കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനില്‍ ദേശ്മുഖിനെതിരെ കരുനീക്കി ബിജെപി; ആഭ്യന്തരം ഒഴിയേണ്ടി വരുമോ? സര്‍ക്കാരിനും ലോക്ക്

  • By News Desk
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ്താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഒരു ഭാഗത്ത് കൊറോണ തീര്‍ക്കുന്ന പ്രതിസന്ധിയാണെങ്കില്‍ മറുഭാഗത്ത് ഉദ്ധവ് താക്കറെ നിയമസഭാംഗമല്ലയെന്നതാണ് പ്രതിസന്ധി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ആറ് മാസത്തിനകം അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടണം. എന്നാല്‍ കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ എല്ലാ തെരഞ്ഞെടുപ്പുകളും റദ്ദാക്കിയിരിക്കുകയാണ്.

ഇപ്പോഴിതാ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയില്‍ മൂന്ന് പേര്‍ ആള്‍കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലാണ് ബിജെപി ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യം ഉയര്‍ത്തിയത്.

ഇന്ത്യയിലെ സ്ഥിതി ആശങ്കാജനകം; രോഗബാധിതര്‍ 20000 അടുക്കുന്നു, 24 മണിക്കൂറില്‍ 50 മരണംഇന്ത്യയിലെ സ്ഥിതി ആശങ്കാജനകം; രോഗബാധിതര്‍ 20000 അടുക്കുന്നു, 24 മണിക്കൂറില്‍ 50 മരണം

ബിജെപി രാഷ്ട്രീയം കളിക്കുകയാണ്

ബിജെപി രാഷ്ട്രീയം കളിക്കുകയാണ്

പാര്‍ഗാര്‍ സംഭവത്തിന് പിന്നാലെ സംഭവത്തില്‍ ബിജെപി രാഷ്ട്രീയം കൡക്കുകയാണെന്ന ആരോപണവുമായി ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. സമൂഹം ചരിത്രത്തിലെ ഏറ്റ വും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുന്ന സമയത്തും ബിജെപി രാഷ്ട്രീയം കളിക്കുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞത്.

അനില്‍ ദേശ്മുഖിന്റെ രാജി

അനില്‍ ദേശ്മുഖിന്റെ രാജി

എന്നാല്‍ ഇതൊന്നും വകവെക്കാതെയാണ് ബിജെപി ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ രാജി ആവശ്യം ശക്തമാക്കിയത്. സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകര്‍ന്ന നിരവധി സംഭവങ്ങള്‍ നേരത്തേയും ഉണ്ടായിട്ടുണ്ടെന്നും അനില്‍ ദേശ്മുഖിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പട്ടീല്‍ ആവശ്യപ്പെട്ടു. പല്‍ഗാര്‍ സംഭവം സ്വതന്ത്രമായി അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ബിജെപി

ബിജെപി

മഹാരാഷ്ട്രയില്‍ നേരത്തെയുണ്ടായ ചില സംഭവങ്ങളും ബിജെപി ഉയര്‍ത്തി. ഒരു മന്ത്രിയുടെ ബംഗ്ലാവില്‍ വെച്ചാണ് യുവാവിനെ മര്‍ദിച്ച സംഭവം ഉണ്ടായത്. രണ്ടാമത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് ബാന്ദ്ര സ്റ്റേഷന് മുന്നില്‍ ആള്‍കുട്ടം ഒത്തുകൂടിയത്. പാല്‍ഗാര്‍ സംഭവം തുടങ്ങിയവയിലെല്ലാം ആഭ്യന്ത്ര മന്ത്രിയുടെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് ബിജെപി ആരോപിച്ചു.

പാല്‍ഗാര്‍ സംഭവം

പാല്‍ഗാര്‍ സംഭവം

അവയവങ്ങള്‍ക്ക് കുട്ടികളെ തട്ടികൊണ്ട് പോകുന്നവരാണെന്ന് ആരോപിച്ചായിരുന്നു ആള്‍കൂട്ടം സംഘത്തെ ആക്രമിച്ചത്. സ്വാമി കല്‍പ് വൃക്ഷക ഗിരി, സ്വാമി സുഷീല്‍ ഗിരി, അവരുടെ ഡ്രൈവറായ നീലേഷ് തെല്‍ഗാഡെ എന്നിവരെയാണ് ആള്‍കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവസ്ഥലത്ത് പൊലീസ് എത്തി ഇരകളെ പൊലീസ് വാഹനത്തില്‍ കയറ്റിയെങ്കിലും ആള്‍കൂട്ടം അവരെ വീണ്ടും ആക്രമിക്കുകയായിരുന്നു. മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

 ഉദ്ധവ്താക്കറെ

ഉദ്ധവ്താക്കറെ

സംഭവത്തില്‍ അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചിരുന്നു. അമിത്ഷായുമായി ഫോണില്‍ സംസാരിച്ചുവെന്നും കേസില്‍ നൂറോളം പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു.

ഉദ്ധവ് താക്കറെയുടെ രാജി

ഉദ്ധവ് താക്കറെയുടെ രാജി

അതേസമയം മഹാരാഷ്ട്രയില്‍ ഉദ്ധവ്താക്കറെയുടേയും നിലനില്‍പ്പ് അപകടത്തിലാണ്. നവംബര്‍ 8 നാണ് ഉ്ദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രായാവുന്നത്. ആറ് മാസത്തിനകം അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടണം. ഈ കാലാവധി മെയ് 28 ന് അവസാനിക്കാനിരിക്കുകയാണ്. ഉദ്ധവ് താക്കറെയെ നിയമസഭാ കൗണ്‍സില്‍ വഴി തെരഞ്ഞെടുക്കാനാണ് ശിവസേന ശ്രമിക്കുന്നത്. എന്നാല്‍ കൊറോണയെ തുടര്‍ന്ന് നിയമസഭ സമ്മേളിക്കുന്നില്ല. കൗണ്‍സിലിലേക്ക് ഗവര്‍ണര്‍ക്ക് അംഗങ്ങളെ തെരഞ്ഞെടുക്കാം. ഇത് മന്ത്രിസഭ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം പരിഗണിച്ചിരുന്നില്ല.

ഗവര്‍ണര്‍ ചെയ്യുമോ

ഗവര്‍ണര്‍ ചെയ്യുമോ

ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തില്ലെങ്കില്‍ ഉദ്ധവ് താക്കറെക്ക് നിയമസഭയില്‍ എത്താനാവില്ല. ഏപ്രില്‍ ഒമ്പതിന് ചേര്‍ന്ന മഹാരാഷ്ട്ര മന്ത്രിസഭാ യോഗമാണ് ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിയോട് ശുപാര്‍ശ ചെയ്തത്. പക്ഷേ അദ്ദേഹം ഇക്കാര്യം ഇതുവരെ പരിഗണിച്ചിട്ടില്ല. നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങി ബിജെപിയുടെ പ്രധാന നേതാക്കളുമായി അടുത്ത ബന്ധമുള്ള ഗവര്‍ണര്‍ ഉദ്ധവിനെ കൗണ്‍സിലിലേക്ക് ശുപാര്‍ശ ചെയ്യാനിടയില്ലെന്നാണ് സൂചനകള്‍.

English summary
BJP Demands Maharashtra Home minister Anil Deshmukh's Resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X