Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യപ്രദേശില്‍ മുസ്ലീം സ്ഥാനാര്‍ത്ഥികളെ തഴയുന്നു.... കോണ്‍ഗ്രസിനുള്ളത് മൂന്ന്, ബിജെപിക്ക് ഒന്ന്!!

Recommended Video

cmsvideo
    മധ്യപ്രദേശില്‍ മുസ്ലീം സ്ഥാനാര്‍ത്ഥികളെ തഴയുന്നു | Oneindia Malayalam

    ഭോപ്പാല്‍: മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് തീവ്ര ഹിന്ദുത്വമായി രൂപം പ്രാപിക്കുന്നു. ഇത്തവണ മുസ്ലീം സ്ഥാനാര്‍ത്ഥികളെ കാര്യമായി തഴഞ്ഞിരിക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും ആകെ നാല് സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് ഇത്തവണ മത്സരിക്കുന്നത്. ഇതുവരെയുള്ള ചരിത്രം പരിശോധിക്കുമ്പോള്‍ ബിജെപി മുസ്ലീങ്ങളെ കൂടുതലായി തഴഞ്ഞിരുന്നു. എന്നാല്‍ അതിലേക്ക് കോണ്‍ഗ്രസും എത്തിയിരിക്കുകയാണ്. ഇതില്‍ വന്‍ പരാതിയും മുസ്ലീം വിഭാഗം ഉന്നയിക്കുന്നുണ്ട്.

    അതേസമയം കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും സമീപനം മധ്യപ്രദേശില്‍ ഗുണം ചെയ്യുമെങ്കിലും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ വിരുദ്ധരെന്ന പ്രതിച്ഛായ അവര്‍ക്ക് നേടിക്കൊടുക്കും. കോണ്‍ഗ്രസ് കഴിഞ്ഞ രണ്ട് സംസ്ഥാന തിരഞ്ഞെടുപ്പില്‍ തീവ്ര ഹിന്ദുത്വ രാഷ്ട്രീയമായിരുന്നു പയറ്റിയിരുന്നത്. ഇത് കുറെയൊക്കെ വിജയം കണ്ട സാഹചര്യത്തിലാണ് മുസ്ലീങ്ങളെ കാര്യമായി തഴയാനുള്ള തീരുമാനത്തിന് കാരണം.

    നാല് സ്ഥാനാര്‍ത്ഥികള്‍

    നാല് സ്ഥാനാര്‍ത്ഥികള്‍

    230 അംഗ നിയമസഭയില്‍ വെറും നാല് മുസ്ലീം സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസും ബിജെപിയും കൂടി സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നത്. ഇതില്‍ മൂന്ന് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ സമീപനം തന്നെയാണ് സീറ്റ് കുറയ്ക്കാനുള്ള കാരണം. ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുതല്‍ കമല്‍നാഥും ജോതിരാദിത്യ സിന്ധ്യ വരെ ഈ രീതിയാണ് പിന്തുടരുന്നത്. ഭാവിയില്‍ ഇതിലും സീറ്റുകള്‍ കുറയാനാണ് സാധ്യതയെന്ന് മുസ്ലീം നേതാക്കള്‍ പറയുന്നു.

    നിലവില്‍ ഒരംഗം

    നിലവില്‍ ഒരംഗം

    സംസ്ഥാന നിയമസഭയില്‍ നിലവില്‍ ഒരംഗം മാത്രമാണ് മുസ്ലീം വിഭാഗത്തിനുള്ളത്. ഭോപ്പാല്‍ നോര്‍ത്തില്‍ നിന്ന് വിജയിച്ച ആരിഫ് ആഖില്‍ ആണിത്. അതേസമയ സംസ്ഥാന ചരിത്രത്തിലും മുസ്ലീങ്ങളെ അവഗണിച്ച ചരിത്രമാണ് എല്ലാ പാര്‍ട്ടികള്‍ക്കുമുള്ളത്. 1993ല്‍ ദിഗ്വിജയ് സിംഗ് സര്‍ക്കാരുണ്ടാക്കിയപ്പോള്‍ ഒരു മുസ്ലീം എംഎല്‍എ പോലുമില്ലായിരുന്നു. 1998ല്‍ ഇത് മൂന്നായി ഉയര്‍ന്നു. 2003ല്‍ ഇത് രണ്ടായും 2008, 13 വര്‍ഷങ്ങളില്‍ ഒന്നായും ചുരുങ്ങി.

