• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദില്ലിയില്‍ ഉയര്‍ന്നത് 6%; കേരളം ഉള്‍പ്പെടെ 4 സംസ്ഥാനങ്ങള്‍ പിടിക്കാന്‍ സമാനതന്ത്രം പയറ്റാന്‍ ബിജെപി

ദില്ലി: രാജ്യതലസ്ഥാനം ഇക്കുറി ഏത് വിധേനയും കൈപ്പിടിയില്‍ ആക്കുമെന്നായിരുന്നു ബിജെപി അവകാശപ്പെട്ടത്.പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ ആയുധമാക്കി ഹിന്ദുവോട്ടുകള്‍ ഏകീകരിച്ച് തിരഞ്ഞെടുപ്പില്‍ വിജയം കൊയ്യാമെന്ന് ബിജെപി കണക്ക് കൂട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ ഉള്ള താരപ്രചാരകരെല്ലാം തീവ്ര ഹിന്ദുത്വവും വര്‍ഗീയതയും തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ആവോളം വിളമ്പി.

എന്നാല്‍ ഫലം വന്നപ്പോള്‍ ബിജെപി ഏറ്റുവാങ്ങിയത് കനത്ത പരാജയമായിരുന്നു. ദില്ലിയില്‍ രണ്ടക്കം കടക്കാന്‍ പോലും ബിജെപിക്ക് കഴിഞ്ഞില്ല. അതേസമയം കഴിഞ്ഞ തവണത്തെക്കാള്‍ അഞ്ച് സീറ്റുകള്‍ അധികമായി നേടിയതിന്‍റെ ആത്മിവിശ്വാസത്തിലാണ് പാര്‍ട്ടി നേതാക്കള്‍. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളാണ് വോട്ട് ഉയര്‍ത്തിയതെന്നും ബിജെപി അവകാശപ്പെടുന്നു. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ സമാനമായ തന്ത്രം പയറ്റാന്‍ ഒരുങ്ങുകയാണ് ബിജെപി.

 സീറ്റ് ഉയര്‍ന്നു

സീറ്റ് ഉയര്‍ന്നു

ബിജെപിയുടെ ആഭ്യന്തര സര്‍വ്വേകളില്‍ ദില്ലിയില്‍ 35 സീറ്റുകള്‍ വരെ സാധ്യത ഉണ്ടെന്നായിരുന്നു പ്രവചിക്കപ്പെട്ടത്. എന്നാല്‍ ഫലം വന്നപ്പോള്‍ ബിജെപിക്ക് ലഭിച്ചതാകട്ടെ ഏഴ് സീറ്റുകളും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 5 സീറ്റുകളാണ് പാര്‍ട്ടിക്ക് അധികമായി ലഭിച്ചത്.

 ആറ് ശതമാനം വോട്ട്

ആറ് ശതമാനം വോട്ട്

ബിജെപിയുടെ വോട്ട് ശതമാനം ഉയര്‍ന്നു. ആറ് ശതമാനവും വോട്ടാണ് ഇത്തവണ ദില്ലിയില്‍ ബിജെപിക്ക് അധികമായി ലഭിച്ചത്.കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടും സീറ്റും ഉയര്‍ന്നതിന് കാരണം പൗരത്വ നിയമമാണെന്നാണ് ബിജെപി പറയുന്നത്.

 സമാന തന്ത്രം

സമാന തന്ത്രം

അതുകൊണ്ട് തന്നെ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ പൗരത്വ നിയമം തന്നെ ആയുധമാക്കാനാണ് ബിജെപിയുടെ തിരുമാനമെന്ന് പാര്‍ട്ടി നേതാക്കള്‍ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പൗരത്വ നിയമത്തിനതെിരായ പ്രതിഷേധങ്ങളെ തന്ത്രപൂര്‍വ്വം മറികടന്ന കെജരിവാളിന്‍റെ നീക്കമാണ് ആം ആദ്മിക്ക് ദില്ലിയില്‍ വിജയം സമ്മാനിച്ചതെന്ന് നേതാക്കള്‍ പറയുന്നു.

 സിഎഎ മുന്‍നിര്‍ത്തി

സിഎഎ മുന്‍നിര്‍ത്തി

പൗരത്വ നിയമത്തെ അനുകൂലിച്ചോ പ്രതികൂലിച്ചോ അരവിന്ദ് കെജരിവാള്‍ രംഗത്തെത്തിയില്ലെന്നത് ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ നിന്ന് ബിജെപി സിഎഎ മുന്‍നിര്‍ത്തിയാകും വോട്ട് തേടുകയെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

 നാല് സംസ്ഥാനങ്ങള്‍

നാല് സംസ്ഥാനങ്ങള്‍

ബിഹാര്‍, പശ്ചിമബംഗാള്‍, അസം, കേരള എന്നീ സംസ്ഥാനങ്ങളിലാണ് 2021 ല്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. നിയമത്തിനെതിരെ കടുത്ത നിലപാടുകളാണ് സംസ്ഥാനങ്ങള്‍ ഇതുവരെ കൈകൊണ്ടത്. കേരളം നിയമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു.

