• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിക്ക് പുതിയ തലവേദന.... സഖ്യത്തിലെത്താന്‍ ജെജെപിയും അകാലിദളും, വേണ്ടത് 18 സീറ്റ്!!

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാനാവാതെ ബിജെപി. ദില്ലിയില്‍ എന്‍ഡിഎ സഖ്യത്തിന് തയ്യാറെടുക്കുകയാണ് ബിജെപിയെങ്കിലും, ഇത് യാഥാര്‍ഥ്യമാകുമെന്ന് ഉറപ്പില്ല. വന്‍ ആവശ്യങ്ങളാണ് സഖ്യത്തില്‍ പാര്‍ട്ടികള്‍ ഉന്നയിക്കുന്നത്. ജെഡിയു ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ജെജെപി ശിരോമണി അകാലിദള്‍ എന്നിവര്‍ സഖ്യത്തിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

അതേസമയം ഈ സഖ്യം വേണോ വേണ്ടയോ എന്ന ആശങ്കയിലാണ് ബിജെപി. ഇവര്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്നതാണ് ബിജെപിക്കുള്ള ഏറ്റവും വലിയ പ്രതിസന്ധി. വിജയസാധ്യതയുള്ള സീറ്റ് ഇവര്‍ ചോദിച്ച് വാങ്ങിയാല്‍ അത് പ്രകടനത്തെയും ബാധിക്കും. ഇത്തരമൊരു പ്രശ്‌നത്തിലാണ് ബിജെപി. എന്നാല്‍ മറുവശത്ത് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. അത് അവരുടെ പ്രകടനത്തെ മെച്ചപ്പെടുത്തും.

എന്‍ഡിഎ വരുന്നു

എന്‍ഡിഎ വരുന്നു

ദില്ലിയില്‍ എന്‍ഡിഎ സഖ്യം തയ്യാറായിട്ടുണ്ട്. എന്നാല്‍ ഹരിയാനയില്‍ ബിജെപി കൂടുതല്‍ ആധിപത്യം നേടുന്നതും ബീഹാറില്‍ ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നതും ദില്ലിയിലാണ് തിരിച്ചടിയാവുന്നത്. ഒപ്പമുള്ള ജെജെപിയും അകാലിദളും കൂടുതല്‍ സീറ്റ് വേണമെന്ന് ശക്തമായി വാദിക്കുന്നുണ്ട്. ആറ് സീറ്റുകളാണ് അകാലിദള്‍ ആവശ്യപ്പെട്ടത്. 2015ല്‍ നാല് സീറ്റിലാണ് അകാലിദള്‍ മത്സരിച്ചത്. അതേസമയം ജെജെപി 12 സീറ്റുകളാണ് ആവശ്യപ്പെട്ടത്.

ഭയം ഇങ്ങനെ

ഭയം ഇങ്ങനെ

എന്‍ഡിഎ സഖ്യത്തിന് ബിജെപി മുന്‍കൈയ്യെടുക്കുന്നത് തന്നെ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന ഭയത്തിലാണ്. നിലവില്‍ അരവിന്ദ് കെജ്‌രിവാളിനും എഎപിക്കും വലിയ മുന്‍തൂക്കമുണ്ട്. മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് ബിജെപിയുടെ വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്ന ഭയവും മുന്നിലുണ്ട്. ഈ സാഹചര്യത്തില്‍ എന്‍ഡിഎയെ കൊണ്ടുവരാതെ അധികാരം നേടാനാവില്ലെന്നാണ് ബിജെപിയുടെ കാഴ്ച്ചപ്പാട്. ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും സഖ്യത്തെ ഉപേക്ഷിച്ചത് കൊണ്ടാണ് അധികാരം നഷ്ടമായതെന്നും ബിജെപി കേന്ദ്ര നേതൃത്വം കരുതുന്നുണ്ട്.

ജെജെപിയുടെ ഭീഷണി

ജെജെപിയുടെ ഭീഷണി

ജെജെപി ഉന്നയിച്ച 12 സീറ്റെന്ന ആവശ്യം അംഗീകരിക്കാനേ ആവില്ലെന്നാണ് ബിജെപിയുടെ നിലപാട്. എന്നാല്‍ ജെജെപി കടുത്ത ഭീഷണി മുഴക്കിയിരിക്കുകയാണ്. 12 സീറ്റില്‍ ബിജെപിക്കെതിരെ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നാണ് ഭീഷണി. ഹരിയാനയുമായി അതിര്‍ത്തി പങ്കിടുന്ന ദില്ലിയുടെ മണ്ഡലങ്ങളിലാണ് ജെജെപി മത്സരിക്കുക. സീറ്റ് നല്‍കുന്നതാണ് ബിജെപിക്കും സഖ്യത്തിനും സീറ്റ് നല്‍കുന്നതാണ് നല്ലതെന്നും, അല്ലാത്ത പക്ഷം അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും ദുഷ്യന്ത് ചൗത്താല പറഞ്ഞു.

