പഞ്ചാബില്‍ കിട്ടിയതിന് ഗോവയില്‍ തിരിച്ചടി, ബിജെപിയുടെ മുന്‍ എംഎല്‍എ കോണ്‍ഗ്രസില്‍, അടുത്തത് തൃണമൂല്‍
മുംബൈ: കോണ്‍ഗ്രസ് വന്‍ പ്രതിസന്ധി നേരിടുന്നതിനിടെ ഗോവയില്‍ വലിയ ആശ്വാസം. ബിജെപിയുടെ പ്രമുഖ എംഎല്‍എയായിരുന്ന കാര്‍ലോസ് അല്‍മെയ്ഡ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. എംഎല്‍എമാര്‍ അതിവേഗം കൊഴിഞ്ഞു പോകുന്ന കോണ്‍ഗ്രസിലേക്ക് പുതിയൊരു നേതാവ് എത്തിയത് പുതിയ നീക്കങ്ങളുടെ ഭാഗമായിട്ടാണ്.
ഇതര മതക്കാരിയെ പ്രണയിച്ചു, മതം വിലക്കിയപ്പോള്‍ വിളിച്ചിറക്കി, പ്രണയത്തിലും ഹീറോയായി പിടി തോമസ്
ഇനിയും പ്രമുഖര്‍ കോണ്‍ഗ്രസിലേക്ക് എത്തുമെന്ന സൂചനയാണ് കോണ്‍ഗ്രസ് നല്‍കുന്നത്. മമത ബാനര്‍ജി കൂടി രംഗത്ത് വന്നതോടെ പ്രമുഖ നേതാക്കളെല്ലാം തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയിരിക്കുകയാണ്. ഇനി ആകെ രണ്ട് എംഎല്‍എമാര്‍ മാത്രമാണ് കോണ്‍ഗ്രസിന് ശേഷിക്കുന്നത്. എന്നാല്‍ സര്‍പ്രൈസ് തിരഞ്ഞെടുപ്പില്‍ കാണാമെന്ന് നേതൃത്വം പറയുന്നു.

ബിജെപിയുടെ പ്രമുഖ എംഎല്‍എയും മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ അടുപ്പക്കാരനുമായ കാര്‍ലോസ് അല്‍മെയ്ഡയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്. വമ്പന്‍ നേതാക്കള്‍ അല്‍മെയ്ഡയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനായി പനാജിയിലെത്തിയിരുന്നു. എംഎല്‍എ സ്ഥാനം രാജിവെച്ചാണ് അല്‍മെയ്ഡയുടെ വരവ്. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ വമ്പന്‍ നേതാവ് തന്നെ എത്തിയത് കോണ്‍ഗ്രസ് ക്യാമ്പിനെ ആവേശത്തിലാക്കുന്നുണ്ട്. ദിനേഷ് ഗുണ്ടു റാവു, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗിരീഷ് ചോദന്‍കര്‍, ദിഗംബര്‍ കാമത്ത് തുടങ്ങിയ പ്രമുഖരും അല്‍മെയ്ഡയെ പാര്‍ട്ടിയിലേക്ക് ചേര്‍ക്കുന്ന ചടങ്ങില്‍ എത്തിയിരുന്നു.

പാര്‍ട്ടിയെ അല്‍മെയ്ഡയുടെ വരവ് ശക്തിപ്പെടുത്തുമെന്ന് ഗിരീഷ് ചോഡന്‍കര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കൊഴിഞ്ഞുപോക്ക് തടയാന്‍ കൂടിയാണ് പ്രമുഖ നേതാക്കളെ കോണ്‍ഗ്രസ് സ്വന്തം ക്യാമ്പിലെത്തിക്കുന്നത്. അതേസമയം കോണ്‍ഗ്രസിന്റെ ഗ്രൗണ്ട് റിപ്പോര്‍ട്ട് പ്രകാരം പാര്‍ട്ടി വിട്ടവര്‍ വലിയ ദോഷം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍. ജനപ്രീതി പൂര്‍ണമായും നഷ്ടപ്പെട്ടവരാണ് പാര്‍ട്ടി വിട്ടതെന്നാണ് വിലയിരുത്തല്‍. അതേസമയം സാധാരണ പ്രവര്‍ത്തകര്‍ പോകാതെ നോക്കാന്‍ രാഹുല്‍ ഗാന്ധി നേതൃത്വത്തോട് നിര്‍ദേശിച്ചിട്ടുണ്ട്. ചിദംബരം അടക്കമുള്ള നേതാക്കള്‍ ഇക്കാര്യത്തില്‍ പരിശോധന നടത്തുന്നുണ്ട്.