 ജനപിന്തുണയെന്ന്

ജനപിന്തുണയെന്ന്

അതേസമയം പൗരത്വ നിയമത്തിനെതിരെ രാജവ്യാപകമായി വലിയ ജനപിന്തുണയാണ് ലഭിക്കുന്നതെന്നാണ് ബിജെപി നേതാക്കളുടെ അവകാശവാദം. ഇസ്ലാമിക രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കേണ്ടതില്ലെ എന്ന രീതിയില്‍ പ്രചരണം ശക്തിപ്പെടുത്താനാണ് ബിജെപിയുടെ തിരുമാനം.

 ഗുണകരമാകും

ഗുണകരമാകും

ദില്ലിയിലെ ഷെഹീന്‍ബാഗില്‍ നടക്കുന്നത് പോലുള്ള സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം എന്താണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇത് ബിജെപിക്ക് ഗുണകരമാകുമെന്നും പാര്‍ട്ടി നേതാക്കളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

 കാത്തിരുന്ന് കാണാം

കാത്തിരുന്ന് കാണാം

അതേസമയം സിഎഎ വിഷയം ബിഹാര്‍ തിരഞ്ഞെടുപ്പില്‍ പ്രധാന ആയുധമാക്കാന്‍ ബിജെപി തയ്യാറായാല്‍ അതിനെ ജെഡിയു എത്രമാത്രം പിന്തുണയ്ക്കുമെന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. ഇതിനോടകം തന്നെ എന്‍ആര്‍സി ബിഹാറില്‍ നടപ്പാക്കില്ലെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 വികസന വിഷയങ്ങള്‍

വികസന വിഷയങ്ങള്‍

ദില്ലിയില്‍ കെജരിവാള്‍ ആയുധമാക്കിയ വികസന വിഷയങ്ങള്‍ തന്നെയാണ് നിതീഷ് കുമാറും പ്രചരിപ്പിക്കാന്‍ ഒരുങ്ങുന്നത്. സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങളും ജലാശയങ്ങളുടെ പുനരുദ്ധാരണ പദ്ധതികളും വീടുകളില്‍ കുടിവെള്ളമെത്തിക്കാനുള്ള പദ്ധതികളുമാകും നിതീഷ് കുമാര്‍ ഉയര്‍ത്തിക്കാട്ടുക.

 വെള്ളം കുടിപ്പിക്കും

വെള്ളം കുടിപ്പിക്കും

സിഎഎ ബിജെപി ഉയര്‍ത്തിയാല്‍ അതിനെ ആര്‍ജെഡി മറു ആയുധമാക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം വിഷയം സജീവമാക്കി നിര്‍ത്തിയാല്‍ അത് നിതീഷ് കുമാറിനെ വെള്ളം കുടിപ്പിച്ചേക്കും.

 സിഎഎ വിരുദ്ധ നിലപാട്

സിഎഎ വിരുദ്ധ നിലപാട്

സിഎഎയ്ക്കെതിരെ പ്രമേയം പാസാക്കിയ സംസ്ഥാനങ്ങളാണ് കേരളവും പശ്ചിമ ബംഗാളും. തനിക്ക് ജീവനുള്ളിടത്തോളം കാലം സിഎഎ സംസ്ഥാനത്ത് നടപ്പാക്കില്ലെന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞത്. ബിജെപി ഇതര കക്ഷികളെല്ലാം തന്നെ സിഎഎയ്ക്കെതിരായ നിലപാടാണ് സംസ്ഥാനത്ത് സ്വീകരിച്ചിരിക്കുന്നത്.

 വ്യത്യസ്തമാവില്ല

വ്യത്യസ്തമാവില്ല

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ മുന്നില്‍ നിന്ന് നയിക്കുന്ന മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും അതുകൊണ്ട് തന്നെ ബിജെപിയുടെ സിഎഎ അനുകൂല പ്രചരണങ്ങള്‍ ഗുണകരമായേക്കും. കേരളത്തിലും സ്ഥിതി വ്യത്യസ്തമായേക്കില്ല.

 നിലം തൊടാന്‍ കഴിഞ്ഞിട്ടില്ല

നിലം തൊടാന്‍ കഴിഞ്ഞിട്ടില്ല

ശബരിമല 'സുവര്‍ണാവസരം' ആക്കിയിട്ട് പോലും കേരളത്തില്‍ നിലം തൊടാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. പൗരത്വ നിയമത്തിനെതിരെ സിപിഎമ്മും കോണ്‍ഗ്രസും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയുടെ സിഎഎ അനുകൂല പരിപാടികളോടുള്ള പ്രതികരണങ്ങള്‍ തന്നെ ബിജെപിയുടെ 'പുതുതന്ത്രം' ഫലം കണ്ടേക്കില്ലെന്നാണ് വ്യക്തമാക്കുന്നത്.

English summary
BJP believes CAA boosted vote share
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X