    മുസ്ലീം ജനസംഖ്യ കുറവ്

    മുസ്ലീം ജനസംഖ്യ കുറവ്

    2011ലെ സെന്‍സസ് പ്രകാരം 6.5 ശതമാനം മുസ്ലീങ്ങളാണ് സംസ്ഥാനത്ത് ആകെ ഉള്ളത്. പ്രധാനമായും സീറ്റ് നല്‍കാന്‍ പാര്‍ട്ടികള്‍ മടിക്കുന്ന കാര്യവും ഇത് തന്നെയാണ്. 1956ല്‍ പത്ത് എംഎല്‍എമാര്‍ നിയമസഭയിലെത്തിയിരുന്നു. പിന്നീട് ഈ ചരിത്രം ഒരിക്കലും ആവര്‍ത്തിച്ചിട്ടില്ല. മുസ്ലീങ്ങളെ നിര്‍ത്തിയാല്‍ വിജയസാധ്യത ഇല്ലെന്നാണ് ഇരുപാര്‍ട്ടികളും പറയുന്നത്. ബിജെപി ഹിന്ദുത്വ പാര്‍ട്ടിയാണെന്ന് അറിയാം, പക്ഷേ കോണ്‍ഗ്രസിന്റെ നിലപാട് നിരാശാജനകമാണെന്ന് മുസ്ലീം നേതാക്കള്‍ തുറന്ന് പറയുന്നു.

    കോണ്‍ഗ്രസ് അവഗണിച്ചു

    കോണ്‍ഗ്രസ് അവഗണിച്ചു

    കഴിഞ്ഞ ഒരു ദശാബ്ദ കാലത്തിനിടെയുള്ള ഏറ്റവും കുറവ് മുസ്ലീം സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. 2013, 2008 വര്‍ഷങ്ങളില്‍ അഞ്ച് മുസ്ലീം സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് മത്സരിപ്പിച്ചിരുന്നു. അധികാരം നേടുക എന്ന ലക്ഷ്യം മാതം നിര്‍ത്തി കോണ്‍ഗ്രസ് ഹിന്ദുത്വത്തിലേക്ക് വീണതിനെയാണ് മുസ്ലീങ്ങള്‍ വിമര്‍ശിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് തന്നെ വോട്ടു ചെയ്യുമെന്നാണ് ഇവര്‍ പറയുന്നത്. ഇത് തന്നെയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.

    ഭോപ്പാല്‍ നോര്‍ത്തില്‍ മാത്രം

    ഭോപ്പാല്‍ നോര്‍ത്തില്‍ മാത്രം

    ഇത്തവണയും ഭോപ്പാല്‍ നോര്‍ത്തില്‍ കോണ്‍ഗ്രസും ബിജെപിയും നിര്‍ത്തിയിരിക്കുന്നത് മുസ്ലീം സ്ഥാനാര്‍ത്ഥിയെയാണ്. ഇവിടെ മുസ്ലീം ജനസംഖ്യം അധികമുണ്ട്. അതാണ് ഈ നീക്കത്തിന് കാരണം. അതേസമയം കോണ്‍ഗ്രസ് ഭൂരിപക്ഷ വോട്ടിന് വേണ്ടി മാത്രമാണ് ഹിന്ദുത്വ രാഷ്ട്രീയം കളിക്കുന്നതെന്നും, അധികാരം കിട്ടിയാല്‍ അത് മാറുമെന്നും മുസ്ലീം നേതാക്കള്‍ പ്രതീക്ഷിക്കുന്നു. പല വ്യവസായങ്ങള്‍ നടത്തുന്ന പ്രമുഖ മുസ്ലീം നേതാക്കള്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ ഇത്തരമൊരു നിലപാട് കോണ്‍ഗ്രസ് എടുത്തതില്‍ അവര്‍ നിരാശയിലാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+