തമിഴ്നാട്ടില്‍ ബിജെപി രണ്ടും കല്‍പ്പിച്ച്; പിഎംകെ വന്നത് നേട്ടമാകും... പ്രതീക്ഷയില്‍ നേതൃത്വം, സീറ്റ് ധാരണ
ചെന്നൈ: ബിജെപിക്ക് പിടികൊടുക്കാത്ത സംസ്ഥാനമാണ് കേരളം പോലെ തമിഴ്നാടും. ഇത്തവണ 400 സീറ്റ് ലക്ഷ്യമിടുന്ന ബിജെപിക്ക് ദക്ഷിണേന്ത്യയില്‍ മുന്നേറ്റമുണ്ടാക്കുക നിര്‍ബന്ധം. പ്രധാനമന്ത്രി നരേന്ദ്ര മോദി തുടര്‍ച്ചയായി ദക്ഷിണേന്ത്യ സന്ദര്‍ശിക്കുന്നതിന്റെ ലക്ഷ്യവും ഇതുതന്നെ. കേരളത്തില്‍ നിന്ന് പിസി ജോര്‍ജും പത്മജ വേണുഗോപാലും വന്നതിനേക്കാള്‍ ബിജെപിക്ക് നേട്ടമാണ് തമിഴ്നാട്ടില്‍ പിഎംകെയെ കൂടെ കിട്ടിയത്.
വണ്ണിയാര്‍ സമുദായത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് 1989ല്‍ രൂപീകരിച്ച പട്ടാളി മക്കള്‍ കക്ഷി (പിഎംകെ) കഴിഞ്ഞ ദിവസമാണ് എന്‍ഡിഎയുടെ ഭാഗമായത്. ഏറെ നാളായി നടത്തി വന്ന ചര്‍ച്ചയുടെ ഫലമാണ് സഖ്യം. നരേന്ദ്ര മോദിയെ പുകഴ്ത്തിയാണ് അന്‍പുമണി രാമദാസ് സഖ്യത്തില്‍ ചേര്‍ന്നിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 10 സീറ്റുകള്‍ പിഎംകെയ്ക്ക് വിട്ടുകൊടുത്ത് ബിജെപി സീറ്റ് ധാരണയുണ്ടാക്കുകയും ചെയ്തു.

തമിഴ്നാട്ടില്‍ മൂന്ന് മുന്നണികള്‍ തമ്മിലുള്ള പോരാട്ടത്തിനാണ് ലോക്സഭാ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.. ഡിഎംകെ നേതൃത്വം നല്കുന്ന ഇന്ത്യ സഖ്യം, അണ്ണാഡിഎംകെയുടെ സഖ്യം, ബിജെപിയുടെ സഖ്യം. പിഎംകെയെ കൂടെ ചേര്‍ക്കാന്‍ അണ്ണാ ഡിഎംകെ ശ്രമിച്ചുവരുന്നതിനിടെയാണ് ഫോര്‍വേഡ് കളിച്ച് ബിജെപി ഗോളടിച്ചിരിക്കുന്നത്. അണ്ണാഡിഎംകെയുടെ കൂടെ പ്രധാന പാര്‍ട്ടികളൊന്നുമില്ല എന്നതും എടുത്തുപറയണം.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 19നാണ് തമിഴ്നാട്ടില്‍ പോളിങ്. തമിഴ് മാനില കോണ്‍ഗ്രസ്, ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം, പിഎംകെ എന്നീ പാര്‍ട്ടികള്‍ എന്‍ഡിഎ സഖ്യത്തിലെത്തി. നടന് ശരത് കുമാറിന്റെ സമത്വ മക്കള്‍ കക്ഷി ബിജെപിയില്‍ ലയിക്കുകയും ചെയ്തു. വടക്കന്‍ തമിഴ്നാട്ടില്‍ വലിയ സ്വാധീനമുള്ള പിഎംകയുമായുള്ള സഖ്യം 2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലും തുടരുമെന്ന് ബിജെപി പറയുന്നു.
അതേസമയം, ഉത്തരേന്ത്യന്‍ പാര്‍ട്ടി എന്ന മട്ടിലാണ് ബിജെപിയെ തമിഴ്നാട്ടില്‍ മറ്റു പാര്‍ട്ടികള്‍ അവതരിപ്പിക്കാറ്. അതുകൊണ്ടുതന്നെ ബിജെപിയുമായി സഖ്യമുണ്ടാക്കരുത് എന്ന് പിഎംകെയുടെ ജില്ലാ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നുവത്രെ. സിഎഎ, ഏക സിവില്‍കോഡ് എന്നീ വിഷയങ്ങളില്‍ ബിജെപിക്കെതിരെ നിലപാട് സ്വീകരിച്ചിരുന്ന പാര്‍ട്ടി കൂടിയാണ് പിഎംകെ. ഇവരുടെ നിലപാട് മാറ്റത്തിന് കാരണം മറ്റുചിലതാണ് എന്നും വാര്‍ത്തകളുണ്ട്.
1989ല്‍ എസ് രാമദാസ് രൂപീകരിച്ച പാര്‍ട്ടിയാണ് പിഎംകെ. പിന്നാക്ക വിഭാഗക്കാരായ 35ലധികം ജാതികള്‍ ഉള്‍പ്പെടുന്ന വണ്ണിയാര്‍ വിഭാഗമാണ് ഇവരുടെ നട്ടെല്ല്. വെല്ലൂര്‍, റാണിപേട്ട്, കൂടല്ലൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട്, തിരുവള്ളൂര്‍, വില്ലുപുരം എന്നിവിടങ്ങളിലെല്ലാം പാര്‍ട്ടിക്ക് നല്ല സ്വാധീനമുണ്ട്. ഓരോ തിരഞ്ഞെടുപ്പില്‍ മാറി മാറി സഖ്യം ചേരുന്ന രീതിയാണ് പിഎംകെ പിന്തുടരുന്നത്.
പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിയുമായി സഖ്യം ചേരരുത് എന്നാണ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗം നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നതത്രെ. എന്നാല്‍ അന്‍പുമണി രാമദാസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരായ കേസുകളാണ് ബിജെപിയില്‍ ചേരാന്‍ നേതൃത്വത്തെ പ്രേിപ്പിച്ചത് എന്നാണ് ആരോപണം. പിഎംകെയുടെ നിലപാടിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നിട്ടുണ്ട്.
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം












Click it and Unblock the Notifications