കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലറ്റ് പേപ്പറിലും കോണ്‍ഗ്രസിനെ പിന്തള്ളി ബിജെപി; അസമില്‍ 50% സീറ്റിലും വിജയം, വന്‍ മുന്നേറ്റം

Google Oneindia Malayalam News

ഗുഹാവത്തി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിക്കപ്പെട്ട അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ റിസല്‍ട്ട് വന്നപ്പോള്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് കേന്ദ്രം ഭരിക്കുന്ന ബിജെപിക്കായിരുന്നു. ഹിന്ദി ഹൃദയഭൂമിയിലെ പ്രധാനപ്പെട്ട മൂന്ന് സംസ്ഥാനങ്ങളാണ് അവര്‍ക്ക് നഷ്ടമായത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു.

ഛത്തീസ്ഗഢില്‍ വലിയ തിരിച്ചടിയുണ്ടായെങ്കിലും മറ്റ് രണ്ടിടങ്ങളിലും പിടിച്ചു നില്‍ക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. എങ്കിലും മൂന്ന് സംസ്ഥാനങ്ങളിലെ ഭരണം നഷ്ടമായത് ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ ബിജെപിയുടെ തിരിച്ചടിയായി വിലിയിരുത്തുന്നു. ഈ തിരഞ്ഞെടുപ്പ് തോല്‍വികള്‍ക്കിടയിലാണ് ബിജെപിക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് അസമിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവരുന്നത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പ്

പഞ്ചായത്ത് തിരഞ്ഞെടുപ്പ്

അസം പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണെലിന്റെ തുടക്കം മുതലുള്ള ആധിപത്യം ബിജെപി തുടരുന്നു. വോട്ടെണ്ണിക്കഴിഞ്ഞ സീറ്റുകളില്‍ അമ്പതിശതമാനവും നേടിയാണ് ബിജെപി മുന്നേറുന്നത്. ത്രിതല പഞ്ചായത്തിന്റെ മൂന്ന് രൂപങ്ങളിലും ബിജെപി തന്നെയാണ് മുന്നിട്ടു നില്‍ക്കുന്നത്.

ബാലറ്റ് പേപ്പറിലൂടെ

ബാലറ്റ് പേപ്പറിലൂടെ

ഡിസംബര്‍ അഞ്ചുമുതല്‍ ഒമ്പതുവരെയായി രണ്ടുഘട്ടങ്ങളിലായിട്ടായിരുന്നു അസമിലെ ത്രിതല പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് നടന്നത് ബാലറ്റ് പേപ്പറിലായിരുന്നതിനാല്‍ വ്യാഴാച്ച് തുടങ്ങിയ വോട്ടെണ്ണല്‍ ഏറെ സമയമെടുത്താണ് പുരോഗമിക്കുന്നത്.

ബിജെപി വിജയിച്ചത്

ബിജെപി വിജയിച്ചത്

സംസ്ഥാനത്ത് ആകെയുള്ള 21990 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 9025 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. 2013 ല്‍ കേവലം 1529 സീറ്റുകളില്‍ മാത്രമെ ബിജെപിക്ക് വിജിയിക്കാന്‍ കഴിഞ്ഞിരുന്നുള്ളു. 991 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെയും വിജിയിപ്പാക്കാന്‍ ബിജെപിക്ക് കഴിഞ്ഞു.

വലിയ തിരിച്ചടി

വലിയ തിരിച്ചടി

ഗ്രാമപഞ്ചായത്തുകളില്‍ കോണ്‍ഗ്രസ്സിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരുന്നു. 2013 ല്‍ 10806 സീറ്റുകളില്‍ വിജയിച്ചിരുന്ന കോണ്‍ഗ്രസ്സിന് ഇത്തവണ 6971 സീറ്റുകളില്‍ മാത്രമേ വിജയിക്കാന്‍ കഴിഞ്ഞുള്ളു. അഞ്ചാലിക് പഞ്ചായത്തിലും കോണ്‍ഗ്രസ്സിന് തിരിച്ചടി നേരിട്ടു.

ഇത്തവണ കരസ്ഥമാക്കിയത്

ഇത്തവണ കരസ്ഥമാക്കിയത്

സംസ്ഥാനത്ത് ആകെയുള്ള 2199 അഞ്ചാലിക് പഞ്ചായത്ത് സീറ്റുകളില്‍ 1020 സീറ്റുകളാണ് ബിജെപി ഇത്തവണ കരസ്ഥമാക്കിയത്. കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചത് 130 സീറ്റുകളായിരുന്നു. കഴിഞ്ഞ തവണ 1235 സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസ് ഇത്തവണ വിജയിച്ചത് 1235 സീറ്റുകളില്‍ മാത്രമാണ്.

