കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിയുടെ പ്രസംഗം കേള്‍ക്കാന്‍ അഞ്ച് രൂപ നല്‍കണം?

  • By Meera Balan
Google Oneindia Malayalam News

ഭോപ്പാല്‍: ഭോപ്പാലില്‍ സെപ്റ്റംബര്‍ 25 ന് ബിജെപി നടത്തുന്ന പൊതു സമ്മേളനത്തിന് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും പ്രവേശന ഫീസായി അഞ്ച് രൂപ ഈടാക്കാന്‍ നീക്കം. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡി പങ്കെടുക്കുന്ന പരിപാടിയാണ്. സമ്മേളനത്തിന്റെ മറ്റൊരു പ്രത്യേകത മോഡിയ്‌ക്കൊപ്പം ഒരേ വേദിയില്‍ എല്‍ കെ അദ്വാനിയും എത്തുന്നു എന്നതാണ്. ഏഴ് ലക്ഷത്തിലധികം പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് പ്രതീക്ഷിയ്ക്കുന്നു. പരിപാടിയെ 'കാര്യ കര്‍ത്താ മഹാകുംഭ് ' എന്നാണ് വിശേഷിപ്പിയ്ക്കുന്നത്.

Modi

ജനസംഘിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ബിജെപി ഭോപ്പാലില്‍ സമ്മേളനം നടത്തുന്നത്. മദ്ധ്യപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി സംഘടിപ്പിയ്ക്കുന്ന ബഹുജന സമ്മേളനം എന്ന പ്രത്യേകത കൂടി സമ്മേളനത്തിനുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നുമാത്രമേ അഞ്ച് രൂപ പ്രവേശന ഫീസ് ഈടാക്കുകയുള്ളൂ. സമ്മേളനത്തില്‍ എത്തുന്ന സാധാരണ ജനങ്ങളില്‍ നിന്ന് പണം ഈടാക്കില്ലെന്ന് മദ്ധ്യപ്രദേശിലെ മുഖ്യ തെരഞ്ഞെടുപ്പ് അധ്യക്ഷന്‍ അനില്‍ മാധവ് ദാവേ പറഞ്ഞു.

ഇതിനോടകം തന്നെ പ്രവേശന ഫീസ് നല്‍കിക്കഴിഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകരുടെ എണ്ണവും കുറവല്ല. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ മോഡിയ്ക്ക് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍ നല്‍കിയ വിലയാണ് അഞ്ച് രൂപയെന്ന് മദ്ധ്യപ്രദേശ് സ്റ്റേറ്റ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാമേശ്വര്‍ നീഘ്ര പറഞ്ഞു.

English summary
The Bharatiya Janata Party has charged its party workers Rs 5 per head for attending a mass meeting to be held in Bhopal on September 25, which will be addressed by its prime ministerial candidate and Gujarat Chief Minister Narendra Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X