ബിജെപി തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത് കൂണിന്റെ ചിത്രമുള്ള കേക്ക് മുറിച്ച്, അതിനൊരു കാരണമുണ്ട്...
രധാനമന്ത്രി നരേന്ദ്ര മോദി സൗന്ദര്യം വര്‍ധിപ്പിക്കാനായി ദിവസവും നാലു ലക്ഷം രൂപയുടെ കൂണ്‍ കഴിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് അല്‍പേഷ് താക്കൂർ ആരോപിച്ചിരുന്നു
ദില്ലി: ഗുജറാത്ത, ഹിമാചൽ തിരഞ്ഞെടുപ്പ് വിജയം ബിജെപി ദില്ലി ഘടകം ആഘോഷിച്ചത് കൂണിന്റെ ചിത്രമുള്ള കേക്ക് മുറിച്ചാണ്. ദില്ലിയിലെ ബിജെപി വക്താവ് തജീന്ദർ സിങ്ങ് ബാഗയാണ് വ്യത്യസ്തമായ വഴി തിരഞ്ഞെടുത്തത്. ഇതു ചിലർക്കുള്ള മറുപടിയാണെന്നും ബാഗ പറഞ്ഞു. ബിജെപി പ്രവർത്തകർക്കിടയിൽ കൂണിന് ഒരു വലിയ സ്ഥാനം തന്നെയുണ്ട്.
കൂണിൻരെ പേരിൽ നിരവധി വാക്വാദങ്ങൾ അരങ്ങേറിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സൗന്ദര്യം വര്‍ധിപ്പിക്കാനായി ദിവസവും നാലു ലക്ഷം രൂപയുടെ കൂണ്‍ കഴിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് അല്‍പേഷ് താക്കൂർ ആരോപിച്ചിരുന്നു. ഈ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് ബാഗ ഇത്തരത്തില്‍ ആഘോഷിക്കാന്‍ തീരുമാനിച്ചത്.ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സീറ്റിലാണ് അല്‍പേഷ് താക്കൂര്‍ മത്സരിച്ചത്.

എംടിയും രണ്ടാമൂഴവും പിന്നെ വിവാദങ്ങളും
തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലാണ് മോദി കറുത്തിട്ടായിരുന്നു. വിലകൂടിയ കൂണ്‍ കഴിച്ചാണ് വെളുത്തതെന്നും അല്‍പേഷ് താക്കൂര്‍ ആരോപിച്ചിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായ കാലം മുതലെ മോദി കൂണുകൾ കഴിച്ചിരുന്നു. അതുകൊണ്ടായിരിക്കും മോദി ഇത്ര വെളുത്തിരിക്കുന്നതെന്ന് താക്കൂര്‍ പരിഹസിച്ചു. ഇതിന് മറുപടിയായാണ് മധുര പലഹാരങ്ങൾ ഉപേക്ഷിച്ച് വിജയം ആഘോഷിക്കാൻ കൂണിന്റെ ചിത്രമുള്ള കേക്ക് തിരഞ്ഞെടുത്തത്.












Click it and Unblock the Notifications