യുപിയുടെ കാര്‍ഷിക ബെല്‍റ്റില്‍ ട്രെന്‍ഡ് ഇങ്ങനെ, എസ്പിക്ക് സമ്പൂര്‍ണ ആധിപത്യമില്ല, ഓടിയെത്തി ബിജെപി
ദില്ലി: ലഖിംപൂര്‍ ഖേരിക്ക് ശേഷം ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിന് മാറ്റമുണ്ടായോ? രാഷ്ട്രീയ നിരീക്ഷകര്‍ അടക്കം ചോദിക്കുന്നതാണിത്. യുപിയുടെ കാര്‍ഷിക ബെല്‍റ്റിലെ ട്രെന്‍ഡ് പറയുന്നത് പക്ഷേ മറ്റൊന്നാണ്. സമാജ് വാദി പാര്‍ട്ടിയും ബിജെപിയും ഒപ്പത്തിനൊപ്പമെന്നാണ് വ്യക്തമാകുന്നത്. ഇരുവരും പല വിഷയങ്ങളിലും വെല്ലുവിളി നേരിടുന്നുണ്ട്.
വങ്കനായ വക്കീലാണ് ദിലീപ് കുറ്റവാളിയെന്ന് പറയുന്നത്, ബാലചന്ദ്രകുമാര്‍ 1 കോടി തട്ടിയെന്ന് ശാന്തിവിള
ബിജെപിക്ക് വേണ്ട വിധത്തില്‍ കര്‍ഷകരെ പരിഗണിക്കാതിരിക്കുന്നതും എസ്പിക്ക് മുന്‍ സര്‍ക്കാരിന്റെ കാലത്തെ പ്രശ്‌നങ്ങളുമാണ് പ്രധാന വെല്ലുവിളിയായി മാറുന്നത്. ഉരുളക്കിഴങ്ങ് ബെല്‍റ്റ് എന്ന് കൂടി ഈ മേഖല അറിയപ്പെടുന്നുണ്ട്. ഇവിടെ എസ്പി മികച്ച പ്രവര്‍ത്തനം നടത്തുന്നു എന്നത് എടുത്ത് പറയണം. ബിജെപിയുടെ സ്ട്രാറ്റജി പക്ഷേ മറ്റൊരു തലത്തിലാണ്.

2017ല്‍ എസ്പി നിധി പോലെ കാത്തുസൂക്ഷിച്ച യാദവ കോട്ടകളെല്ലാം തകര്‍ന്ന് തരിപ്പണമായിരുന്നു. 29 സീറ്റില്‍ 23 എണ്ണവും ബിജെപി കൊണ്ടുപോയി. എട്ട് ജില്ലകളിലായി അഖിലേഷിനുണ്ടായിരുന്ന ആധിപത്യവും ഇതോടൊപ്പം തകര്‍ന്നു. യാദവ ബെല്‍റ്റ് എന്ന് അറിയപ്പെടുന്നവ പിന്നീട് കാവിക്കോട്ടകളായി മാറി. അഖിലേഷിന്റെ കാലത്ത് പണിത ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ്‌വേ ഈ എട്ട് ജില്ലകളെയും പരസ്പരം ബന്ധിപ്പിക്കുന്നുണ്ട്. ഫിറോസാബാദ് മുതല്‍ കനോജ് വരെ നീളുന്നതാണ് ഈ എക്‌സ്പ്രസ് വേ. ഇത്തവണ എസ്പി ഈ കോട്ടകളില്‍ തിരിച്ചെത്തിയെന്നാണ് ട്രെന്‍ഡ് സൂചിപ്പിക്കുന്നത്. അത് പശ്ചിമ യുപിയിലാകെ കാണാനുമുണ്ട്. പക്ഷേ 2017 ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാണെങ്കില്‍ ജയത്തിലേക്ക് അത് നയിക്കുന്ന കാര്യത്തില്‍ ഇവിടെയുള്ള ജനങ്ങള്‍ക്കും വിശ്വാസക്കുറവുണ്ട്.

