മന്ത്രിസ്ഥാനമേ രാജിവെച്ചിട്ടുള്ളൂ, ബിജെപി വിട്ടിട്ടില്ല, പക്ഷേ... ഞെട്ടിച്ച് സ്വാമി പ്രസാദ് മൗര്യ
ദില്ലി: ബിജെപി നേതൃത്വത്തെ ആകെ അമ്പരപ്പിച്ച് കൊണ്ടായിരുന്നു യോഗി മന്ത്രിസഭയില്‍ നിന്ന് സ്വാമി പ്രസാദ് മൗര്യ രാജിവെച്ചത്. ഇയാള്‍ പിന്നീട് സമാജ് വാദി പാര്‍ട്ടിയില്‍ ചേരുകയും ചെയ്തു. ഇതിന് പിന്നാലെ നാല്എംഎല്‍എമാര്‍ കൂടി ബിജെപി വിട്ടിരിക്കുകയാണ്. എന്നാല്‍ തന്റെ അടുത്ത നീക്കം എന്താണെന്ന് അടുത്ത ദിവസം പറയുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി വിടുകയോ എസ്പിയില്‍ ചേരുകയോ താന്‍ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ എസ്പിയില്‍ ചേര്‍ന്നുവെന്ന വാദങ്ങളെയും തള്ളി. തന്റെ രാജിയില്‍ ബിജെപിയില്‍ രാഷ്ട്രീയ ഭൂകമ്പമുണ്ടാക്കിയെന്ന് മൗര്യ അവകാശപ്പെട്ടു. കൂടുതല്‍ മന്ത്രിമാരും എംഎല്‍എമാരും തനിക്കൊപ്പം വരുമെന്നും അദ്ദേഹം പറഞ്ഞു.

നാല് എംഎല്‍എമാര്‍ ഇതിനോടകം ബിജെപി വിട്ടെന്ന് മൗര്യ പറഞ്ഞു. റോഷന്‍ ലാല്‍ വര്‍മ, ബ്രിജേഷ് പ്രജാപതി, ഭഗവതി സാഗര്‍, വിനയ് ശാഖ്യ എന്നിവരാണ് പാര്‍ട്ടി വിട്ടവര്‍. അതേസമയം വളരെ സൂക്ഷിച്ചാണ് മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. ബിജെപി നേതൃത്വം പാര്‍ട്ടി വിടാന്‍ പോകുന്നവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയവരെയും അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇവര്‍ക്ക് സീറ്റ് നിഷേധിക്കുമെന്ന സൂചനകളും ബിജെപി വൃത്തങ്ങള്‍ നേരത്തെ നല്‍കിയിരുന്നു. എന്നാല്‍ താന്‍ മന്ത്രി സ്ഥാനം മാത്രമാണ് രാജിവെച്ചതെന്ന് സ്വാമി പ്രസാദ് മൗര്യ പറയുന്നു. ബിജെപിയില്‍ നിന്ന് വൈകാതെ താന്‍ രാജിവെക്കുമെന്നും മൗര്യ വ്യക്തമാക്കി.
ഇപ്പോള്‍ ഞാന്‍ എസ്പിയില്‍ ചേര്‍ന്നില്ലെന്നേയുള്ളൂ. വെള്ളിയാഴ്ച്ച നിലപാട് എന്താണെന്ന് ഞാന്‍ വ്യക്തമാക്കും. ഞാന്‍ ബിജെപിയെ തള്ളിയിരിക്കുകയാണ്. തിരിച്ചുപോകുന്ന പ്രശ്‌നം ഉദിക്കുന്നേയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം താന്‍ സമാജ് വാദി പാര്‍ട്ടിയില്‍ ജനുവരി പതിനാലിന് ചേരുമെന്ന് മൗര്യ എഎന്‍ഐയോട് പറഞ്ഞിട്ടുണ്ട്. ചെറുതോ വലുതോ ആയ രാഷ്ട്രീയക്കാരില്‍ നിന്ന് തനിക്ക് വിളികളൊന്നും വന്നില്ലെന്നും മൗര്യ പറയുന്നു. നേരത്തെ അഖിലേഷ് യാദവ് മൗര്യക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തിരുന്നു. അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അഖിലേഷ് വ്യക്തമാക്കിയിരുന്നു. തന്നെ അഖിലേഷ് അഭിനന്ദിച്ചതായി മൗര്യയും വെളിപ്പെടുത്തി.
തന്നെ പിന്തുണയ്ക്കുന്നവരുമായി ഇന്നും നാളെയുമായി ചര്‍ച്ച നടത്തും. എന്താണ് അടുത്ത രാഷ്ട്രീയ നീക്കമെന്ന് ജനുവരി പതിനാലിന് പ്രഖ്യാപിക്കും. എനിക്കൊപ്പം ആരൊക്കെ ബിജെപിയില്‍ നിന്ന് വരുമെന്നും ഞാന്‍ ആ ദിവസം അറിയിക്കുമെന്നും മൗര്യ പറഞ്ഞു. അതേസമയം ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ പ്രശ്‌നം പരിഹരിക്കാനായി നിയോഗിച്ചിരിക്കുകയാണ് ബിജെപി നേതൃത്വം. യുപിയിലെ ഒബിസി വിഭാഗത്തിലെ പ്രമുഖ നേതാവാണ് സ്വാമി പ്രസാദ് മൗര്യ. ഒബിസി വോട്ടുകളാണ് 2017ല്‍ ബിജെപിയെ അധികാരത്തിലെത്തിച്ച നിര്‍ണായക വോട്ടുബാങ്ക്. യാദവേതര വോട്ടുകള്‍ നേടാനുള്ള ബിജെപിയുടെ ശക്തിയും മൗര്യയായിരുന്നു. എസ്പിക്ക് മൗര്യ വരുന്നത് വലിയ നേട്ടവുമാകും.












Click it and Unblock the Notifications