ഗോവയില്‍ കോണ്‍ഗ്രസ് ജാഗ്രതയിലാവാന്‍ കാരണം വേറെയുണ്ട്. അധികാരം ലഭിക്കേണ്ടിയിരുന്നത് ഹൈക്കമാന്‍ഡ് നഷ്ടപ്പെടുത്തിയെന്ന നിരാശ പ്രവര്‍ത്തകര്‍ക്കുണ്ട്. 17 സീറ്റുമായി അഞ്ച് വര്‍ഷം മുമ്പ് കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. ബിജെപിക്ക് ആകെ കിട്ടിയത് 13 സീറ്റ് മാത്രമായിരുന്നു. എന്നിട്ടും അവര്‍ സര്‍ക്കാരുണ്ടാക്കി. ഭൂരിപക്ഷമായ 21 സീറ്റിനായി ബിജെപി പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ചു. എന്നാല്‍ കോണ്‍ഗ്രസ് ചെറു പാര്‍ട്ടികള്‍ തങ്ങളോട് ആവശ്യപ്പെടുമെന്ന് കാത്തിരിക്കുകയും ചെയ്തു. സഖ്യത്തിനായി അന്ന് കാര്യമായി ശ്രമിക്കാതെ കോണ്‍ഗ്രസിനെ പ്രതിസന്ധയിലേക്ക് തള്ളിയിട്ടത് ദിഗ് വിജയ് സിംഗായിരുന്നു. ഇത് ഗോവയില്‍ കോണ്‍ഗ്രസിന്റെ അടിത്തറ തന്നെ ഇളക്കുകയും ചെയ്തു.

തുടര്‍ തോല്‍വികളും നേതാക്കളുടെ കൊഴിഞ്ഞുപോക്കും കോണ്‍ഗ്രസിനെ ദുര്‍ബലമാക്കിയിട്ടുണ്ട്. എംഎല്‍എ റെജിനാള്‍ഡോ ലോറന്‍സോയാണ് എംഎല്‍എ അവാസനമായി രാജിവെച്ചത്. ലോറന്‍സോയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അദ്ദേഹം തൃണമൂലിലേക്ക് പോവുകയായിരുന്നു. എന്നാല്‍ അല്‍മെയ്ഡ വന്നതോടെ പകുതി പ്രശ്‌നങ്ങള്‍ കുറഞ്ഞിരിക്കുകയാണ്. നിരവധി നേതാക്കളും പ്രവര്‍ത്തകരും അല്‍മെയ്ഡയ്‌ക്കൊപ്പം കോണ്‍ഗ്രസിലേക്ക് വരുമെന്നാണ് സൂചന. വാസ്‌കോയില്‍ നിന്നാണ് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടത്. അലീന സല്‍ദാനയ്ക്ക് ശേഷം പാര്‍ട്ടി വിടുന്ന രണ്ടാമത്തെ എംഎല്‍എയാണ് അല്‍മെയ്ഡ.

ഗോവയില്‍ കോണ്‍ഗ്രസിന് ഇപ്പോഴും സാധ്യതയുണ്ടെന്നാണ് സര്‍വേകളും സൂചിപ്പിക്കുന്നത്. അടുത്തിടെ വന്ന സര്‍വേയില്‍ എഎപിയും തൃണമൂല്‍ കോണ്‍ഗ്രസും ഗോവയില്‍ സ്വാധീനമുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് പറയുന്നത്. പല മണ്ഡലങ്ങളിലും ജനങ്ങള്‍ ഇവരെ രണ്ടാം ഓപ്ഷനായി പോലും പരിഗണിക്കുന്നില്ല. എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രചാരണ ദൗര്‍ബല്യമാണ് ഇവര്‍ക്ക് വോട്ട് നല്‍കാന്‍ കാരണമെന്നും വോട്ടര്‍മാര്‍ പറയുന്നുണ്ട്. മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രമോദ് സാവന്ത് മികച്ച പ്രവര്‍ത്തനം നടത്തുന്നത് കോണ്‍ഗ്രസിന് വെല്ലുവിളിയാണ്. എന്നാല്‍ സംസ്ഥാനത്തെ ഖനന വിവാദങ്ങള്‍ ബിജെപിയെ തകര്‍ക്കാനുള്ള സാധ്യത ശക്തമാണ്. ബിജെപി നേതൃത്വവും ഇക്കാര്യത്തില്‍ ആശങ്കയറിയിച്ചിരുന്നു. ശക്തമായ പ്രക്ഷോഭങ്ങള്‍ ഇതിനെതിരെ നേരത്തെ ഗോവയില്‍ നടന്നിരുന്നു.