പൂര്‍വാഞ്ചല്‍ വോട്ടുകള്‍

പൂര്‍വാഞ്ചല്‍ വോട്ടുകള്‍

ബീഹാര്‍, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലായിട്ടുള്ള പൂര്‍വാഞ്ചലി വോട്ടുകളിലാണ് എല്ലാ പാര്‍ട്ടികളുടെയും പ്രധാന ലക്ഷ്യം. ജെജെപി ഹരിയാനയില്‍ നിന്നുള്ള പാര്‍ട്ടിയാവുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ ജയസാധ്യതയുണ്ട്. നജഫ്ഗഡ്, മുണ്ട്ക, മഹിപാല്‍പൂര്‍, മെഹ്‌റോലി, നങ്കലോയ്, ബദര്‍പൂര്‍, ദേവ്‌ലി, ഛതാര്‍പൂര്‍ എന്നീ മണ്ഡലങ്ങളാണ് ജെജെപി ലക്ഷ്യമിടുന്നത്. ജാട്ട് വോട്ടുകള്‍ കൂടുതലുള്ള മണ്ഡലമാണിത്. ഇവിടെ മത്സരിക്കുന്നതിനായി അഞ്ചംഗ കമ്മിറ്റിയെ നിയമിച്ച് സ്ഥാനാര്‍ത്ഥികളെയും നിശ്ചയിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ജെജെപി.

സ്‌പോയിലര്‍ ഭീഷണി

സ്‌പോയിലര്‍ ഭീഷണി

ദില്ലിയില്‍ തങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്ന് ജെജെപി എംഎല്‍എ പറയുന്നു. രണ്ട് സീറ്റ് കിട്ടിയാല്‍ തന്നെ അത് ബോണസാണ്. ഒറ്റയ്ക്ക് മത്സരിച്ചാല്‍ അത് ബിജെപിയുടെ സാധ്യതകളെ ഇല്ലാതാക്കുമെന്നും എംഎല്‍എ മുന്നറിയിപ്പ് നല്‍കി. ജെജെപിയുമായി സഖ്യത്തിന് പാതി മനസ്സിലാണ് ബിജെപി. ജാര്‍ഖണ്ഡിലെ തിരിച്ചടിയാണ് പക്ഷേ ഭയപ്പെടുത്തുന്നത്. അഞ്ച് സീറ്റുകള്‍ വരെ പരമാവധി ജെജെപിക്ക് നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം. എന്നാല്‍ ഹരിയാനയില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ ഇതിനെ എതിര്‍ക്കുന്നുണ്ട്. ഹരിയാനയില്‍ ദുഷ്യന്തിന്റെ ശക്തി വര്‍ധിപ്പിക്കുന്നതായിരിക്കും തീരുമാനമെന്നാണ് ഇവര്‍ ഉന്നയിക്കുന്നത്.

അകാലിദള്‍ ഉന്നയിക്കുന്നത്...

അകാലിദള്‍ ഉന്നയിക്കുന്നത്...

അകാലിദള്‍ നേരത്തെ രജൗരി ഗാര്‍ഡന്‍, കല്‍ക്കാജി, ഷാദാര, ഹരിനഗര്‍ എന്നീ മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു. ഇതിന് പുറമേ മോട്ടി നഗര്‍, റോത്തഷ് നഗര്‍ എന്നീ മണ്ഡലങ്ങള്‍ കൂടി വേണമെന്നാണ് ആവശ്യം. 2015ല്‍ ഹര്‍മീത് സിംഗ്, ജിതേന്ദര്‍ പാല്‍ എന്നീ അകാലിദള്‍ സ്ഥാനാര്‍ത്ഥികള്‍ ബിജെപി ചിഹ്നത്തിലായിരുന്നു മത്സരിച്ചത്. ഹരിയാനയില്‍ അകാലിദള്‍ നേരത്തെ ഒറ്റയ്ക്കായിരുന്നു മത്സരിച്ചത്. ബിജെപിയുടെ ഇന്റേണല്‍ സര്‍വേയില്‍ വലിയ തിരിച്ചടിക്ക് സാധ്യതയെന്നാണ് വിലയിരുത്തല്‍. അങ്ങനെ നോക്കുമ്പോള്‍ അകാലിദളിന്റെ എല്ലാ സീറ്റുകളും ബിജെപി പിടിച്ചെടുക്കാനാണ് സാധ്യത. അതേസമയം രാംവിലാസ് പാസ്വാന്റെ എല്‍ജെപിയും ജെഡിയുവും ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.

ദില്ലിയില്‍ മോദി തരംഗത്തിന് വഴിയില്ല... ബിജെപി പരാജയപ്പെടാന്‍ നാല് കാരണങ്ങള്‍, മുമ്പില്‍ ഇവര്‍!!

English summary
bjp allies want 18 seats on delhi election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X