പകുതിയിലേറെയും

പകുതിയിലേറെയും

420 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ പകുതിയിലേറെയും (217) നേടിയാണ് ബിജെപി മുന്നേറ്റം നടത്തിയത്. കോണ്‍ഗ്രസ്സിന്റെ സീറ്റുകള്‍ 273 ല്‍ നിന്ന് 147 ലേക്ക് ഒതുങ്ങുകയും ചെയ്തു. സര്‍ക്കാറില്‍ അസം ഗണപരിഷത്ത് സഖ്യകക്ഷിയായിരുന്നെങ്കിലും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി തനിച്ചായിരുന്നു മത്സരിച്ചത്.

അസം ഗണപരിഷത്ത്

അസം ഗണപരിഷത്ത്

തനിച്ച് മത്സരിച്ച അസം ഗണപരിഷത്ത് 1676 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ വിജയിച്ചു. ഇതോടൊപ്പം തന്നെ 137 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ വിജയിപ്പിക്കാനും അവര്‍ക്ക് സാധിച്ചു. 117 അഞ്ചാലിക് സീറ്റുകളില്‍ വിജയിച്ച് അസംഗണപരിഷത്തിന് 19 ജില്ലാപഞ്ചായത്ത് സീറ്റുകളും ലഭിച്ചു.

എഐയുഡിഎഫ്

എഐയുഡിഎഫ്

മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള എഐയുഡിഎഫിന് ഇത്തവണ വലിയ തിരിച്ചടിയാണ് നേരിട്ടത്. ഗ്രാമപഞ്ചായത്തില്‍ സീറ്റുകള്‍ പകുതിയായി കുറഞ്ഞ അവര്‍ക്ക് ഇത്തവണ ലഭിച്ചത് 1023 സീറ്റുകള്‍ മാത്രമാണ്.

സ്വതന്ത്രരും

സ്വതന്ത്രരും

130 ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീറ്റുകളില്‍ വിജയിച്ച അവര്‍ക്ക് 26 ജില്ലാ പഞ്ചായത്ത് സീറ്റുകളും ലഭിച്ചു. 2810 സീറ്റുകളില്‍ വിജയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള മറ്റുള്ളവര്‍ 175 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീറ്റുകളില്‍ വിജയിച്ചു. 114 അഞ്ചാലിക് പഞ്ചായത്ത് സീറ്റുകളും 16 ജില്ലാ പഞ്ചായത്ത് സീറ്റുകളും സ്വതന്ത്രരും കരസ്ഥമാക്കി.

പ്രതീക്ഷകര്‍ വര്‍ധിപ്പിക്കുന്നു

പ്രതീക്ഷകര്‍ വര്‍ധിപ്പിക്കുന്നു

78571 സ്ഥാനാര്‍ത്ഥികളായിരുന്നു തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയിരുന്നത്. ഇതില്‍ 734 പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അസമിലെ വന്‍ നേട്ടം വന്‍ നേട്ടം സംസ്ഥാന തിരഞ്ഞെടുപ്പിലെ തോല്‍വിയെ മറക്കാനുമുള്ള അവസരമായി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ കഴിഞ്ഞതും ബിജെപിയുടെ പ്രതീക്ഷകര്‍ വര്‍ധിപ്പിക്കുന്നു.

പൗരത്വ ബില്‍

പൗരത്വ ബില്‍

അസമില്‍ നടപ്പിലാക്കിയ പൗരത്വ ബില്‍ ഗുണം ചെയ്തുവെന്നാണ് ബിജെപി വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വലിയ വിജയം അസംഗണപരിഷത്തിന്റെ വിലപേശല്‍ ശേഷിയും കുറക്കും. സംഖ്യകക്ഷി സര്‍ക്കാറില്‍ അസംഗണപരിഷത്ത് ഉയര്‍ത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കാനും ബിജെപിക്ക് ഈ വിജയം ഗുണം ചെയ്യും.

വോട്ടര്‍മാര്‍ക്ക് നന്ദി

വോട്ടര്‍മാര്‍ക്ക് നന്ദി

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ വിജയം നേടിയതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദിപറഞ്ഞ് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ രംഗത്തെത്തി. ബിജെപിയുടെ ഭരണത്തിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് ഇതെന്നായിരുന്നു സര്‍ബാനന്ദ സോനോവാള്‍ അഭിപ്രായപ്പെട്ടത്. തിരഞ്ഞെടുപ്പില്‍ 82 ശതമാനം ആളുകള്‍ വോട്ട് ചെയ്തുവെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്

തിരിച്ചടി നേരിട്ടില്ല

തിരിച്ചടി നേരിട്ടില്ല

അതേസമയം തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടില്ല എന്ന വിലിയിരുത്തലാണ് കോണ്‍ഗ്രസ്സിനുള്ളത്. 2013 ല്‍ കോണ്‍ഗ്രസ്സിന് ലഭിച്ചത് 82 ശതമാനം സീറ്റുകളായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍ നേട്ടം ബിജെപി ത്രിതല പഞ്ചായത്തിലും ആവര്‍ത്തിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ലെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദുര്‍ഘ ദാസ് ബോറോ വ്യക്തമാക്കുന്നത്.

English summary
bjp assam panchayat polls rural elections results seats win
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X