Get Updates
Get notified of breaking news, exclusive insights, and must-see stories!

'അടല്‍ നെ ബനായാ, മോദി സവാരേംഗെ', കോണ്‍ഗ്രസ് മുട്ടുകുത്തുമോ, മോദി പ്രഭാവത്തില്‍

ഉത്തരാഖണ്ഡില്‍ മോദി പ്രഭാവം തങ്ങളെ രക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ യഥാര്‍ഥ പോരാട്ടം ബിജെപിയും കോണ്‍ഗ്രും തമ്മിലല്ല. മറിച്ച് കോണ്‍ഗ്രസും നരേന്ദ്ര മോദിയും തമ്മിലാണ്. മോദി മാജിക്കില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ മോദിയുടെ തോളിലേറിയാണ് ബിജെപി തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്.

modi

അടല്‍ നെ ബനായ, മോദി സവാരേംഗെ (അടല്‍ ഉണ്ടാക്കി, മോദി മെച്ചപ്പെടുത്തും) എന്ന തരത്തിലുള്ള ബിജെപി പോസ്റ്ററുകള്‍ സംസ്ഥാനത്ത് വ്യാപകമായിക്കഴിഞ്ഞു.
ഡെറാഡൂണില്‍ നിന്നും ന്യൂ തെഹ്‌റിയിലേക്കുള്ള ഹൈവേയില്‍ പലയിടങ്ങളിലും ഇത്തരത്തിലുള്ള കൂറ്റന്‍ പോസ്റ്ററുകള്‍ ഉയര്‍ന്നിട്ടുണ്ട്.

bjp

മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഹരീഷ് റാവത്താണ് ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന്റെ മുഖം. മറുഭാഗത്ത് പാര്‍ട്ടിക്കകത്തു തന്നെ പരസ്പരം പോരടിക്കുന്ന ബിജെപിക്ക് ഉയര്‍ത്തിക്കാട്ടാന്‍ ശേഷിയുള്ള ഏക മുഖം മോദിയുടേതാണ്. നാലു മുന്‍ മുഖ്യമന്ത്രിമാര്‍ സ്വന്തം തട്ടകത്തിലുണ്ടായിട്ടുമാണ് ബിജെപിക്ക് മോദിയെ മുന്നില്‍ നിര്‍ത്തേണ്ടിവരുന്നത് എന്നതാണ് ദയനീയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+