ബിജെപി സർക്കാർ പ്രവർത്തിക്കുന്നത് വ്യവസായികള്‍ക്ക് വേണ്ടി മാത്രം: രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി
അഹമ്മദാബാദ്: നിയമസഭ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന ഗുജറാത്തില്‍ പ്രവർത്തനങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ്. മുന്‍ എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് സംസ്ഥാനത്തെ അനൌദ്യോഗിക പ്രചരണ പ്രവർത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സംസ്ഥാനത്തെ ബി ജെ പി നേതൃത്വത്തിലുള്ള സർക്കാറിനെതിരെ രൂക്ഷമായ വിമർശനമാണ് രാഹുല്‍ ഗാന്ധി അഴിച്ചുവിട്ടത്. ഗുജറാത്തിലെ ബി ജെ പി സർക്കാർ ആദിവാസി സമൂഹത്തിന്റെ ആശങ്കകൾ അവഗണിക്കുകയാണെന്നും അവർ സമ്പന്നർക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം.
എതാണീ പത്താംക്ലാസുകാരീ... അല്ല നമ്മുടെ മഞ്ജുവാര്യറല്ലേ അത്-വൈറലായി പുതിയ ചിത്രങ്ങള്‍
സമ്പന്നർക്ക് വേണ്ടി ഒരു ഇന്ത്യയും സാധാരണക്കാർക്ക് മറ്റൊരു ഇന്ത്യയുമാണ് ബിജെപി സൃഷ്ടിക്കുന്നതെന്നും രാഹുൽ പറഞ്ഞു. ദഹോദിൽ ആദിവാസി അധികാര് സത്യാഗ്രഹ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "തൊഴിൽ മറക്കൂ, ഗുജറാത്തിലെ ബി ജെ പി സർക്കാർ സർക്കാർ കോളേജുകൾ അടച്ചുപൂട്ടി സ്വകാര്യവ്യക്തികൾക്ക് കൈമാറുകയാണ്. ഗുജറാത്തിലെ ഓരോ ഇഷ്ടികയിലും ആദിവാസികളുടെ സ്പർശമുണ്ട്. നിങ്ങൾ ഗുജറാത്തിലെ റോഡുകളും കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാക്കി. നിങ്ങൾക്ക് എന്ത് കിട്ടി ?" - രാഹുൽ ചോദിച്ചു.
"രാജ്യത്തിന്റെ വിഭവങ്ങൾ ദരിദ്രരുടേതാണ്, പക്ഷേ അത് കുറച്ച് പണക്കാർക്കാണ് നൽകുന്നത്. ഗുജറാത്തിൽ മുഖ്യമന്ത്രി എന്ന നിലയിൽ ഒരു ഇന്ത്യ സമ്പന്നർക്കും മറ്റൊരു ഇന്ത്യ സാധാരണക്കാർക്കും സൃഷ്ടിച്ചത് പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദി ഇന്ന് നമ്മുടെ രാജ്യത്തിനും ചെയ്യുന്നു," - രാഹുല്‍ ഗാന്ധി ആരോപിച്ചു.
കാവ്യക്കൊപ്പം തന്നെയും ഇരുത്തും; ദിലീപിന്റെ കാര്യത്തില്‍ സംഭവിച്ചത് അങ്ങനെയാണ്: നിർണ്ണായകം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ (എം ജി എൻ ആർ ഇ ജി എ) പരിഹസിച്ച ബി ജെ പിയെ രാഹുൽ രൂക്ഷമായി വിമർശിക്കുകയും ചെയ്തും. "ബി ജെ പി എം ജി എൻ ആർ ജി എ പദ്ധതിയെ പരിഹസിച്ചു, എന്നാൽ കോവിഡ് സമയത്ത്, ഇത് അസംഖ്യം ആളുകളെ ദുഷ്‌കരമായ സമയങ്ങളിൽ അതിജീവിക്കാൻ സഹായിച്ചു," അദ്ദേഹം കൂട്ടിച്ചേർത്തു, കോവിഡ് -19 സമയത്ത് എം ജി എൻ ആർ ജി എ ഇല്ലായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്ന് സങ്കല്‍പ്പിക്കാനാവില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
നോട്ട് അസാധുവാക്കല്‍ പദ്ധതി ഓർമ്മിപ്പിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി കേന്ദ്രത്തെ കടന്നാക്രമിച്ചു. നോട്ട് നിരോധനം ഇന്ത്യയിലെ സമ്പന്നർക്ക് മാത്രമാണ് ഗുണം ചെയ്തത്. സമ്പന്നർക്കും ശക്തർക്കും വേണ്ടി മാത്രമാണ് ബി ജെ പി നിലകൊള്ളുന്നത്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് നോട്ട് നിരോധനമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലെത്തിയാൽ താപി നദീജല പദ്ധതി നിർത്തലാക്കുമെന്ന് ഉറപ്പുനൽകിയ രാഹുൽ, സർക്കാർ മെഡിക്കൽ കോളേജുകളും ആശുപത്രികളും സ്ഥാപിക്കുമെന്നും അത് സ്വകാര്യ കമ്പനികൾക്ക് വിൽക്കില്ലെന്നും വാഗ്ദാനം ചെയ്തു.
വിരലിലെണ്ണാവുന്ന വ്യവസായികളെ പ്രീതിപ്പെടുത്താൻ ഗുജറാത്ത് ബി ജെ പി സർക്കാർ നിങ്ങളിൽ നിന്ന് തട്ടിയെടുത്ത നിങ്ങളുടെ എല്ലാ അവകാശങ്ങളും ഞങ്ങളുടെ സർക്കാർ അധികാരത്തിൽ വന്നാൽ നിങ്ങൾക്ക് തിരികെ നൽകുമെന്ന് ഉറപ്പ് നൽകാനാണ് ഞാൻ വന്നതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന.
"പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിന് ജയിലില്‍ പോകേണ്ടി വരുന്ന സംസ്ഥാനം ഗുജറാത്ത് മാത്രമാണ്. ഇത് ജനാധിപത്യമാണോ? ബി ജെ പി സർക്കാർ നിങ്ങൾക്ക് ഒന്നും തരാൻ പോകുന്നില്ല. ബി ജെ പി നിങ്ങളുടെ ഭാവി 2-3 വ്യവസായികൾക്ക് വിൽക്കാൻ പോകുന്നു." മുന്‍ എ ഐ സി സി അധ്യക്ഷന്‍ കൂട്ടിച്ചേർത്തു.