്രക്കിടെയാണ് രണ്ട് അപകടവും സംഭവിച്ചത്.
ആംബുലൻസുകൾക്ക് അകമ്പടി പോയ പൊലീസ് വാഹനം നിയന്ത്രണം വിട്ട് വശത്തുള്ള മതിലിൽ ഇടിച്ചാണ് ഒരു അപകടം. മറ്റൊന്ന് 13 ആംബുലൻസുകളിൽ ഒരു ആംബുലൻസ് ഈ വാഹനത്തെ മറികടന്ന് മുന്നോട്ട് നീങ്ങവേ മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. അകമ്പടിപോയ വാഹനത്തിലെ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് നിസ്സാരമാണ്. അപകടത്തിന് ശേഷവും തുടർന്ന വിലാപയാത്ര വൈകിട്ട് മൂന്നുമണിയോടെ വിലാപയാത്ര സുളൂരിലെ സൈനിക കേന്ദ്രത്തിൽ എത്തിച്ചേർന്നു.

വലിയ ഗതാഗത ക്രമീകരണങ്ങളാണ് കോയമ്പത്തൂർ ജില്ലയിലും നീലഗിരി ജില്ലയിലും തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയിരുന്നത്. വെല്ലിങ്ടൺ പരേഡ് ഗ്രൗണ്ടിൽ നിന്ന് സൂളുരിലെ എയർഫോഴ്സ് കേന്ദ്രത്തിലെത്താൻ 98 കിലോമീറ്ററായിരുന്നു ദൂരം. 13 ആംബുലൻസുകൾക്ക് പുറമേ നിരവധി അകമ്പടി വാഹനങ്ങൾ ഉണ്ടായിരുന്നു. വിലാപയാത്ര കടന്നുവരുന്ന വഴിയായതിനാൽ നിരവധി വാഹനങ്ങളാണ് ഈ ഭാഗത്ത് കൂടെ കടന്ന് പോയിരുന്നത്.
വെല്ലിങ്ങ്ടണ്ണിൽ നിന്ന് ഊട്ടി ചുരമിറങ്ങവേയാണ് അപകടമുണ്ടായത്. ആംബുലൻസുകൾക്ക് അകമ്പടി പോയ പൊലീസ് വാഹനം നിയന്ത്രണം വിട്ട് വശത്തുള്ള മതിലിൽ ഇടിച്ചാണ് ഒരു അപകടം. മറ്റൊന്ന് 13 ആംബുലൻസുകളിൽ ഒരു ആംബുലൻസ് ഈ വാഹനത്തെ മറികടന്ന് മുന്നോട്ട് നീങ്ങവേ മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. അകമ്പടിപോയ വാഹനത്തിലെ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. പൊലീസുകാർക്ക് നിസ്സാര പരിക്കുകളാണുള്ളത്. ഇവർക്ക് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിലാപയാത്ര തുടർന്നു.

വൈകിട്ട് മൂന്നുമണിയോടെ സുളൂരിലെ എയർഫോഴ്സ് കേന്ദ്രത്തിൽ വിലാപയാത്ര എത്തിച്ചേർന്നു. നിരവധി സൈനികരും ഉദ്യോഗസ്ഥരും പൊതുജനങ്ങളും ജനറൽ ബിപിൻ റാവത്തിനും അന്തരിച്ച 13 സൈനികർക്കും അന്തിമോപചാരമർപ്പിക്കാൻ സൈനിക കേന്ദ്രത്തിലും റോഡിനിരുവശത്തും കാത്തു നിന്നു. ഇവിടെ പൊതുദർശനം പൂർത്തിയാക്കിയശേഷം ഭൗതികദേഹങ്ങൾ വിമാനമാർഗം ദില്ലിയിലേക്ക് കൊണ്ടുപോകും. മരിച്ച സൈനികരുടെ ഭൗതികദേഹങ്ങളുമായി ആംബുലൻസുകൾ കടന്നുപോയപ്പോൾ തമിഴ് ജനത പൂക്കൾ വിതറി ആദരമർപ്പിച്ച് യാത്രയാക്കിയത്.
റോഡിനിരുവശത്തു നിന്നും ഇവർ പൂക്കൾ വിതറി ജയ് വിളിച്ചു. വെല്ലിങ്ങ്ടൺ മദ്രാസ് റെജിമെൻ്റ് സെൻററിൽ നടന്ന പൊതുദർശനത്തിനുശേഷം മൃതദ്ദേഹങ്ങൾ ദില്ലിക്ക് കൊണ്ടുപോകാനായി സൈനിക കേന്ദ്രത്തിലേക്ക് എത്തിക്കുമ്പോഴായിരുന്നു തമിഴ് ജനതയുടെ വികാരനിർഭരമായ യാത്രയയപ്പ്. അതിവൈകാരികമായിട്ടാണ് തമിഴ് ജനത സൈനികരുടെ നിര്യാണത്തോട് പ്രതികരിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് 12:20 ഓടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്‍റെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ MI- V-17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്.
ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻറെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. അപകടത്തില്‍ നിന്നും ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ് രക്ഷപ്പെട്ടത്. വെല്ലിങ്ങ്ടണിലെ ആശുപത്രിയിൽ നിന്ന് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന വരുൺ സിങ്ങിനെ ബംഗ്ലൂരിലേക്ക് മാറ്റുമെന്നാണ് വിവരം.

ദില്ലിയില്‍ നിന്നും ബുധനാഴ്ച രാവിലെ ഒന്‍പത് മണിക്കാണ് ജനറല്‍ ബിപിന്‍ റാവത്തും സംഘവും പുറപ്പെട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ രാജ്യത്തെ നടുക്കി ആ ദുരന്ത വാര്‍ത്ത പുറത്തുവന്നു. സംയുക്ത സൈനിക മേധാവിയും ഭാര്യയും ഉദ്യോഗസ്ഥ സംഘവും ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ പെട്ടെന്നും ജനറല്‍ ബിപിന്‍ റാവത്തിന്‍റെ ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു വ്യോമസേന ആദ്യ ഔദ്യോഗിക വിവരം പുറത്ത് വിട്ടത്. ഈ സമയം പ്രധാനമന്ത്രിയെ കണ്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അപകടത്തിന്റെ വിശദാംശങ്ങള്‍ ധരിപ്പിച്ചു.
തുടര്‍ന്ന് അടിയന്തര മന്ത്രിസഭ യോഗം ചേര്‍ന്നു. പ്രതിരോധ മന്ത്രാലയത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നതിന് പിന്നാലെ വ്യോമസേന മേധാവിയെ പ്രതിരോധ മന്ത്രി സംഭവസ്ഥലത്തേക്കയച്ചു. പിന്നാലെ പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് സംയുക്ത സൈനിക മേധാവിയുടെ വസതിയിലെത്തി വിവരങ്ങള്‍ മകളെ അറിയിച്ചു. അതിന് ശേഷമാണ് ബിപിൻ റാവത്തിന്‍റെ വിയോഗ വാര്‍ത്ത വൈകിട്ടോടെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
വെള്ള ഗൗണില്‍ ഗ്ലാമറസായി എത്തിയ ഇനിയ; പുത്തന്‍ ചിത്രങ്ങള്‍ ഇതാ












Click it and Unblock the Notifications