അഞ്ച് വര്‍ഷം മുമ്പ് നടന്നത് ബിജെപി തരംഗമായിരുന്നു. അതില്‍ എസ്പിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ആ തരംഗം ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണ്. ഞങ്ങളെല്ലാം തിരിച്ച് എസ്പിക്ക് തന്നെ വോട്ട് ചെയ്യുമെന്ന് ഇറ്റാവയിലെ സഫായ് ഗ്രാമത്തിലെ മാല്‍ഖന്‍ സിംഗ് പറയുന്നു. എസ്പി കുടുംബത്തില്‍ ചെറിയ വലിയ ആശയക്കുഴപ്പങ്ങള്‍ നേരത്തെയുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം പരിഹരിച്ച് എസ്പി സജ്ജമാണ്. കര്‍ഷക കോട്ടകളില്‍ അഖിലേഷ് യാദവ് ശക്തനായ നേതാവാണെന്ന് മാല്‍ഖര്‍ സിംഗ് അടിവരയിടുന്നു. ഇറ്റാവയ്ക്ക് അടുത്തുള്ള കാര്‍ഹാലില്‍ നിന്ന് അഖിലേഷ് മത്സരിക്കുന്നത് യാദവരെ ഒറ്റക്കെട്ടായി മാറ്റിയിരിക്കുകയാണ്. ഒപ്പം ശിവപാല്‍ യാദവിന്റെ സാന്നിധ്യവും എസ്പിക്ക് കരുത്ത് പകരുന്നു.

ഇത് തന്നെയാണ് ഉരുളക്കിഴങ്ങ് ബെല്‍റ്റ് എന്നറിയപ്പെടുന്ന മേഖലയിലെ സാഹചര്യമെന്ന് പറയാനാവില്ല. ബിജെപിക്കും ഇവിടെ സ്വാധീനമുണ്ട്. മംഗള്‍ സിംഗ് ബിജെപിയെയും യോഗി ആദിത്യനാഥിനെയും വാനോളം പുകഴ്ത്തുകയാണ്. ഉരുളക്കിഴങ്ങ് കര്‍ഷകനാണ് അദ്ദേഹം. തന്റെ വിളകള്‍ക്ക് ക്വിന്റലിന് 450 രൂപ എന്ന നിരക്കിലാണ് ലഭിക്കുന്നത്. ലാഭവും ലഭിക്കുന്നുണ്ട്. പക്ഷേ ഏറ്റവും വലിയ പ്രശ്‌നം കര്‍ഷകര്‍ക്കുള്ള സുരക്ഷയാണ്. ഒപ്പം ദേശീയ താല്‍പര്യവും ഇവര്‍ എടുത്ത് പറയുന്നു. ബിജെപിയില്‍ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ വിശ്വസിക്കാന്‍ കാരണമിതാണ്. മുമ്പ് എസ്പിയുടെ കോട്ടയായിരുന്നു ഇവിടം. എന്നാല്‍ ഇപ്പോഴതല്ല സാഹചര്യമെന്ന് മംഗള്‍ സിംഗ് ഉറപ്പിച്ച് പറയുന്നു.

