കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംടിയും രണ്ടാമൂഴവും പിന്നെ വിവാദങ്ങളും

അക്ഷരം കൊണ്ട് സാഹിത്യമേഖലയിലും സിനിമേഖലയിലും അത്ഭുതം സൃഷ്ടിച്ച എഴുത്തുക്കാരനാണ് ഇദ്ദേഹം

  • By Ankitha
Google Oneindia Malayalam News

മാടത്ത് വാസുദേവൻ നായർ എന്ന എംടി മലയാളത്തിന്റേയും മലയാളികളുടേയും ഒരു സ്വകാര്യ അഹങ്കാരം തന്നെയാണ്. 1933 ജൂലൈ 15 ന് പൊന്നാനിയിലെ കൂടല്ലൂരിൽ ജനിച്ചു. ശ്രീ പുന്നയൂർക്കുളം ടി നാരായണൻ നായരുടേയും അമ്മാളു അമ്മയുടേയും നാല് ആൺമക്കളിൽ ഏറ്റവും ഇളയവനായി ജനിച്ചു. എംടി തന്റെ കഥകളിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ ഇല്ലായ്മകളും കഷ്ടപ്പാടുകളും അറിഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ബാല്യം. ചെറുപ്പം മുതലെ സാഹിത്യത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച എംടി ഇന്ന് സാഹിത്യ സാമൂഹിക സാംസ്കാരിക മേഖലയിലെ അവസാന വാക്കായി മാറിയിരിക്കുകയാണ്.

അക്ഷരം കൊണ്ട് സാഹിത്യമേഖലയിലും ചലചിത്ര മേഖലയിലും അത്ഭുതം സൃഷ്ടിച്ച എഴുത്തുക്കാരനാണ് ഇദ്ദേഹം. മുറപ്പെണ്ണ് എന്ന ചിത്രത്തിലൂടെ സിനിമയിലേയ്ക്ക് തൂലിക ചലിപ്പിച്ച എംടി പിന്നീട് സിനിമയുടെ സർവതുമായി മാറുകയായിരുന്നു. എംടിയുടെ കഥയും കഥാപാത്രങ്ങൾക്കും ജീവനുളളതാണ് വർഷങ്ങൾ കഴിഞ്ഞാലും പ്രേഷകരുടെ ഹൃദയത്തിൽ എംടിയും കഥപാതങ്ങളും ജീവിക്കുന്നത്. മലയാളി മനസുകളിൽ നിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത ചിത്രങ്ങളിൽ ഒന്നാണ് എ. വിന്‍സെന്റ് സംവിധാനം ചെയ്ത മുറപ്പെണ്ണ്. ഇതിനു പിന്നിലെ കാരണം നമ്മുടെ പ്രിയ കഥാകാരനായ എംടിയുടെ അതി ശക്തമായ തിരക്കഥ തന്നെയാണ്. ജീവൻ തങ്ങി നിൽക്കുന്ന കഥപാത്രങ്ങളാണ് എംടിയുടെ തൂലികയിൽ നിന്ന് പുറത്തു വരുന്നത്. ഇതാണ് എംടിയെ എല്ലാവരുടേയും പ്രിയ കഥാകാരനാക്കുന്നത്.

mt vasudevan nair

2017 ൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ വിഷയമാണ് എംടിയുടെ രണ്ടാമൂഴം. മോഹൻ ലാലിനെ കേന്ദ്രകഥാപാത്രമാക്കി വിഎ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന മഹാഭാരതത്തിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. എംടിയുടെ രണ്ടാമൂഴത്തെ ചലിചിത്ര-സഹിത്യലോകം നിറഞ്ഞ മനസോടെ സ്വീകരിച്ചെങ്കിലും ചില സമൂഹിക നേതാക്കൾ വാളൊങ്ങി രംഗത്തെത്തിയിരുന്നു. മഹാഭാരതം മാത്രമല്ല ഇവർക്ക് എംടിയോടുള്ള എതിർപ്പിനമുള്ള കാരണം നോട്ട് അസാധുവാക്കൽ നടപടിയെ എതിർത്തതു മുതൽ പ്രിയപ്പെട്ട കഥകാരൻ ഇവർക്ക് നോട്ടപ്പുള്ളിയായിരുന്നു. ഇവർക്ക് എംടിക്ക് നേരെ വാളോങ്ങാൻ രണ്ടാമൂഴവും മഹാഭാരതവും കാരണമായെന്നു മാത്രം.

English summary
MT, is an Indian author, screenplay writer and film director.[2] He is a prolific and versatile writer in modern Malayalam literature, and is one of the masters of post-Independence Indian literature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X