കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സകലതും പിഴച്ചു... കാവേരി വിഷയത്തില്‍ സ്‌കോര്‍ ചെയ്യാന്‍ പറ്റാതെ ബിജെപി... അതോ ഗൂഡാലോചനയോ?

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: കാവേരി നദിയിലെ വെള്ളത്തിന് വേണ്ടി കര്‍ണാടകയും തമിഴ്‌നാടും തമ്മിലുള്ള തര്‍ക്കത്തിന് തീപിടിച്ചപ്പോള്‍ ആളുകള്‍ ഉറ്റുനോക്കിയത് ബി ജെ പിയെ. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിനെക്കാള്‍ ഇംപാക്ട് ഉണ്ടാക്കാന്‍ ബി ജെ പിക്ക് പറ്റുമെന്ന് ന്യായമായും പ്രതീക്ഷകള്‍ ഉയര്‍ന്നു. കാരണം രണ്ടാണ്. ഒന്ന് കേന്ദ്രം ഭരിക്കുന്നത് ബി ജെ പിയാണ്. രണ്ട് അടുത്ത വര്‍ഷം കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു.

Read More: ബസ്സ് കത്തിക്കുന്നവര്‍ കേള്‍ക്കുന്നുണ്ടോ.. കാവേരി വെള്ളത്തിന്റെ പകുതിയും ബാംഗ്ലൂര്‍ പാഴാക്കുന്നു!

കാവേരി വിഷയത്തില്‍ കര്‍ണാടകയ്ക്ക് അനുകൂലമായ ഒരു ഇടപെടല്‍ കേന്ദ്രം നടത്തിയാല്‍ തീര്‍ച്ചയായും അതിന്റെ ക്രെഡിറ്റ് സംസ്ഥാനത്തിലെ ബി ജെ പിക്ക് കിട്ടുമായിരുന്നു. പ്രത്യേകിച്ച് ബി ജെ പി അത്ര ശക്തമല്ലാത്ത, കാവേരി ഭാഗങ്ങളില്‍. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഗത്ത് നിന്നോ സംസ്ഥാന തലത്തില്‍ നിന്നോ സ്‌കോര്‍ ചെയ്യാന്‍ പറ്റിയ ഒരു മൂവ് ബി ജെ പിക്ക് കിട്ടിയില്ല.

നരേന്ദ്ര മോദി മുഖം തിരിച്ചു

നരേന്ദ്ര മോദി മുഖം തിരിച്ചു

കാവേരി നദീജല പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വേണ്ടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ ശ്രമം നടത്തി. എന്നാല്‍ മോദി സിദ്ധരാമയ്യയെ കാണാന്‍ കൂട്ടാക്കിയില്ല. മുഖ്യമന്ത്രിമാരെ വിളിച്ചുചേര്‍ത്ത് പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന് സിദ്ധരാമയ്യ മോദിക്ക് കത്തെഴുതിയതും ശ്രദ്ധിക്കപ്പെട്ടില്ല.

സര്‍വ്വകക്ഷി യോഗം ബഹിഷ്‌കരിച്ചു

സര്‍വ്വകക്ഷി യോഗം ബഹിഷ്‌കരിച്ചു

ഇതിന് പിന്നാലെയാണ് ബെംഗളൂരുവില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ചുചേര്‍ത്ത രണ്ടാമത്തെ സര്‍വ്വകക്ഷിയോഗം ബി ജെ പി ബഹിഷ്‌കരിച്ചത്. തമിഴ്‌നാട്ടിന് വെള്ളം കൊടുക്കേണ്ട എന്ന തങ്ങളുടെ അഭിപ്രായം പരിഗണിച്ചില്ല എന്ന് കാണിച്ചായിരുന്നു ഈ ബഹിഷ്‌കരണം.

സിദ്ധരാമയ്യ സ്‌കോര്‍ ചെയ്തു

സിദ്ധരാമയ്യ സ്‌കോര്‍ ചെയ്തു

ബി ജെ പി വിട്ടുനിന്ന ഈ യോഗം സിദ്ധരാമയ്യയ്ക്ക് ഗുണകരമായി എന്ന് പറയാം. യോഗത്തിന് ശേഷം അടിയന്തിരമായി മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്ത സിദ്ധരാമയ്യ തമിഴ്‌നാടിന് വെള്ളം കൊടുക്കുന്നില്ല എന്ന് പ്രഖ്യാപിച്ചു. ബി ജെ പിക്ക് പിന്നെയും വെറും കാഴ്ചക്കാരുടെ റോള്‍ മാത്രം

യെഡിയൂരപ്പ അഭിനന്ദിച്ചു

യെഡിയൂരപ്പ അഭിനന്ദിച്ചു

തമിഴ്‌നാടിന് വെള്ളം കൊടുക്കുന്നില്ല എന്ന് തീരുമാനിച്ച സര്‍ക്കാരിനെ മാറി നിന്ന് അഭിനന്ദിക്കേണ്ട പണി മാത്രമേ ബി ജെ പി സംസ്ഥാന പ്രസിഡണ്ട് യെഡിയൂരപ്പയ്ക്ക് ഉണ്ടായിരുന്നുള്ളൂ. അത് അദ്ദേഹം ചെയ്തു. പക്ഷേ അപ്പോഴും സംശയങ്ങള്‍ ബാക്കിയാണ്. അതിങ്ങനെ.

അനുകൂലികളുടെ സംശയം

അനുകൂലികളുടെ സംശയം

യെഡിരൂരപ്പയ്‌ക്കെതിരെ ബി ജെ പി കേന്ദ്ര നേതൃത്വത്തില്‍ ചരടുവലികള്‍ നടക്കുന്നുണ്ടോ എന്ന് അനുകൂലികളുടെ സംശയം. അല്ലെങ്കില്‍ എന്തുകൊണ്ടാണ് ബി ജെ പി ഇക്കാര്യത്തില്‍ ഉറച്ച ഒരു തീരുമാനം എടുക്കാത്തത്. എന്തുകൊണ്ടാണ് സിദ്ധാരാമയ്യയെ കാണാന്‍ മോദി തയ്യാറാകാത്തത്.

കര്‍ണാടക ചില്ലറ കാര്യമല്ല

കര്‍ണാടക ചില്ലറ കാര്യമല്ല

അടുത്ത തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരിക്കുകയാണ് ബി ജെ പി. ദക്ഷിണേന്ത്യയില്‍ ബി ജെ പിയെ ആദ്യമായി ഭരണത്തിലെത്തിച്ച സംസ്ഥാനം കൂടിയാണ് കര്‍ണാടക.

English summary
The BJP's Karnataka chief, B S Yeddyurappa on Tuesday made a hurried statement congratulating Chief Minister Siddaramaiah for deciding to defer following the Supreme Court order on releasing Cauvery water to Tamil Nadu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X