അഞ്ച് വര്‍ഷം മുമ്പുള്ള കാര്യങ്ങള്‍ ഇപ്പോഴും കോണ്‍ഗ്രസിനെ വേട്ടയാടുന്നുണ്ട്. ഉറപ്പിച്ച അധികാരം നഷ്ടപ്പെടുത്തിയതില്‍ പ്രവര്‍ത്തകര്‍ക്കിടയിലും രോഷമുണ്ട്. ഇത്തവണ പി ചിദംബരത്തെ ചുമതലയേല്‍പ്പിച്ചതും പലര്‍ക്കും ദഹിച്ചിട്ടില്ല. ഒരു യുവനേതാവിന് മാത്രമേ സഖ്യ രാഷ്ട്രീയം നല്ല രീതിയില്‍ നടപ്പാക്കാനാവൂ എന്നാണ് കോണ്‍ഗ്രസിലെ പൊതു സംസാരം. കോണ്‍ഗ്രസിന് അഞ്ച് വര്‍ഷം മുമ്പ് സ്വതന്ത്ര എംഎല്‍എ പിന്തുണ പ്രഖ്യാപിച്ചിരുന്നു. 2 എംഎല്‍എമാരുടെ പിന്തുണ നേടിയാല്‍ കോണ്‍ഗ്രസിന് ഭരിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ കെസി വേണുഗോപാലും ദിഗ് വിജയ് സിംഗും അടങ്ങുന്നവര്‍ നടത്തിയ ചര്‍ച്ചകളില്‍ വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാവാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. രാഹുല്‍ ഗാന്ധിയുടെ ടീം തീര്‍ത്തും സഖ്യ കാര്യത്തില്‍ പരാജയപ്പെടുകയായിരുന്നു.

കഴിഞ്ഞ തവണത്തെ പ്രധാന തര്‍ക്കം ആരാകണം നിയമസഭാ കക്ഷി നേതാവ് എന്നതായിരുന്നു. തര്‍ക്കം വന്നതോടെ നേതാക്കളെല്ലാം അവകാശവാദം ഉന്നയിച്ചു. ഇത് പരിഹരിക്കാനായി നിര്‍ണായക സമയമാണ് കോണ്‍ഗ്രസ് പാഴാക്കിയത്. ബിജെപി അധികാരം പിടിക്കില്ലെന്ന ധാരണയിലായിരുന്നു ഇതെല്ലാം കോണ്‍ഗ്രസ് ചെയ്തത്. എന്നാല്‍ അതെല്ലാം പാളുകയും ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസിനെയാണ് ഇപ്പോള്‍ പ്രധാന ശത്രുവായി കോണ്‍ഗ്രസ് കാണുന്നത്. പ്രതിപക്ഷ ഐക്യത്തിനായി അവരെ പിണക്കി നിര്‍ത്താതിരിക്കുന്നതാണ് നല്ലതെന്ന് നേതാക്കള്‍ പറയുന്നുണ്ട്. എന്നാല്‍ ദിഗംബര്‍ കാമത്ത് അടക്കമുള്ള നേതാക്കള്‍ മമതയ്ക്ക് എതിരാണ്. തൃണമൂല്‍ മത്സരിക്കുന്ന സീറ്റുകളിലെല്ലാം സംസ്ഥാന കോണ്‍ഗ്രസിലെ ഏറ്റവും പ്രമുഖര്‍ തന്നെ മത്സരിക്കും.

തൃണമൂലിനെ വീഴ്ത്താന്‍ പ്രത്യേക പ്ലാന്‍ തന്നെ ഹൈക്കമാന്‍ഡ് തയ്യാറാക്കിയിട്ടുണ്ട്. മമത ബാനര്‍ജിയെ വളഞ്ഞിട്ട് ആക്രമിച്ചാല്‍ തൃണമൂല്‍ പതറുമെന്ന് കോണ്‍ഗ്രസിന് അറിയാം. അതുകൊണ്ട് പ്രിയങ്ക ഗാന്ധിയെ ഇറക്കിയിരിക്കുകയാണ് രാഹുല്‍. സ്ത്രീകള്‍ക്കിടയില്‍ നേരത്തെ തന്നെ പ്രിയങ്ക വന്ന് ക്യാമ്പയിന്‍ ചെയ്തിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ മമതയേക്കാള്‍ പ്രിയങ്കയ്ക്കാണ് സ്വാധീനമുള്ളത്. സ്ത്രീകള്‍ക്കായി പ്രത്യേക മാനിഫെസ്റ്റോ തന്നെ ഗോവയില്‍ കോണ്‍ഗ്രസിനുണ്ടാവും. തൃണമൂലിനെയാണ് പ്രിയങ്ക ഫോക്കസ് ചെയ്യുക. പ്രശാന്ത് കിഷോര്‍ നേതാക്കളെ കാണുന്നത് ശ്രദ്ധിക്കണമെന്നും രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ അടക്കമുള്ള മാസ്റ്റര്‍ പ്ലാനുമായി കോണ്‍ഗ്രസിനെ തകര്‍ക്കാനാണ് പ്രശാന്ത് ഇറങ്ങിയിരിക്കുന്നത്.
നാഗചൈതന്യയില്‍ നിന്ന് 50 കോടി തട്ടിയ സെക്കന്‍ഡ് ഹാന്‍ഡ് ഐറ്റം, കമന്റിന് ചുട്ടമറുപടിയുമായി സാമന്ത