മറ്റൊരു കര്‍ഷക അനിത പറയുന്നതും ബിജെപിക്കൊപ്പമാണ് എന്നതാണ്. നരേന്ദ്ര മോദിക്കാണ് തന്റെ വോട്ടെന്ന് അവര്‍ പറയുന്നു. ഞങ്ങള്‍ക്ക് റേഷന്‍ സാധനങ്ങള്‍ അടക്കം എത്തിച്ച്, ഞങ്ങളെ സുരക്ഷിതമായി സംരക്ഷിക്കുന്നതിന് മോദിക്ക് ഞങ്ങള്‍ എന്തായാലും വോട്ട് ചെയ്യുമെന്നാണ് അനിതയുടെ പക്ഷം. ഇതൊന്നും എസ്പിക്ക് ശുഭസൂചനയല്ല. രണ്ട് പക്ഷമാണ് യുവാക്കള്‍ക്കുണ്ട്. സുരക്ഷയും അഭിമാനവും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് ബിജെപിയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. എസ്പിയുടെ കാലത്തെ നരനായാട്ടാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. യാദവരെ താക്കൂര്‍വാദി സര്‍ക്കാര്‍ അപമാനിച്ച് ദുരിതത്തിലേക്ക് തള്ളിവിട്ടെന്ന് എസ്പിയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.

കനോജില്‍ യോഗിയുടെ വലിയ തന്ത്രവും ഇതിനിടെ വന്നു. ഉരുളക്കിഴങ്ങ് കര്‍ഷകരുടെ വിളകള്‍ വൈകാതെ സംഭരിക്കാന്‍ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. ഇത് മേഖലയിലെ ട്രെന്‍ഡ് ഒന്നാകെ മാറ്റാം. 14 ജില്ലകളിലായി 70 സീറ്റുകള്‍ ഈ കാര്‍ഷിക ബെല്‍റ്റിലുണ്ട്. ഇതില്‍ 59 സീറ്റുകള്‍ ഫെബ്രുവരി ഇരുപതിന് തിരഞ്ഞെടുപ്പ് നടക്കുന്നവയാണ്. ഇതിലാണ് യാദവ ബെല്‍റ്റുകള്‍ വരുന്നത്. കാണ്‍പൂരിലെ അര്‍ബന്‍-റൂറല്‍ സീറ്റുകല്‍, ഉന്നാവോ, ലഖിംപൂര്‍ ഖേരി എന്നിവ ഇതില്‍ വരും. ഈ 59 സീറ്റില്‍ ബിജെപി 49 സീറ്റിലും വിജയിച്ചതാണ്. എസ്പിക്ക ്ആകെ ലഭിച്ചത് എട്ട് സീറ്റാണ്. ഓരോ സീറ്റ് ബിഎസ്പിക്കും കോണ്‍ഗ്രസിനും പോയി. പക്ഷേ ബിജെപിക്കെതിരെ ശക്തമായി തന്നെ പ്രവര്‍ത്തിച്ചാണ് മുന്നിലെത്തിയിരിക്കുന്നത്.

അഖിലേഷിന്റെ ശക്തിയെ കുറിച്ച് യോഗിക്ക് നല്ല ബോധ്യമുണ്ട്. കോണ്‍ഗ്രസിനെ പോലെ എസ്പി വിട്ടുകൊടുക്കാന്‍ തയ്യാറല്ല. അതുകൊണ്ട് ബിജെപിയും സകല കരുത്തും ഉപയോഗിച്ചാണ് മത്സരിക്കുന്നത്. 2017ലെയും 2019ലെയും തിരഞ്ഞെടുപ്പ് ഫലം നല്‍കിയ കരുത്ത് ഉപയോഗിച്ചാണ് ബിജെപി എസ്പിയെ നേരിടുന്നത്. പ്രധാനമായും നിയമവാഴ്ച്ചയെ കുറിച്ചാണ് ബിജെപിയുടെ സംസാരം. ജാതി സമവാക്യമൊക്കെ പൊളിഞ്ഞുവെന്നാണ് യുവാവായ നിതിന്‍ കുമാര്‍ പറയുന്നത്. കനോജില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ അസിം അരുണ്‍ വിജയിക്കുമെന്ന് നിതിന്‍ വ്യക്തമാക്കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇരുപാര്‍ട്ടികള്‍ക്കും പ്രശ്‌നമുണ്ട്. ഫിറോസാബാദിലെ സിരാസ്ഗഞ്ച് സീറ്റില്‍ ഇത്തവണ ബിജെപി മത്സരിപ്പിക്കുന്നത് ഹരിഓം യാദവിനെയാണ്.

ഹരിഓം യാദവ് കഴിഞ്ഞ എസ്പി ടിക്കറ്റില്‍ സിരാസ്ഗഞ്ചില്‍ നിന്ന് വിജയിച്ചതാണ്. ഈ മേഖലയില്‍ എസ്പിയുടെ ഏക സീറ്റും ഇത് തന്നെയായിരുന്നു. പ്രധാനമായും പ്രാദേശിക വിഷയങ്ങളാണ് ഈ 59 സീറ്റിലും കത്തിക്കൊണ്ടിരിക്കുന്നത്. സൗജന്യ റേഷന്‍, കിസാന്‍ സമ്മാന്‍ നിധി പദ്ധതികളില്‍ ചിലര്‍ സന്തോഷിക്കുന്നുണ്ട്. എന്നാല്‍ ബിജെപി പ്രതീക്ഷിച്ചത് പോലെയല്ല കാര്യങ്ങള്‍. അലഞ്ഞ് നടക്കുന്ന തെരുവ് മൃഗങ്ങള്‍ വിള നശിപ്പിക്കുന്നതില്‍ കര്‍ഷകരാകെ രോഷത്തിലാണ്. കര്‍ഷകര്‍ രാത്രി വിളകള്‍ക്ക് കാവലിരിക്കേണ്ട അവസ്ഥയാണെന്ന് ഇറ്റാ ജില്ലയിലെ ശോഭാറാം യാദവ് പറയുന്നു. ഗ്രാമീണ മേഖലയില്‍ ദേശീയത ആരും പറയുന്നില്ല. പക്ഷേ കൊവിഡ് കാലത്തെ സ്‌കീമുകള്‍ യോഗി സര്‍ക്കാരിനെ രക്ഷിച്ചേക്കും.

ബിജെപിയുടെ ആധിപത്യത്തെ തകര്‍ക്കുന്ന വിഷയമാണ് ലഖിംപൂര്‍ ഖേരി. ഉന്നാവോ, ലഖിംപൂര്‍ വിഷയങ്ങള്‍ ജനങ്ങള്‍ മറന്ന് തുടങ്ങിയിരിക്കുകയാണ്. ഇത് തിരഞ്ഞെടുപ്പ് വിഷയമായി വരുന്നില്ല എന്നതാണ് എസ്പിയുടെ പ്രശ്‌നം. എസ്പി ഇത് പ്രചാരണത്തില്‍ ശക്തമായി ഉന്നയിക്കാത്തതും അതുകൊണ്ടാണ്. കാണ്‍പൂരില്‍ അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. എല്ലാ വഴിയും നോക്കുന്നുണ്ട് ബിജെപി. ദേശീയ തലത്തില്‍ നിന്ന് സകല മന്ത്രിമാരും ബിജെപിക്കായി ഇറങ്ങിയിട്ടുണ്ട്. ഉന്നാവോയില്‍ ബിജെപി സര്‍ക്കാരിനെ കുറിച്ച് നല്ല അഭിപ്രായമാണ് ഉള്ളത്. കുല്‍ദീപ് സെങ്കാര്‍ വിഷയം ഇപ്പോള്‍ ആരും സംസാരിക്കുന്നില്ല. പുര, സദര്‍, മോഹന്‍ എന്നിവിടങ്ങളില്‍ പ്രാദേശിക വിഷയങ്ങളാണ് എല്ലാവര്‍ക്കും പ്രിയം. ലഖിംപൂരിലെ ദൗരാഹ, മുഹമ്മദി, സദര്‍, ശ്രീനഗര്‍ സീറ്റുകള്‍ കടുത്ത പോരാട്ടത്തിലാണ്. ബിജെപിക്ക് മുന്‍തൂക്കമില്ല.












Click it and Unblock the Notifications